ദില്ലി: നരേന്ദ്രമോദി സര്‍ക്കാര്‍ കൊണ്ടുവന്ന ഡിജിറ്റല്‍ ഇന്ത്യ പദ്ധതി രാജ്യത്തെ ഓണ്‍ലൈന്‍ ഇടപാടുകളില്‍ വിപ്ലവകരമായ കുതിച്ചു ചാട്ടത്തിന് കാരണമായിട്ടുണ്ട് എന്നതില്‍ തര്‍ക്കമില്ല. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ രാജ്യത്തെ ഡിജിറ്റല്‍ ഇടപാടുകള്‍ ആയിരക്കണക്കിന് മടങ്ങ് വര്‍ധിച്ച് 1,638 ലക്ഷം കോടി രൂപയില്‍ എത്തിനില്‍ക്കുകയാണ് ഇപ്പോള്‍.
ഡിജിറ്റല്‍ തട്ടിപ്പുകള്‍ വ്യാപകം
എന്നാല്‍ ഡിജിറ്റല്‍ ഇന്ത്യ സ്വപ്നത്തിന് വിലങ്ങുതടിയായി നില്ക്കുകയാണോ ഈ രംഗത്ത് വ്യാപകമായി വരുന്ന തട്ടിപ്പുകള്‍ എന്നാണ് ഇപ്പോള്‍ ഉയര്‍ന്നുവരുന്ന ചോദ്യം. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഒരു ലക്ഷം രൂപയോ അതില്‍ കൂടുതലോ തുക ഉള്‍പ്പെട്ട ആയിരക്കണക്കിന് ഡിജിറ്റല്‍ പെയ്മെന്റ് തട്ടിപ്പുകളാണ് രാജ്യത്ത് നടക്കുന്നത് എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇത് ആളുകളെ ഡിജിറ്റല്‍ പെയ്മെന്റ് മേഖലയില്‍ നിന്ന് പിറകോട്ടു വലിക്കുമോ എന്നതാണ് സാമ്പത്തിക നിരീക്ഷകര്‍ വിലയിരുത്തുന്നത്.
പ്രതിവര്‍ഷം ആയിരത്തിലേറെ വന്‍ തട്ടിപ്പുകള്‍
എടിഎം, ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, ഇന്റര്‍നെറ്റ് ബാങ്കിംഗ് തുടങ്ങിയ ഡിജിറ്റല്‍ പണമിടപാടുകള്‍ എടുത്താല്‍ ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ തുക ഉള്‍പ്പെടുന്ന 1367 തട്ടിപ്പുകളാണ് 2016-17 സാമ്പത്തിക വര്‍ഷത്തിലുണ്ടായത്. 2017-18 വര്‍ഷം അത് 2127 ആയി ഉയര്‍ന്നു. 2018-19 വര്‍ഷം 1477 ഇത്തരം തട്ടിപ്പുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂര്‍ രാജ്യസഭയെ അറിയിച്ച കണക്കുകളാണിത്. രാജ്യത്ത് നടക്കുന്ന ബാങ്ക് തട്ടിപ്പുകള്‍ എടുത്തുനോക്കിയാല്‍ അവയില്‍ പകുതിയും ഡിജിറ്റല്‍ പെയ്മെന്റ് തട്ടിപ്പുകളാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇന്ത്യ മാറ്റത്തിന്റെ പാതയില്‍
പണം ഇടപാടുകളില്‍ നിന്ന് ഡിജിറ്റല്‍ ഇടപാടുകളിലേക്കുള്ള പരിവര്‍ത്തനത്തിന്റെ ഘട്ടത്തിലാണ് ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയെന്നും ഇത്തരമൊരു സാഹചര്യത്തില്‍ ഇതുപോലുള്ള തട്ടിപ്പുകള്‍ സ്വാഭാവികമാണെന്നുമാണ് ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. പുരോഗതി പ്രാപിച്ച രാജ്യങ്ങളില്‍ പോലും ഇത്തരം തട്ടിപ്പുകള്‍ പതിവാണെന്നിരിക്കെ ഇന്ത്യയിലേതില്‍ അല്‍ഭുതപ്പെടാനില്ലെന്നും ഇവര്‍ പറയുന്നു.
ആര്‍ബിഐ ഇടപെടല്‍ അപര്യാപ്തം
എന്നാല്‍ ഈ ന്യായീകരണം കൊണ്ട് മാത്രം കാര്യമില്ലെന്നാണ് മറുപക്ഷത്തിന്റെ അഭിപ്രായം. ഇന്ത്യ മാറ്റത്തിന്റെ പാതയിലാണെന്നത് ശരിതന്നെ. അതേസമയം, സൈബര്‍ സുരക്ഷയുടെ കാര്യത്തില്‍ ശക്തമായ ഇടപെടലുമായി ആര്‍ബിഐ മുന്നോട്ടുവരികയും ഇത്തരം തട്ടിപ്പുകള്‍ പരമാവധി കുറയ്ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും സൈബര്‍ സുരക്ഷാ വിദഗ്ധനായ യുവരാജ് ചൗധരി പറയുന്നു.
ജനങ്ങളുടെ ആശങ്ക മാറുന്നില്ല
തട്ടിപ്പുകള്‍ തടയാന്‍ ശക്തമായ നടപടികളുമായി ആര്‍ബിഐ രംഗത്തുവന്നിട്ടുണ്ടെങ്കിലും ഡിജിറ്റല്‍ തട്ടിപ്പുകളുടെ എണ്ണം വര്‍ഷത്തില്‍ 1000ത്തില്‍ താഴെയായി നിലനിര്‍ത്താന്‍ അതിന് സാധിക്കുന്നില്ലെന്നാണ് പരാതി. ഇലക്ട്രോണിക് ബാങ്കിംഗ് തട്ടിപ്പുകളില്‍ ഉപഭോക്താവിനുള്ള ബാധ്യത കുറച്ച് ധനകാര്യ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ ഉത്തരവാദിത്തം നല്കുന്ന സമീപനം ആര്‍ബിഐ സ്വീകരിച്ചിട്ടുണ്ടെങ്കിലും തട്ടിപ്പുകളുടെ കാര്യത്തില്‍ ജനങ്ങളുടെ ആശങ്കകള്‍ നീക്കാന്‍ ഈ നടപടി പര്യാപ്തമല്ലെന്നും വിലയിരുത്തപ്പെടുന്നു.
More From GoodReturns

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications
