കഴിഞ്ഞ ദിവസങ്ങളിലെ നഷ്ടം മറികടന്ന് ഇന്ന് സെൻസെക്സ് കുതിച്ചുയർന്നു. ഫെഡറൽ റിസർവ് ചെയർ ജെറോം പവൽ പലിശ നിരക്ക് കുറയ്ക്കാൻ സാധ്യതയുണ്ടെന്ന സൂചന നൽകിയതിനെത്തുടർന്നാണ് വിപണി എല്ലാ നഷ്ടങ്ങളും മറികടന്ന് കുത്തനെ ഉയർന്നത്. ബിഎസ്‌ഇ സെൻസെക്സ് 266.07 പോയിൻറ് ഉയർന്ന് 38,823.11 ലും നിഫ്റ്റി 50 84 പോയിൻറ് ഉയർന്ന് 11,582.90 ലും എത്തി. ഹീറോ മോട്ടോകോർപ്പ്, ഇൻഡസ്ഇൻഡ് ബാങ്ക്, ടാറ്റ മോട്ടോഴ്സ്, വേദാന്ത, എസ്‌ബിഐ എന്നിവയാണ് സെൻസെക്സ് ഓഹരികളിൽ ഇന്ന് ഏറ്റവും മികച്ച പ്രകടനം കാഴ്ച്ച വച്ചത്.
2.5 മുതൽ 4.6 ശതമാനം വരെയാണ് ഈ ഓഹരികൾ ഉയർന്നത്. എന്നാൽ ഐസിഐസിഐ ബാങ്ക്, ബജാജ് ഓട്ടോ, ആക്സിസ് ബാങ്ക്, ടിസിഎസ്, എൽ ആൻഡ് ടി എന്നീ ഓഹരികൾക്ക് ഇന്ന് കനത്ത നഷ്ട്ടം നേരിട്ടു. ഓട്ടോ സ്റ്റോക്കുകളാണ് ഇന്ന് ഏറ്റവും മികച്ച പ്രകടനം കാഴ്ച്ച വച്ചത്.

മെയ് 17 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവായിരുന്നു ഇന്നലെ നിഫ്റ്റിയിൽ നേരിട്ടത്. നിഫ്റ്റി 11,500 ൽ താഴെയായി. ബിഎസ്‌ഇ സെൻസെക്സ് 173.78 പോയിൻറ് കുറഞ്ഞ് 38,557.04 ലും നിഫ്റ്റി 50 57 പോയിൻറ് കുറഞ്ഞ് 11,498.90 ലുമാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്സിലെ 30 ഓഹരികളിൽ യെസ് ബാങ്ക്, സൺ ഫാർമ, ഐസിഐസിഐ ബാങ്ക്, കൊട്ടക് ബാങ്ക്, പവർ ഗ്രിഡ്, എച്ച്ഡിഎഫ്സി ബാങ്ക്, ഏഷ്യൻ പെയിന്റ് തുടങ്ങിയ ഓഹരികൾ മാത്രമാണ് ഇന്നലെ നേട്ടമുണ്ടാക്കിയത്.
എച്ച്സിഎൽ ടെക്ക്, റിലയൻസ്, ഐടിസി, ഇൻഡസിൻഡ് ബാങ്ക്, എച്ച്‍ഡിഎഫ്സി, ബജാജ് ഓട്ടോ, ആക്സിസ് ബാങ്ക്, ടാറ്റാ മോട്ടോഴ്സ്, ടാറ്റാ സ്റ്റീൽ തുടങ്ങിയ ഓഹരികൾക്കാണ് ഇന്നലെ നഷ്ട്ടം നേരിട്ടത്.
malayalam.goodreturns.in
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
