ഈ ആഴ്ച്ച തുടർച്ചായായി ഇടിവ് രേഖപ്പെടുത്തിയ ഓഹരി വിപണിയിൽ ഇന്നലെ മാത്രമാണ് പച്ച കത്തിയത്. എന്നാൽ ഇന്ന് വീണ്ടും ബെഞ്ച്മാർക്ക് സൂചികകൾ ഇടിവ് രേഖപ്പെടുത്തി. ബിഎസ്‌ഇ സെൻസെക്സ് 86.88 പോയിൻറ് കുറഞ്ഞ് 38,736.23 ലും നിഫ്റ്റി 50 35.20 പോയിൻറ് കുറഞ്ഞ് 11,547.70 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. എന്നാൽ നിഫ്റ്റി മിഡ്‌കാപ്പ്, സ്‌മോൾകാപ്പ് സൂചികകൾ യഥാക്രമം 0.46 ശതമാനവും 0.33 ശതമാനവും ഉയർച്ച രേഖപ്പെടുത്തി.
വേദാന്ത, ടാറ്റാ സ്റ്റീൽ, സൺ ഫാർമ, യെസ് ബാങ്ക്, ഏഷ്യൻ പെയിന്റ്സ് എന്നീ ഓഹരികളാണ് ഇന്ന് സെൻസെക്സിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. എന്നാൽ ഒഎൻജിസി, ബജാജ് ഫിനാൻസ്, പവർഗ്രിഡ് കോർപ്പറേഷൻ, കോൾ ഇന്ത്യ, ലാർസെൻ എന്നീ ഓഹരികൾക്ക് കനത്ത നഷ്ടവും നേരിട്ടു. പ്രൈവറ്റ് ബാങ്ക് ഓഹരികൾക്കാണ് ഇന്ന് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്, നിഫ്റ്റിയിൽ 0.37 ശതമാനം ഇടിവ് രേഖപ്പെടുത്തി. എന്നാൽ മെറ്റൽ സ്റ്റോക്കുകൾ 0.70 ശതമാനം ഉയർച്ചയും രേഖപ്പെടുത്തി.

ഫെഡറൽ റിസർവ് ചെയർ ജെറോം പവൽ പലിശ നിരക്ക് കുറയ്ക്കാൻ സാധ്യതയുണ്ടെന്ന സൂചന നൽകിയതിനെത്തുടർന്നാണ് ഇന്നലെ വിപണി എല്ലാ നഷ്ടങ്ങളും മറികടന്ന് കുത്തനെ ഉയർന്നത്. ബിഎസ്‌ഇ സെൻസെക്സ് 266.07 പോയിൻറ് ഉയർന്ന് 38,823.11 ലും നിഫ്റ്റി 50 84 പോയിൻറ് ഉയർന്ന് 11,582.90 ലുമാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്.
ഹീറോ മോട്ടോകോർപ്പ്, ഇൻഡസ്ഇൻഡ് ബാങ്ക്, ടാറ്റ മോട്ടോഴ്സ്, വേദാന്ത, എസ്‌ബിഐ എന്നിവയാണ് സെൻസെക്സ് ഓഹരികളിൽ ഇന്നലെ ഏറ്റവും മികച്ച പ്രകടനം കാഴ്ച്ച വച്ചത്. എന്നാൽ ഐസിഐസിഐ ബാങ്ക്, ബജാജ് ഓട്ടോ, ആക്സിസ് ബാങ്ക്, ടിസിഎസ്, എൽ ആൻഡ് ടി എന്നീ ഓഹരികൾക്ക് ഇന്നലെ കനത്ത നഷ്ട്ടം നേരിട്ടിരുന്നു.
malayalam.goodreturns.in
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?



Click it and Unblock the Notifications