ദില്ലി: കാഴ്ച ശേഷിയില്ലാത്തവര്‍ക്ക് ഇന്ത്യന്‍ കറന്‍സികള്‍ തിരിച്ചറിയാന്‍ മൊബൈല്‍ ആപ്ലിക്കേഷനുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഇത് വികസിപ്പിക്കുന്നതിനായുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നതായി ആര്‍ബിഐ അറിയിച്ചു.
നിലവില്‍ 10, 20, 50, 100, 200, 500, 2000 രൂപയുടെ കറന്‍സികളാണ് ആര്‍ബിഐ പുറത്തിറക്കുന്നത്. കറന്‍സി നോട്ടുകള്‍ ഏതാണെന്ന് തിരിച്ചറിയുകയെന്നത് പണമിടപാടുകളില്‍ പ്രധാനമാണെന്നും ഇക്കാര്യത്തില്‍ കാഴ്ച ശേഷിയില്ലാത്തവര്‍ അനുഭവിക്കുന്ന പ്രയാസം തിരിച്ചറിഞ്ഞാണ് പുതിയ മൊബൈല്‍ ആപ്പ് രൂപകല്‍പ്പനയിലേക്ക് തങ്ങള്‍ തിരിഞ്ഞതെന്നും ആര്‍ബിഐ അറിയിച്ചു.

കറന്‍സി ഏതെന്ന് തൊട്ടറിയാന്‍ സാധിക്കുന്ന ഇന്ഡാഗ്ലിയോ പ്രിന്റിംഗ് നിലവില്‍ 100 രൂപയ്ക്ക് മുകളിലുള്ള കറന്‍സികളിലുണ്ട്. പുതുതായി വികസിപ്പിക്കുന്ന മൊബൈല്‍ ആപ്പ് വഴി മഹാത്മാ ഗാന്ധി, മഹാത്മാഗാന്ധി ന്യൂ സീരീസുകളിലുള്ള നോട്ടുകള്‍ തിരിച്ചറിയാനാണ് ഉപകരിക്കുക. മൊബൈല്‍ കാമറയ്ക്കു മുമ്പില്‍ നോട്ട് കൊണ്ടുവന്നാല്‍ ഇവ ഏതെന്ന് തിരിച്ചറിയനാവും. നോട്ടിന്റെ ഇമേജ് കാമറയ്ക്കു മുമ്പില്‍ ശരിയായ രീതിയില്‍ വന്നാല്‍ ഏതാണ് കറന്‍സി എന്ന് മൊബൈല്‍ പറഞ്ഞു തരും. ശരിയായ രീതിയില്‍ പതിഞ്ഞിട്ടില്ലെങ്കില്‍ വീണ്ടു ശ്രമിക്കാനുള്ള അറിയിപ്പ് ലഭിക്കും.
രാജ്യത്ത് 80 ലക്ഷത്തോളം കാഴ്ച ശേഷിയില്ലാത്തവായി ഉണ്ട് എന്നാണ് കണക്കുകള്‍. പുതിയ മൊബൈല്‍ ആപ്പ് വരുന്നതോടെ അതിന്റെ പ്രയോജനം ഇന്ത്രയും പേര്‍ക്ക് ലഭിക്കും. നേരത്തേ, നോട്ടുനിരോധനത്തിനു ശേഷം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കിയ ഇന്ത്യന്‍ കറന്‍സികള്‍ സ്പര്‍ശനത്തിലൂടെ തിരിച്ചറിയാന്‍ കാഴ്ച ശേഷിയില്ലാത്തവര്‍ക്ക് പ്രയാസമാണെന്ന് പരാതി ഉയര്‍ന്നിരുന്നു. നാഷനല്‍ അസോസിയേഷന് ഓഫ് ബ്ലൈന്‍ഡ് ആണ് ഇത്തരമൊരു ആരോപണവുമായി മുംബൈ കോടതിയെ സമീപിച്ചത്. പുതിയ കറന്‍സികളും നാണയങ്ങളും തിരിച്ചറിയാന്‍ പ്രയാസമാണെന്നും അതിനുള്ള സംവിധാനം ഒരുക്കാന്‍ ആര്‍ബിഐക്ക് നിര്‍ദ്ദേശം നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു സംഘടന ബോംബെ ഹൈക്കോടതിയില്‍ പരാതി നല്‍കിയത്.
എന്നാല്‍ 100 രൂപയ്ക്ക് മുകളിലുള്ള പുതിയ നോട്ടുകളില്‍ കാഴ്ച ശേഷിയില്ലാത്തവര്‍ക്ക് തിരിച്ചറിയാനുള്ള സംവിധാനങ്ങളുണ്ടെന്നും എന്നാല്‍ ഉപയോഗിച്ച് നോട്ട് പഴകുന്നതോടെ അത് മാഞ്ഞുപോവുകയാണെന്നുമാണ് ആര്‍ബിഐയുടെ വാദം. ഈ പ്രശ്നത്തിന് പരിഹാരമെന്നോണമാണ് ആര്‍ബിഐ പുതിയൊരു മൊബൈല്‍ ആപ്പ് വികസിപ്പിക്കാനുള്ള പദ്ധതി ആവിഷ്ക്കരിച്ചത്.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ആർബിഐ യോഗം: പലിശ നിരക്ക് ഉയരുമോ? ഇഎംഐയും എഫ്ഡിയും ഇനി എന്ത് ചെയ്യണം?

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?



Click it and Unblock the Notifications