ദില്ലി: വിദേശ യാത്ര നടത്തുന്നതിനും മറ്റുമായി പാസ്പോര്‍ട്ടിന് അപേക്ഷിച്ച് ദിവസങ്ങളുടെയും ആഴ്ചകളുടെയും കാത്തിരിക്കുന്ന പഴയ രീതിക്ക് വിരാമം. അതിവേഗം പാസ്പോര്‍ട്ട് ലഭ്യമാക്കാനുള്ള നടപടികളുമായി മുന്നോട്ടുപോവുകയാണ് കേന്ദ്ര സര്‍ക്കാര്‍.
സാധാരണ പാസ്പോര്‍ട്ടിന് 11 ദിവസം
ഇതിന്റെ ഭാഗം ഒരു ദിവസം കൊണ്ട് തത്കാല്‍ പാസ്പോര്‍ട്ട് ലഭ്യമാക്കുന്ന സംവിധാനം നടപ്പാക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന് ലോക്സഭയില്‍ പറഞ്ഞു. സാധാരണ അപേക്ഷകര്‍ക്ക് 11 ദിവസം കൊണ്ട് ഒറിജിനല്‍ പാസ്പോര്‍ട്ട് കൈയ്യില്‍ കിട്ടുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
തത്ക്കാല്‍ പാസ്പോര്‍ട്ടിന് ഒറ്റ ദിവസം
പോലിസ് വെരിഫിക്കേഷന് ആവശ്യമില്ലാത്ത കേസുകളിലാണ് ഒരു ദിവസം കൊണ്ട് ലഭിക്കുക. അപേക്ഷ നല്കിയ ദിവസം കഴിഞ്ഞുള്ള അടുത്ത ദിവസം പാസ്പോര്‍ട്ട് ലഭിക്കും. എന്നാല്‍ പോലിസ് പരിശോധന ആവശ്യമായ കേസുകളില്‍ അപേക്ഷ നല്കിയ ശേഷമുള്ള മൂന്ന് പ്രവൃത്തി ദിവസങ്ങള്‍ കൊണ്ട് പാസ്പോര്‍ട്ട് ലഭ്യമാക്കുമെന്നും വിദേശകാര്യ മന്ത്രാലയം അധികൃതര്‍ അറിയിച്ചു.
വെരിഫിക്കേഷന് ആപ്ലിക്കേഷന്‍ വഴി
പാസ്പോര്‍ട്ട് അനുവദിക്കുന്നതിലെ അഴിമതിയും കാലതാമസവും ഒഴിവാക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ 731 പോലിസ് കേന്ദ്രങ്ങളില്‍ അപേക്ഷകരുടെ സൂക്ഷ്മപരിശോധന നടത്തുന്നതിനായുള്ള പ്രത്യേക ആപ്ലിക്കേഷന്‍ സജ്ജമാക്കിയിട്ടുണ്ട്. ഇതുവഴി പോലിസ് വെരിഫിക്കേഷന് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ എളുപ്പത്തില്‍ നിര്‍വഹിക്കാനാവുമെന്നും മന്ത്രി വ്യക്തമാക്കി.
വിപുലമായ സൗകര്യങ്ങള്‍
പാസ്പോര്‍ട്ട് സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി ഇപ്പോള്‍ രാജ്യത്ത് 36 പാസ്പോര്‍ട്ട് കേന്ദ്രങ്ങളും 412 പോസ്റ്റ് ഓഫിസ് പാസ്പോര്‍ട്ട് സേവാകേന്ദ്രങ്ങളും 93 പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങളുമാണ് പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി ലോക്സഭയയെ അറിയിച്ചു. പോസ്റ്റ് ഓഫീസ് പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങളില്‍ സ്വകാര്യ കമ്പനികളുടെ പങ്കാളിത്തം ഇല്ലെന്നും പൂര്‍ണമായും സര്‍ക്കാരിന് കീഴിലാണ് അവ പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
വിവിധ തരം പാസ്പോര്ട്ടുകള്
1967 ലെ പാസ്പോര്‍ട്ട് ആക്ട് പ്രകാരം ഇന്ത്യയില്‍ നിന്നും പുറത്തേക്ക് വിമാനം വഴി യാത്ര ചെയ്യാന്‍ പാസ്പോര്‍ട്ട് നിര്‍ബന്ധമാണ്. സാധാരണ പാസ്പോര്‍ട്ട്, ഔദ്യോഗിക പാസ്പോര്‍ട്ട്, നയതന്ത്ര പാസ്പോര്‍ട്ട്, എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ്, ഐഡന്റിറ്റി ആവശ്യങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് എന്നിങ്ങനെ വിവിധ തരത്തിലുള്ള പാസ്പോര്‍ട്ടുകളാണ് ഇന്ത്യാ സര്‍ക്കാര്‍ അനുവദിക്കുന്നത്.
ഓണ്‍ലൈന്‍ അപേക്ഷകര്‍ ശ്രദ്ധിക്കേണ്ടത്
പാസ്പോര്‍ട്ടിന് ഓണ്‍ലൈനായി അപേക്ഷിക്കുന്നവര്‍ വെബ്സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തെടുക്കുന്ന ഇ-ഫോം പൂരിപ്പിച്ച ശേഷം വെബ്സൈറ്റില്‍ തന്നെ അപ് ലോഡ് ചെയ്യണം. ഡൗണ്‍ലോഡ് ചെയ്തെടുത്ത ഇ-ഫോം പൂരിപ്പിച്ച് പാസ്പോര്‍ട്ട് ഓഫീസിലോ സേവാ കേന്ദ്രങ്ങളിലോ ചെന്നാല്‍ അപേക്ഷ സ്വീകരിക്കില്ല. ഓണ്‍ലൈനായല്ലാതെ അപേക്ഷിക്കുന്നവര്‍ അവര്‍ക്കായുള്ള പ്രത്യേക ഫോമില്‍ തന്നെ വിവരങ്ങള്‍ പൂരിപ്പിച്ച് നല്‍കണമെന്നും വിദേശകാര്യമന്ത്രാലയത്തിന്റെ പാസ്പോര്‍ട്ട് വിഭാഗം വ്യക്തമാക്കി.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
