ദില്ലി: ജിയോയ്ക്ക് ഇന്‍ര്‍ കണക്ഷന് പോയിന്റുകള്‍ നല്കാന് വിസമ്മതിച്ച കേസില്‍ എയര്‍ടെല്ലും വൊഡഫോണ്‍-ഐഡിയയും 3050 കോടി രൂപ പിഴ അടയ്ക്കേണ്ടി വരുമെന്ന് സൂചന.
കാഴ്ച ശേഷിയില്ലാത്തവര്‍ക്ക് കറന്‍സി നോട്ട് തിരിച്ചറിയാന്‍ മൊബൈല്‍ ആപ്പ്
ഇന്റര്‍ കണക്ഷന് പോയിന്റുകള്‍
ഏതെങ്കിലും രണ്ട് മൊബൈല്‍ സേവന ദാതാക്കളുടെ വരിക്കാരില്‍ നിന്നുള്ള കോളുകള്‍ പരസ്പരം ബന്ധിപ്പിക്കുന്നതിനുള്ളതാണ് ഇന്റര്‍ കണക്ഷന് പോയിന്റുകള്‍. ജിയോയുടെ തുടക്ക കാലത്ത് ഇവ നല്കാന് മറ്റു കമ്പനികള്‍ വിസമ്മതിച്ചതുമായി ബന്ധപ്പെട്ട വിഷയത്തില്‍ അവര്‍ 3,050 കോടി രൂപ പിഴയടക്കണമെന്ന് നേരത്തേ ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) നിര്‍ദ്ദേശിച്ചിരുന്നു.
പിഴയില്‍ മാറ്റം വരുത്താന്‍ ശുപാര്‍ശ
പിഴയടക്കണമെന്ന കാര്യം ടെലകോം വകുപ്പിന്റെ പരമോന്നത സമിതിയായ ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍സ് കമ്മീഷന് കഴിഞ്ഞ മാസം അംഗീകരിച്ചിരുന്നുവെങ്കിലും തുകയുടെ കാര്യത്തില്‍ ട്രായ് അന്തിമ തീരുമാനമെടുക്കണമെന്നായിരുന്നു മന്ത്രാലയത്തിന്റെ നിലപാട്. ടെലകോം രംഗത്തെ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പിഴത്തുകയില്‍ മാറ്റം വരുത്തണമെന്നാണ് കേന്ദ്ര മന്ത്രാലയത്തിന്റെ നിലപാട്.
നിയമപ്രകാരം ട്രായിക്ക് അധികാരമില്ല
എന്നാല്‍ നിയമപ്രകാരം ഇക്കാര്യത്തില്‍ ഇനി ട്രായിക്ക് ഇടപെടാന്‍ സാധ്യമല്ലെന്ന നിലപാടിലാണ് അധികൃതരിപ്പോള്‍. അതായത് നേരത്തേ തീരുമാനിച്ച പിഴത്തുകയില്‍ മാറ്റം വരുത്താന്‍ ട്രായിക്ക് അധികാരമില്ലെന്ന് സാരം. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് കേന്ദ്ര സര്‍ക്കാര്‍ തന്നെയാണെന്ന് ട്രായി അധികൃതര്‍ വ്യക്തമാക്കി.
ട്രായ് ശുപാര്‍ശ 2016ല്‍
2016 ഒക്ടോബറിലാണ് ടെലകോം സേവനദാതാക്കള്‍ക്ക് 3050 കോടി രൂപ പിഴ ചുമത്താന്‍ ട്രായ് ശുപാര്‍ശ ചെയ്തത്. ഇക്കാര്യം പരിഗണിച്ച ടെലകോം മന്ത്രാലയം വിഷയത്തില്‍ പുനപ്പരിശോധന ആവശ്യപ്പെട്ട് 2017 ഏപ്രിലില്‍ വിഷയം വീണ്ടും ട്രായിയുടെ പരിഗണനയ്ക്ക് വിട്ടു. 3050 കോടി രൂപ പിഴ നല്‍കണമെന്ന നിര്‍ദ്ദേശവുമായി 2017 മെയില്‍ ട്രായ് കേന്ദ്ര മന്ത്രാലയത്തിന് മറുപടിയും നല്കി. ട്രായ് ആക്ട് പ്രകാരം ഇനിയും തീരുമാനത്തില്‍ അഭിപ്രായം പറയാനോ പുതിയ നിര്‍ദ്ദേശങ്ങള്‍ നല്‍കാനോ ട്രായിക്ക് അധികാരമില്ല. അതിനാല്‍ പിഴയുടെ കാര്യത്തില്‍ അന്തിമ തീരുമാനം കേന്ദ്ര സര്‍ക്കാര്‍ തന്നെ കൈക്കൊള്ളേണ്ടി വരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ആകെ 3050 കോടി രൂപ പിഴ നല്‍കണം
ടെലകോം സേവന രംഗത്ത് പുതുതായെത്തിയ റിലയന്‍സ് ജിയോയ്ക്ക് ഇന്റര്‍കണക്റ്റിവിറ്റി നല്കാന് മറ്റ് കമ്പനികള്‍ വിസമ്മതിച്ചതുമായി ബന്ധപ്പെട്ട പരാതിയിലാണ് മൂന്ന് കമ്പനികള്‍ക്ക് ജിയോയ്ക്ക് പിഴ നല്‍കണമെന്ന് ട്രായ് ഉത്തരവിട്ടത്. എയര്‍ടെല്ലിനും വൊഡഫോണിനും 1050 കോടി രൂപ വീതവും ഐഡിയക്ക് 950 കോടിയുമായിരുന്നു പിഴയ്ക്ക് ശുപാര്‍ശ ചെയ്തത്. വൊഡഫോണും ഐഡിയയും പരസ്പരം ലയിച്ച സാഹചര്യത്തില്‍ ഐഡിയയുടെ പിഴ കൂടി പുതിയ കമ്പനി വഹിക്കണം.
നടപടി ജിയോയുടെ പരാതിയിന്മേല്
ജിയോയ്ക്ക് ഇന്റര്‍കണക്റ്റിവിറ്റി സൗകര്യം നല്കാന് വിസമ്മതിച്ചതിലൂടെ ട്രായ് വ്യവസ്ഥകള്‍ ലംഘിച്ച കമ്പനികളുടെ ലൈസന്‍സ് റദ്ദ് ചെയ്യുകയാണ് വേണ്ടതെന്നും എന്നാല്‍ ഉപഭോക്താക്കള്‍ക്കുണ്ടാവുന്ന പ്രയാസം മുന്‍നിര്‍ത്തിയാണ് അത് ചെയ്യാത്തതെന്നും ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍സ് കമ്മീഷന് വ്യക്തമാക്കിയിരുന്നു. മറ്റ് കമ്പനികള്‍ ആവശ്യത്തിന് പോയിന്റ് ഓഫ് ഇന്റര്‍ കണക്ഷന് നല്‍കാതിരുന്നതിലൂടെ ജിയോയുടെ 75 ശതമാനത്തിലധികം കോളുകളും പരാജയപ്പെട്ടതായി ജിയോ നല്കിയ പരാതിയില്‍ പറഞ്ഞിരുന്നു. ജിയോ ഉപഭോക്താവ് മറ്റ് മൊബൈല്‍ സേവന ദാതാക്കളുടെ ഉപഭോക്താക്കളെ വിളിക്കുമ്പോള്‍ കോള്‍ കണക്ട് ചെയ്യാനുള്ള സംവിധാനമാണ് ഇന്റര്‍ കണക്ഷന് പോയിന്റുകള്‍.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
