പിഎഫ് എന്ന് അറിയപ്പെടുന്ന എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഇന്ത്യയിലെ ശമ്പളക്കാർക്കിടയിലെ പ്രധാനപ്പെട്ട നിക്ഷേപ മാർഗങ്ങളിലൊന്നാണ്. സർക്കാരിന്റെ ദീർഘകാല നിക്ഷേപ പദ്ധതികളിലൊന്നാണിത്. ആദായനികുതി ആനുകൂല്യങ്ങളും ഉറപ്പുള്ള വരുമാനവുമാണ് പിഎഫിന്റെ ഏറ്റവും വലിയ ആകർഷണം. എന്നാൽ പലർക്കും അറിയാത്തതും വളരെക്കുറച്ച് പേർ മാത്രം നിക്ഷേപം നടത്തുന്നതുമായ മറ്റൊരു ലാഭകരമായി നിക്ഷേപ മാർഗമാണ് വോളണ്ടറി പ്രൊവിഡന്റ് ഫണ്ട് അഥവാ വിപിഎഫ്.
വിപിഎഫ് വഴി എങ്ങനെ നേട്ടമുണ്ടാക്കാം എന്ന് പരിശോധിക്കാം.
വിപിഎഫും ഇപിഎഫും
വൊളണ്ടറി പ്രൊവിഡന്റ് ഫണ്ട് (VPF) കേവലം ഇപിഎഫിന്റെ ഒരു വിപുലീകരണം മാത്രമാണ്. അടിസ്ഥാന ശമ്പളത്തിന്റെ 12% മാത്രമാണ് ഇപിഎഫിലേയ്ക്ക് സംഭാവന ചെയ്യുന്നത്. അതേസമയം, വിപിഎഫിലേയ്ക്ക് ജീവനക്കാരന് ഇഷ്ടമുള്ള തുക, അല്ലെങ്കിൽ 12%ൽ കൂടുതൽ നിക്ഷേപിക്കാൻ സാധിക്കും.
വിപിഎഫ് നിക്ഷേപ പരിധി
അടിസ്ഥാന ശമ്പളത്തിന്റെ 100 ശതമാനം അതായത് അടിസ്ഥാന ശമ്പളം മുഴുവനായും വിപിഎഫിൽ നിക്ഷേപിക്കാവുന്നതാണ്. കൂടാതെ ഡിഎയും വിപിഎഫിലേയ്ക്ക് സംഭാവന ചെയ്യാം.
നിലവിലെ പലിശ നിരക്ക്
ഈ സാമ്പത്തിക വർഷം ഇപിഎഫ് നിക്ഷേപത്തിന് 8.65 ശതമാനം പലിശയാണ് ലഭിക്കുക. കഴിഞ്ഞ വർഷം 8.55 ശതമാനം പലിശയാണ് ലഭിച്ചിരുന്നത്. അതുകൊണ്ട് തന്നെ പിഎഫിന് പുറമേ വിപിഎഫിൽ കൂടി നിക്ഷേപം നടത്തിയാൽ കൂടുതൽ നേട്ടമുണ്ടാക്കാം. കാരണം വിപിഎഫിൽ നിക്ഷേപിക്കുന്ന കൂടുതല്‍ തുകയ്ക്കും ഇപിഎഫിനുള്ള പലിശ തന്നെ ലഭിക്കും.
മറ്റ് നിക്ഷേപങ്ങളേക്കാൾ ലാഭം
മറ്റ് നിക്ഷേപ പദ്ധതികളെ അപേക്ഷിച്ച് ഉയര്‍ന്ന പലിശയാണ് ഇപിഎഫിന് നല്‍കുന്നത്. പിപിഎഫിന് എട്ടുശതമാനവും ബാങ്ക് നിക്ഷേപത്തിന് ശരാശരി 7.5ശതമാനവും അഞ്ചു വര്‍ഷത്തെ എന്‍എസ് സിക്ക് എട്ടുശതമാനവുമാണ് പലിശ നല്‍കുന്നത്. മറ്റ് നിക്ഷേപ പദ്ധതികളെ അപേക്ഷിച്ച് ഒരു ശതമാനത്തോളം പലിശയാണ് ഇപിഎഫിന് ലഭിക്കുന്നത്. ഇതേ പലിശ നിരക്ക് തന്നെ വിപിഎഫിനും ലഭിക്കും.
വിപിഎഫിന്റെ നേട്ടം
നിങ്ങളുടെ ശമ്പളത്തിന്റെ ഒരു ചെറിയ ഭാഗം എല്ലാം മാസവും എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിലേയ്ക്ക് പിടിക്കുന്നുണ്ട്. നിങ്ങളുടെ അടിസ്ഥാന ശമ്പളത്തിന്റെ 12 ശതമാനമാണിത്. ഇതിനൊപ്പം ഓരോ മാസവും നിങ്ങളുടെ തൊഴിൽദാതാവും തുല്യമായ തുക ഈ അക്കൌണ്ടിലേയ്ക്ക് നിക്ഷേപിക്കുന്നുണ്ട്. ഇതിൽ മാത്രമാണ് 95 ശതമാനം ആളുകളും നിക്ഷേപം നടത്തുന്നത്. എന്നാൽ വിപിഎഫിൽ കൂടി നിക്ഷേപം നടത്തിയാൽ നിങ്ങൾക്ക് കൂടുതൽ തുക സമ്പാദിക്കാം. കാരണം കൃത്യമായ ഒരു തുകയല്ല വിപിഎഫിൽ നിക്ഷേപിക്കേണ്ടത്. നിങ്ങളുടെ കൈയിലുള്ള തുകയ്ക്ക് അനുസരിച്ച് നിക്ഷേപം നടത്താം.
ആദായ നികുതി വേണ്ട
വിപിഎഫ് നിക്ഷേപത്തിന്റെ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ലഭിക്കുന്ന തുകയ്ക്ക് ആദായ നികുതി നല്‍കേണ്ടതില്ല. കൂടുതലായി അടയ്ക്കുന്ന (വിപിഎഫ്) തുകയ്ക്ക് 80 സി പ്രകാരം ആദായ നികുതി ആനുകൂല്യവും ലഭിക്കും. ഒന്നര ലക്ഷം രൂപ വരെയാണ് പരമാവധി ഈയിനത്തില്‍ ലഭിക്കുന്ന നികുതിയിളവ്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
