ദില്ലി: ആഗോള റീട്ടെയില്‍ ഭീമനായ വാള്‍മാര്‍ട്ട് ഇന്റര്‍നാഷനലിന്റെ പ്രസിഡന്റും സിഇഒയുമായ ജൂഡിത്ത് മക്കെന്ന കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയലുമായി കൂടിക്കാഴ്ച നടത്തി. മെയ്ഡ് ഇന്‍ ഇന്ത്യ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന ത്വരിതപ്പെടുത്തുമെന്ന് കൂടിക്കാഴ്ചയില്‍ വാള്‍മാര്‍ട്ട് മേധാവി വാഗ്ദാനം നല്‍കിയതായി കേന്ദ്രമന്ത്രി ട്വിറ്റര്‍ സന്ദേശത്തിലൂടെ അറിയിച്ചു.
പ്രാദേശിക വ്യവസായങ്ങള്‍ക്കും ഉല്‍പ്പന്നങ്ങള്‍ക്കും ഇത് ഏറെ സഹായകരമാവുമെന്നും പ്രാദേശിക വിപണിയുടെ പുരോഗതിക്ക് ഇത് ഇടവരുത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചില്ലറ വ്യാപാര രംഗത്ത് നേരിട്ടുള്ള വിദേശ നിക്ഷേപത്തിനുള്ള നിബന്ധനകള്‍ നികുതി വരകുത്തിക്കൊണ്ടുള്ള ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെയാണ് വാള്‍മാര്‍ട്ട് തലവന്റെ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയെന്ന കാര്യം പ്രസക്തമാണ്.

ബെന്‍ടണ്‍വില്ല കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ കമ്പനിയായ വാള്‍മാര്‍ട്ടിന് രാജ്യത്ത് 23 കാഷ് ആന്റ് കാരി സ്റ്റോറുകളുണ്ട്. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളെ പിന്തുണയ്ക്കുന്നതില്‍ വാള്‍മാര്‍ട്ടിനുള്ള താല്പര്യം മന്ത്രിയുമായി ചര്‍ച്ച ചെയ്യാനായതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഇതുമായി ബന്ധപ്പെട്ട് പ്രതികരിക്കവെ മക്കെന്ന പറഞ്ഞു.
അടുത്ത കാലത്തായി ആഗോള ഇ കൊമേഴ്സ് കമ്പനിയായ ഫ്ളിപ്പ്കാര്‍ട്ടിനെ സ്വന്തമാക്കിയ വാള്‍മാര്‍ട്ട്, രാജ്യത്തെ ഇ കൊമേഴ്സ് നയങ്ങളുമായി ബന്ധപ്പെട്ട് വലിയ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ഇക്കാര്യം കൂടി മന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തതായാണ് വിലയിരുത്തപ്പെടുന്നത്. വിദേശ ഇ കൊമേഴ്സ് കമ്പനികള്‍ക്ക് നിക്ഷേപമുള്ള കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ രാജ്യത്ത് ഓണ്‍ലൈന്‍ മാര്‍ക്കറ്റിലൂടെ വില്‍പ്പന നടത്തുന്നത് കഴിഞ്ഞ ഫെബ്രുവരി മുതല്‍ വിലക്കിക്കൊണ്ട് കേന്ദ്ര വാണിജ്യ മന്ത്രാലയം ഉത്തരവിറക്കിയിരുന്നു.
കമ്പോള വിലയെ സ്വാധീനിക്കുന്ന രീതിയില്‍ ഇ കൊമേഴ്സ് സ്ഥാപനങ്ങള്‍ തങ്ങളുടെ സ്വന്തം ഷോറൂമുകള്‍ രാജ്യത്ത് പ്രവര്‍ത്തിപ്പിക്കരുതെന്നും ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കിയിരുന്നു. ഇതിനെതിരേ ശക്തമായ പ്രതിഷേധവുമായി ഇ-കൊമേഴ്സ് സ്ഥാപനങ്ങളായ ഫ്ളിപ്കാര്‍ട്ട്, ആമസോണ്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ രംഗത്തെത്തിയിരുന്നു.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
