സർക്കാർ ജോലിയും ഇനി സുരക്ഷിതമല്ല; പണി എടുത്തില്ലെങ്കിൽ പിരിച്ചുവിടും, ജോലി പോയത് 17 പേർക്ക്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സർക്കാർ ജോലി കിട്ടിയാൻ പിന്നീട് ജീവിതകാലം മുഴുവൻ പണിയെടുക്കാതെ ജീവിക്കാം എന്നാണ് പലരും ഇതുവരെ കരുതിയിരുന്നത്. എന്നാൽ ഇനി അങ്ങനെ അല്ല, പണി എടുത്തില്ലെങ്കിൽ സർക്കാർ ജോലിയിൽ നിന്നും പിരിച്ചുവിടുമെന്ന് തെളിയിച്ചിരിക്കുകയാണ് മോദി സർക്കാർ. കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ 17 ജീവനക്കാരെയാണ് ഇത്തരത്തിൽ കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് സർക്കാർ പിരിച്ചുവിട്ടത്. പിരിച്ചു വിടാൻ കാരണം എന്താണെന്ന് അറിയണ്ടേ?

പിരിച്ചുവിട്ടത് ആരെ?

പിരിച്ചുവിട്ടത് ആരെ?

വിവിധ കേന്ദ്ര മന്ത്രാലയങ്ങളിലെയും മറ്റ് പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയിലെ പതിനേഴ് ഉദ്യോഗസ്ഥരെയാണ് ഈ വർഷം ഏപ്രിൽ, മെയ് മാസങ്ങളിൽ സേവനത്തിൽ നിന്ന് നീക്കിയത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജിതേന്ദ്ര സിംഗ് ആണ് രാജ്യസഭയിൽ ഇക്കാര്യം അറിയിച്ചത്. പിരിച്ചു വിട്ട 17 ഉദ്യോഗസ്ഥരിൽ രണ്ടുപേർ കൊമേഴ്സ് വകുപ്പിലും ഒമ്പത് പേർ എക്സ്പെൻഡിച്ചർ വകുപ്പിലും രണ്ട് പേർ പ്രതിരോധ മന്ത്രാലയത്തിലും നാലുപേർ ഭവന, നഗരകാര്യ മന്ത്രാലയത്തിലും നിന്നുള്ളവരാണ്.

പിരിച്ചുവിടൽ നടപടികൾ

പിരിച്ചുവിടൽ നടപടികൾ

തുടർച്ചയായ അവലോകനത്തിന്റെയും സർക്കാർ ജീവനക്കാരുടെ പിരിച്ചുവിടൽ നയത്തിന്റെയും അടിസ്ഥാനത്തിലാണ് ഉത്തരവുകൾ പുറപ്പെടുവിച്ചത്. ഉദ്യോഗസ്ഥന്റെ സമഗ്രത, പ്രകടനം, തുടങ്ങിയ ഘടകങ്ങൾ കണക്കിലെടുത്താണ് രേഖാമൂലം നടപടി സ്വീകരിച്ചിരിക്കുന്നതെന്ന് രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ അദ്ദേഹം പറഞ്ഞു.

അഴിമതിക്കാരും നിഷ്‌ക്രിയരും സൂക്ഷിക്കുക

അഴിമതിക്കാരും നിഷ്‌ക്രിയരും സൂക്ഷിക്കുക

അഴിമതിക്കാരും നിഷ്‌ക്രിയരുമായ ജീവനക്കാർക്കെതിരെ എന്തെങ്കിലും മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായാണ് ജിതേന്ദ്ര സിംഗ് ഇക്കാര്യം വ്യക്തമാക്കിയത്. പൊതുതാൽ‌പര്യങ്ങൾ‌ കർശനമായി പാലിച്ചു കൊണ്ടുള്ള തീരുമാനം ആണെന്നും, ഇത് ഒരിയ്ക്കലും ഏകപക്ഷീയമായ തീരുമാനമല്ലെന്നും അദ്ദേഹം പറഞ്ഞു. മോദി സർക്കാരിന്റെ രണ്ടാം വരവിൽ ആദ്യം നടത്തിയ ശുദ്ധികലശമാണ് അഴിമതിക്കാരും നിഷ്ക്രിയരുമായ ജീവനക്കാരുടെ പിരിച്ചുവിടലെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു.

രണ്ടു വർഷത്തെ കണക്കുകൾ

രണ്ടു വർഷത്തെ കണക്കുകൾ

കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ കേന്ദ്ര സർക്കാരിൽ ജോലി ലഭിച്ചത് 3.81 ലക്ഷത്തിലധികം ആളുകൾക്കാണ്. 2017 മാർച്ച് വരെയുള്ള കണക്കനുസരിച്ച് 32.3 ലക്ഷം ആയിരുന്നു കേന്ദ്ര സർക്കാർ ജീവനക്കാരുടെ എണ്ണം. എന്നാൽ 2019 മാർച്ച് ആയപ്പോഴേയ്ക്കും ജോലിക്കാരുടെ എണ്ണം 36.19 ലക്ഷമായി ഉയർന്നു. ജൂലൈ 5ന് ധനമന്ത്രി നിർമ്മല സീതാരാമനാണ് ഈ കണക്കുകൾ പുറത്തു വിട്ടത്. റെയിൽവേയിലാണ് ഏറ്റവും കൂടുതൽ ആളുകൾക്ക് ജോലി ലഭിച്ചിരിക്കുന്നത്.

malayalam.goodreturns.in

English summary

Government Jobs Are No Longer Safe

In the last two months, the government has terminated 17 employees before their retirement.
Story first published: Saturday, July 13, 2019, 7:59 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X