നിങ്ങൾക്ക് ബാങ്കിൽ നിന്ന് വായ്പ എടുക്കാൻ പ്ലാനുണ്ടോ? എങ്കിൽ ഇതാ രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) എംസിഎൽആർ 5 ബിപിഎസ് ആണ് കുറച്ചിരിക്കുന്നത്. ഒരു വർഷത്തെ എംസിഎൽആർ 8.45 ശതമാനത്തിൽ നിന്ന് 8.40 ശതമാനമാക്കിയാണ് കുറയ്ക്കുക. ഇതോടെ ഭവന, വാഹന വായ്പകൾക്ക് ഇന്ന് മുതൽ പലിശ കുറയും. കൂടുതൽ വിശദാംശങ്ങൾ ഇതാ..
മൂന്നാമത്തെ പലിശ കുറയ്ക്കൽ
ഏപ്രിൽ ഒന്നിന് ശേഷം എസ്ബിഐ വായ്പ പലിശ നിരക്കുകളിൽ വരുത്തുന്ന മൂന്നാമത്തെ കുറയ്ക്കലാണിത്. ഇന്നത്തെ എംസിഎൽആർ വെട്ടിക്കുറയ്ക്കലു കൂടിയാകുമ്പോൾ 2019 ഏപ്രിൽ മുതൽ എസ്ബിഐ ഭവനവായ്പ പലിശ നിരക്ക് ആകെ 20 ബേസിസ് പോയിന്റുകളാണ് കുറച്ചിരിക്കുന്നതെന്ന് എസ്ബിഐ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. രാജ്യത്തെ ഭവനവായ്പകളുടെ നിയന്ത്രണം ഇനി മുതല്‍ ആര്‍ബിഐയുടെ കീഴിലായിരിക്കുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു.
എസ്ബിഐ എഫ്ഡി പലിശ നിരക്ക്
എസ്ബിഐയുടെ ഒരു വര്‍ഷം മുതല്‍ 2 വര്‍ഷത്തില്‍ താഴെയുള്ള നിക്ഷേപങ്ങളില്‍ പലിശ നിരക്ക് 6.8 ശതമാനത്തില്‍ നിന്ന് 7 ശതമാനമായി ഉയര്‍ത്തിയിരുന്നു. വര്‍ഷം മുതല്‍ 3 വര്‍ഷത്തില്‍ താഴെയുള്ള നിക്ഷേപങ്ങളില്‍ പലിശ നിരക്ക് 6.8 ശതമാനത്തില്‍ നിന്ന് 6.75 ശതമാനമായി കുറഞ്ഞു. കൂടാതെ വര്‍ഷം മുതല്‍ 5 വര്‍ഷത്തില്‍ താഴെയുള്ള നിക്ഷേപങ്ങളില്‍ പലിശ നിരക്ക് 6.8 ശതമാനത്തില്‍ നിന്ന് 6.70 ശതമാനമായും കുറഞ്ഞിട്ടുണ്ട്. മുതിര്‍ന്ന പൗരന്മാര്ക്ക് നിക്ഷേപത്തിന് 0.5 ശതമാനം അധിക പലിശ നിരക്ക് തുടരും.
ഭവനവായ്പ പലിശയ്ക്ക് നികുതി ആനുകൂല്യം
കഴിഞ്ഞ ദിവസത്തെ കേന്ദ്ര ബജറ്റിൽ ഭവനവായ്പയ്ക്ക് നല്കുന്ന പലിശയ്ക്ക് 1.5 ലക്ഷം രൂപ അധിക ഇളവ് ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചിരുന്നു. പുതുതായി അവതരിപ്പിച്ച സെക്ഷന്‍ 80 ഇഇഎ പ്രകാരം നികുതിദായകന് ലഭ്യമായ ആകെ കിഴിവ് പ്രതിവര്‍ഷം 3.5 ലക്ഷം രൂപയായി മാറും. നിങ്ങള്‍ ഇതിനകം ഒരു കിഴിവ് നേടിയിട്ടുണ്ടെങ്കില്‍ ഐടി നിയമത്തിലെ മറ്റേതെങ്കിലും വകുപ്പിന് കീഴില്‍ സമാന പലിശ തുക നേടാന്‍ കഴിയില്ല.
പലിശ നിരക്ക് കുറഞ്ഞ ബാങ്കുകൾ
നിലവിൽ വിവിധ ബാങ്കുകളുടെ പലിശ നിരക്ക് താരതമ്യം ചെയ്യുമ്പോൾ ഏറ്റവും കുറവ് പലിശ നിരക്ക് താഴെ പറയുന്ന ബാങ്കുകളിലാണ്. വിവിധ ബാങ്കുകളും പലിശ നിരക്കും ചുവടെ ചേർക്കുന്നു.
- സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ - 8.40% - 9.40%
- യൂക്കോ ബാങ്ക് - 8.55% - 11.80%
- യുണൈറ്റ് ബാങ്ക് ഓഫ് ഇന്ത്യ - 8.60% - 9.10%
- കോർപ്പറേഷൻ ബാങ്ക് - 8.60% - 9.25%
- അലഹബാദ് ബാങ്ക് - 8.60% - 9.60%
malayalam.goodreturns.in
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications