ദില്ലി: പഞ്ചാബ് നാഷനല്‍ ബാങ്കില്‍ 3,805.15 കോടിയുടെ തട്ടിപ്പ് നടത്തിയ ഭൂഷണ് പവര്‍ ആന്റ് സ്റ്റീല്‍ ലിമിറ്റഡ് എന്ന കമ്പനി മറ്റൊരു പൊതുമേഖലാ സ്ഥാപനമായ അലഹബാദ് ബാങ്കിനെയും പറ്റിച്ചതായി റിപ്പോര്‍ട്ട്. അലഹബാദ് ബാങ്കില്‍ നിന്ന് 1774.82 കോടിയാണ് ഈ സ്വകാര്യ കമ്പനി അടിച്ചുമാറ്റിയത്. അലഹബാദ് ബാങ്ക് തന്നെയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയെ ഇക്കാര്യം അറിയിച്ചത്.
പോസ്റ്റ് ഓഫീസ് റിക്കറിംഗ് ഡിപ്പോസിറ്റ്: പുതുക്കിയ പലിശ നിരക്ക് എത്രയെന്ന് അറിയണ്ടേ?
ഫോറന്‍സിക് ഓഡിറ്റ് അന്വേഷണത്തിലും ബാങ്കിന്റെ ഫണ്ടില്‍ തിരിമറിയെന്ന ആരോപണത്തെ തുടര്‍ന്ന് ബാങ്കിനെതിരേയും ഡയരക്ടര്‍മാര്‍ക്കെതിരേയും സിബിഐ സ്വമേധയാ എടുത്ത കേസിലെ അന്വേഷണത്തിലും കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ തട്ടിപ്പ് പുറത്തുവന്നതെന്ന് ബാങ്ക് അറിയിച്ചു.

33 ബാങ്കുകളില്‍ നിന്ന് ഈ കമ്പനി വായ്പകള്‍ എടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. സാമ്പത്തിക പ്രതിസന്ധി കാരണം പാപ്പരായി പ്രഖ്യാപിക്കാന്‍ അപേക്ഷ നല്കി കാത്തിരിക്കുകയാണ് കമ്പനി. രേഖകളില്‍ കൃത്രിമം കാണിച്ചും അക്കൗണ്ട് ബുക്കുകളില്‍ തിരിമറികള്‍ നടത്തിയുമാണ് കമ്പനി ബാങ്കുകളെ കബളിപ്പിച്ചതെന്നും ആര്‍ബിഐക്ക് എഴുതിയ കത്തില്‍ പറയുന്നു. കമ്പനിയുടെ അവശേഷിക്കുന്ന ആസ്തിയില്‍ നിന്ന് നഷ്ടമായ പണം നേടിയെടുക്കാനുള്ള ശ്രമത്തിലാണ് ബാങ്ക്.
കഴിഞ്ഞയാഴ്ചയാണ് പഞ്ചാബ് നാഷനല്‍ ബാങ്കിന്റെ ഇന്ത്യന്‍ ഓഫീസില്‍ നിന്ന് 3,191 കോടി രൂപയും ദുബയ് ബ്രാഞ്ചില്‍ നിന്ന് 49.71 ദശലക്ഷം ഡോളറും ഹോങ്കോംഗ് ബ്രാഞ്ചില്‍ നിന്ന് 38.51 ദശലക്ഷം ഡോളറും ഭൂഷണ് പവര്‍ ആന്റ് സ്റ്റീല്‍ ലിമിറ്റഡ് തട്ടിയ വാര്‍ത്ത പുറത്തായത്. പിഎന്‍ബിയില്‍ നിന്ന് 13000 കോടിയുടെ വായ്പാ തട്ടിപ്പ് നടത്തി ലണ്ടനിലേക്ക് മുങ്ങിയ വജ്ര വ്യാപാരി നീരവ് മോദിക്കെതിരായ നടപടികള്‍ പുരോഗമിക്കുന്നതിനിടയിലാണ് ബാങ്കില്‍ പുതിയ ഒരു തട്ടിപ്പു കൂടി പുറത്തുവന്നത്.
വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോദിയെ കഴിഞ്ഞ മാര്‍ച്ച് 19ന് ലണ്ടനില്‍ വെച്ച് സ്കോട്ലാന്റ് പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ബ്രിട്ടനില്‍ പിടികിട്ടാപ്പുള്ളിയായി കഴിഞ്ഞിരുന്ന ഇയാള്‍ ലണ്ടനിലെ ആഢംബര വസതിയിലാണ് താമസമെന്നും ഇവിടെ വജ്രവ്യാപാരം ആരംഭിച്ചതായുമുള്ള മാധ്യമ റിപ്പോര്‍ട്ടുകളെ തുടര്‍ന്നായിരുന്നു അറസ്റ്റ്. ഇയാളെ ഇന്ത്യയ്ക്ക് വിട്ടുനല്‍കുന്നതുമായി ബന്ധപ്പെട്ട കേസ് ബ്രിട്ടീഷ് കോടതിയില്‍ വിചാരണയിലാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
