ഇൻഫോസിസിന്രെ കുതിപ്പിൽ ബെഞ്ച്മാർക്ക് സൂചികകൾ ഇന്ന് ഉയർന്ന നേട്ടം കൈവരിച്ചു. സെൻസെക്സും നിഫ്റ്റിയും വിപണികളിൽ മികച്ച പ്രകടനംമാണ് ഇന്ന് കാഴ്ചവച്ചത്. ബിഎസ്‌ഇ സെൻസെക്സ് 160.48 പോയിൻറ് ഉയർന്ന് 38,896.71 ലും നിഫ്റ്റി 35.90 പോയിൻറ് ഉയർന്ന് 11,588.40 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. എന്നാൽ നിഫ്റ്റി മിഡ്‌ക്യാപ്, സ്‌മോൾകാപ്പ് സൂചികകൾ ഇന്ന് ഒരു ശതമാനം വീതം ഇടിഞ്ഞു.
ഇൻഫോസിസ്, സൺ ഫാർമ, യുപിഎൽ, ടെക്ക് മഹീന്ദ്ര, മാരുതി സുസുക്കി എന്നിവയാണ് ഇന്ന് നിഫ്റ്റിയിൽ മികച്ച നേട്ടമുണ്ടാക്കിയ ഓഹരികൾ. പിരാമൽ എന്റർ, യുപിഎൽ, ഒറാക്കിൾ ഫിൻ സെർവ്, ഗ്ലാക്സോസ്മിത്ത്കൈൻ, ഒബ്റോയി റിയാലിറ്റി എന്നീ ഓഹരികൾ ബിഎസ്ഇ മിഡ് ക്യാപ്പിൽ മികച്ച നേട്ടം കൈവരിച്ചു.

ഇന്ത്യ ബുൾസ്, ഇൻഡിസൻഡ് ബാങ്ക്, ലാൻസൻ, ഭാരതി എയർടെൽ, അദാനി പോർട്സ് എന്നീ ഓഹരികളാണ് നിഫ്റ്റിയിൽ ഏറ്റവും കൂടുതൽ നഷ്ട്ടം രേഖപ്പെടുത്തിയത്. റെൽ ക്യാപിറ്റൽ, എൻഎൽസി ഇന്ത്യ, ആർബിഎൽ ബാങ്ക്, യൂണിയൻ ബാങ്ക്, ബ്ലൂ ഡാർട്ട് എന്നിവ ബിഎസ്ഇ മിഡ് ക്യാപ്പിലും നഷ്ട്ടം രേഖപ്പെടുത്തി.
കഴിഞ്ഞ ആഴ്ച്ച ഓഹരി വിപണി തുടർച്ചയായി കുത്തനെ ഇടിഞ്ഞിരുന്നു. എന്നാൽ ഈ ആഴ്ച്ച തുടക്കത്തിൽ തന്നെ മികച്ച പ്രകടനമാണ് നടത്തിയിരിക്കുന്നത്.
malayalam.goodreturns.in
More From GoodReturns

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
