ധനകാര്യ മേഖലയിലെ മൊത്തത്തിലുള്ള പലിശ നിരക്ക് കുറയ്ക്കലിന്റെ ഭാഗമായി സർക്കാർ ജനറൽ പ്രൊവിഡന്റ് ഫണ്ടിന്റെയും (ജിപിഎഫ്) മറ്റ് സമാന ഫണ്ടുകളുടെയും പലിശ നിരക്ക് വെട്ടിക്കുറച്ചു. ജൂലൈ-സെപ്റ്റംബർ ത്രൈമാസത്തിലെ പലിശ നിരക്കാണ് നിലവിൽ കുറച്ചിരിക്കുന്നത്. ഈ മൂന്ന് മാസക്കാലം 7.9% പലിശ നിരക്കായിരിക്കും ലഭിക്കുക. കഴിഞ്ഞ പാദത്തിൽ 8 ശതമാനമായിരുന്നു ജനറൽ പ്രൊവിഡന്റ് ഫണ്ടിന്റെ പലിശ നിരക്ക്.
കേന്ദ്ര സർക്കാർ ജീവനക്കാരുടെയും റെയിൽവേ, പ്രതിരോധ വകുപ്പ് ജീവനക്കാരുടെയും പ്രൊവിഡൻറ് ഫണ്ടുകളിലാകും ഈ പലിശ നിരക്ക് ബാധകമാകുക. 2019 ജൂലൈ 1 മുതൽ 2019 സെപ്റ്റംബർ 30 വരെയുള്ള പലിശ നിരക്കാണ് ഇത്തരത്തിൽ പരിഷ്കരിച്ചിരിക്കുന്നത്. ധനമന്ത്രാലയമാണ് ഇത് സംബന്ധിച്ച പ്രസ്താവന പുറത്തിറക്കിയത്.

ജനറൽ പ്രൊവിഡന്റ് ഫണ്ട് (കേന്ദ്ര സേവനങ്ങൾ), കോൺട്രിബ്യൂട്ടറി പ്രൊവിഡൻറ് ഫണ്ട് (ഇന്ത്യ), അഖിലേന്ത്യാ സേവന പ്രൊവിഡന്റ് ഫണ്ട്, സംസ്ഥാന റെയിൽവേ പ്രൊവിഡൻറ് ഫണ്ട്5. ജനറൽ പ്രൊവിഡന്റ് ഫണ്ട് (പ്രതിരോധ സേവനങ്ങൾ), ഇന്ത്യൻ ഓർഡനൻസ് വകുപ്പ് പ്രൊവിഡന്റ് ഫണ്ട്, ഇന്ത്യൻ ഓർഡനൻസ് ഫാക്ടറീസ് വർക്ക്മെൻസ് പ്രൊവിഡന്റ് ഫണ്ട്, ഇന്ത്യൻ നേവൽ ഡോക്ക്യാർഡ് വർക്ക്മെൻസ് പ്രൊവിഡന്റ് ഫണ്ട്, 9. പ്രതിരോധ സേവന ഓഫീസർമാരുടെ പ്രൊവിഡന്റ് ഫണ്ട്, സായുധ സേനാ പേഴ്‌സണൽ പ്രൊവിഡന്റ് ഫണ്ട് എന്നിവയുടെ പലിശ നിരക്കുകളാണ് കുറച്ചിരിക്കുന്നത്.
ഒക്ടോബർ - ഡിസംബർ പാദത്തിൽ സർക്കാർ നേരത്തെ ജിപിഎഫിന്റെ പലിശ നിരക്ക് ഉയർത്തിയിരുന്നു, അതിനുശേഷം നിരക്കുകളിൽ മാറ്റം വരുത്തിയിരുന്നില്ല. ജൂലൈ-സെപ്റ്റംബർ പിപിഎഫ്, സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം എന്നിവയുൾപ്പെടെ ചില ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക സർക്കാർ കുറച്ചിരുന്നു. 10 ബേസിസ് പോയിൻറ് വീതമാണ് പലിശ കുറച്ചത്. ജൂലൈ-സെപ്റ്റംബർ പാദത്തിലെ പിപിഎഫിന് പലിശ നിരക്ക് 8 ശതമാനത്തിൽ നിന്ന് 7.9 ശതമാനമായാണ് കുറച്ചത്. ശമ്പളക്കാർക്ക് പിഎഫിനേക്കാൾ നേട്ടമുണ്ടാക്കാം വിപിഎഫിലൂടെ; നിക്ഷേപം നടത്തേണ്ടത് എങ്ങനെ?
malayalam.goodreturns.in
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications