ഉയര്‍ന്ന തുക കൈമാറ്റം നടത്തുമ്പോള്‍ ആധാര്‍ നമ്പര്‍ തെറ്റായി രേഖപ്പെടുത്തുന്നവര്‍ക്ക് ഇനി മുതല്‍ പണി കിട്ടിയേക്കും. ഓരോ തവണ ആധാര്‍ നമ്പര്‍ തെറ്റായി രേഖപ്പെടുത്തുമ്പോഴും 10,000 രൂപ പിഴ ഈടാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. സെപ്റ്റംബര്‍ ഒന്ന് മുതല്‍ തീരുമാനം നടപ്പിലാക്കും. പിഴ ഈടാക്കുന്നതുമായി ബന്ധപ്പെട്ട നിയമഭേദഗതികള്‍ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ കൊണ്ടുവരും.

ഉയര്‍ന്ന തുക കൈമാറുമ്പോള്‍ നിലവില്‍ പാന്‍ കാര്‍ഡ് നമ്പര്‍ നിര്‍ബന്ധമാണ്. എന്നാല്‍ പാന്‍കാര്‍ഡ് ഇല്ലാത്തവര്‍ക്ക് ഇതിനു പകരം ആധാര്‍ ഉപയോഗിക്കാമെന്ന് കേന്ദ്രബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. ആധാര്‍ കാര്‍ഡും പാന്‍ നമ്പരും തമ്മില്‍ ബന്ധിപ്പിച്ചവര്‍ക്ക് പാന്‍ നമ്പരിന് പകരം ആധാര്‍ നമ്പര്‍ രേഖപ്പെടുത്താമെന്നായിരുന്നു ബജറ്റ് നിര്‍ദേശം. ഇത് യാഥാര്‍ത്ഥ്യമാക്കുന്നതിനായി ഐടി ആക്ടിലെ 272 ബി, 139 എ എന്നീ വകുപ്പുകളില്‍ ഭേദഗതി വരുത്താനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.
നിലവില്‍ 120 കോടി പേര്‍ക്ക് ആധാര്‍ നമ്പരുണ്ട്. എന്നാല്‍ 41 കോടി ആളുകള്‍ക്ക് മാത്രമാണ് പാന്കാര്ഡുളളത്. ഇതില്‍ 22 കോടി ആളുകളുടെ പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ട്. അതേസമയം ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍കാര്‍ഡുകള്‍ ഓഗസ്റ്റ് 31ന് ശേഷം അസാധുവാക്കാനും കേന്ദ്ര ധനമന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.എന്നാല്‍ പാന്കാര്ഡില്ലെങ്കിലും ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
