ആദായ നികുതി ഒഴിവാക്കാന്‍ ഇല്ലാത്ത വീട്ടുവാടകയും മറ്റും കാണിക്കുന്നവര്‍ ജാഗ്രതൈ; നിങ്ങള്‍ക്കിതാ മുട്ടന്‍ പണി വരുന്നു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: ഇല്ലാത്ത വീട്ടുവാടകയും മക്കളുടെ പെരുപ്പിച്ച ട്യൂഷന്‍ ഫീസുമൊക്കെ ചേര്‍ത്ത് ആദായ നികുതിയില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെടുന്ന മാസശമ്പളക്കാരുടെ ശ്രദ്ധയ്ക്ക്; ഇനി മുതല്‍ നിങ്ങളുടെ തട്ടിപ്പ് നടക്കില്ല. ഇത്തരം വ്യാജ കണക്കുകള്‍ നല്‍കി നികുതി വെട്ടിക്കുന്നവരെ കനത്ത പിഴയും ശിക്ഷാ നടപടികളുമാണ് കാത്തിരിക്കുന്നത്.

 

വിദ്യാഭ്യാസ ലോൺ: ജോലി കിട്ടിയില്ലെങ്കിൽ ആര് തിരിച്ചടയ്ക്കും? രക്ഷിതാക്കളുടെ തലവേദന കുറയ്ക്കാൻ വഴികൾ

പഴയ രീതി നടക്കില്ല

പഴയ രീതി നടക്കില്ല

ഇതുവരെ വീട്ടു വാടകയായി എത്ര രൂപയും കാണിച്ച് ഹൗസ് റെന്റ് അലവന്‍സ് (എച്ച്ആര്‍എ) എന്ന ശീര്‍ഷകത്തില്‍ നികുതി ഇളവ് നേടിയെടുക്കാന്‍ അവസരമുണ്ടായിരുന്നു. കാരണം വര്‍ഷത്തില്‍ ഒരു ലക്ഷത്തില്‍ താഴെ വരുന്ന വീട്ടുവാടകയാണെങ്കില്‍ താമസിക്കുന്ന വാടക വീടിന്റെ ഉടമയുടെ പാന്‍ കാര്‍ഡ് വിവരങ്ങള്‍ വെളിപ്പെടുത്തേണ്ട കാര്യമുണ്ടായിരുന്നില്ല.

നിലവില്‍ രേഖകള്‍ ഒത്തുനോക്കുന്നില്ല

നിലവില്‍ രേഖകള്‍ ഒത്തുനോക്കുന്നില്ല

ഇതു കാരണം മാസത്തില്‍ 8300 രൂപ വീട്ടുവാടക ചേര്‍ക്കാന്‍ ആര്‍ക്കും വലിയ ബുദ്ധിമുട്ടുമുണ്ടായിരുന്നില്ല. എന്നാല്‍ ഇവ ഫോം 16ല്‍ ചേര്‍ക്കുന്നതിന് വാടകക്കരാരോ വാടക രശീതിയോ തൊഴിലുടമ മുമ്പാകെ ഹാജരാക്കാതെ മുങ്ങി നടക്കുകയാണ് പലരുടെയും രീതി. നിലവിലെ ഫോം 16ല്‍ വാടകയും ഫീസും മറ്റും വെവ്വേറെ തിരിച്ചറിയാല്‍ വകുപ്പില്ലാത്തതിനാല്‍ തട്ടിപ്പ് കണ്ടെത്താന്‍ സാധ്യവുമല്ല. അതുകൊണ്ട് തന്നെ ഇവയുമായി ബന്ധപ്പെട്ട റസീറ്റുകളോ രേഖകളോ പരിശോധിക്കപ്പെടാറുമില്ല.

ഫോം 16ല്‍ കാതലായ മാറ്റം

ഫോം 16ല്‍ കാതലായ മാറ്റം

എന്നാല്‍ ഇത്തരം തട്ടിപ്പുകള്‍ ഇനി നടക്കില്ല. കാരണം ഐടി റിട്ടേണ്‍ ഫോര്‍മാറ്റില്‍ നല്‍കുന്ന വിവരങ്ങളുടെ മാതൃകയില്‍ ഫോം 16ല്‍ കാര്യമായ മാറ്റങ്ങള്‍ ഈ വര്‍ഷം മുതല്‍ നിലവില്‍ വന്നു കഴിഞ്ഞു. 2019-20ലെ ഐടി റിട്ടേണ്‍ ഇ-ഫയല്‍ ചെയ്തു കഴിഞ്ഞാല്‍ ഇവ രണ്ടിലെയും എല്ലാ വിവരങ്ങളും ഓണ്‍ലൈനായി തന്നെ പരസ്പരം ഒത്തുനോക്കുകയും എന്തെങ്കിലും വ്യത്യാസമുണ്ടെങ്കില്‍ നികുതി ദായകന് നോട്ടീസ് ലഭിക്കുകയും ചെയ്യും. ഇതെല്ലാം കംപ്യൂട്ടര്‍ സോഫ്റ്റ് വെയര്‍ ഉപയോഗിച്ചാണ് ചെയ്യുന്നതെന്നതിനാല്‍ ആര്‍ക്കും ഇതില്‍ നിന്ന് രക്ഷപ്പെടാനാവില്ല.

എല്ലാ വിവരങ്ങളും വെവ്വേറെ നല്‍കണം

എല്ലാ വിവരങ്ങളും വെവ്വേറെ നല്‍കണം

പുതുക്കിയ ഫോം 16ല്‍ എച്ച്ആര്‍എ, എല്‍ടിഎ, പെന്‍ഷന്‍, ലീവ് സാലറി തുടങ്ങിയ എല്ലാ അലവന്‍സുകളും കാണിക്കാന്‍ പ്രത്യേകം കോളങ്ങളുണ്ട്. നേരത്തേ ഇവയൊക്കെ ഒന്നിച്ചു ചേര്‍ത്ത് നല്‍കിയാല്‍ മതിയായിരുന്നു. ഐടിആറില്‍ നല്‍കിയ വിവരങ്ങളില്‍ ഏതെങ്കിലുമൊന്ന് ഫോം 16ല്‍ നല്‍കിയിട്ടില്ലെങ്കില്‍ ഇവ രണ്ടും ഒത്തുനോക്കുമ്പോള്‍ പ്രശ്‌നങ്ങള്‍ വരും.

രേഖകള്‍ ഹാജരാക്കിയില്ലെങ്കില്‍ പിഴ

രേഖകള്‍ ഹാജരാക്കിയില്ലെങ്കില്‍ പിഴ

ഐടിആറില്‍ നല്‍കിയ വിവരങ്ങള്‍ ശരിയാണെന്ന് തെളിയിക്കാന്‍ ഇതുമായി ബന്ധപ്പെട്ട് ലഭിക്കുന്ന നോട്ടീസിനുള്ള മറുപടിക്കൊപ്പം വാടക കരാര്‍, വാടക നല്‍കിയതിന്റെ രശീതി, ബാങ്ക് സ്റ്റേറ്റ്‌മെന്‍് തുടങ്ങിയവ കൂടി സമര്‍പ്പിക്കേണ്ടിവരും. മറുപടി തൃപ്തികരമല്ലെങ്കില്‍ ഇതുമായി ബന്ധപ്പെട്ട് മുമ്പ് നേടിയ നികുതിയിളവുകള്‍ ഉള്‍പ്പെടെ പരിശോധിച്ച് വന്‍ പിഴ ഈടാക്കാനാണ് ഐടി വകുപ്പിന്റെ തീരുമാനം.

English summary

ആദായ നികുതി ഒഴിവാക്കാന്‍ ഇല്ലാത്ത വീട്ടുവാടകയും മറ്റും കാണിക്കുന്നവര്‍ ജാഗ്രതൈ; നിങ്ങള്‍ക്കിതാ മുട്ടന്‍ പണി വരുന്നു

IT Return Filing Will Be More Comprehensive And Fool Proof. Read In Malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X