ദില്ലി: സാമൂഹിക ക്ഷേമ-വികസന പ്രവര്‍ത്തനങ്ങള്‍ക്കായി കമ്പനികള്‍ മാറ്റിവയ്ക്കുന്ന കോര്‍പറേറ്റ് സോഷ്യല്‍ റെസ്പോണ്സിബിലിറ്റി (സിഎസ്ആര്‍) ഫണ്ട് ശരിയായ രീതിയില്‍ വിനിയോഗിച്ചില്ലെങ്കില്‍ അത് സര്‍ക്കാരിലേക്ക് കണ്ടുകെട്ടാന്‍ നിയമം വരുന്നു. കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രിസഭ അംഗീകരിച്ച കമ്പനീസ് ആക്ട് ഭേദഗതിയിലാണ് ഇതിനായി വ്യവസ്ഥയുള്ളത്. ഉപയോഗിക്കാതെ കിടക്കുന്ന സിഎസ്ആര്‍ ഫണ്ടുകള്‍ പൊതുജനക്ഷേമത്തിനായി സര്‍ക്കാര്‍ രൂപീകരിക്കുന്ന പ്രത്യേക ഫണ്ടിലേക്ക് മുതല്‍ക്കൂട്ടാനാണ് പദ്ധതി.
സിഎസ്ആര്‍ ഫണ്ടുകള്‍ തുടര്‍ച്ചയായ മൂന്ന് വര്‍ഷം ഉപയോഗിക്കാന്‍ സാധിക്കാതിരുന്ന കമ്പനികളാണ് ഇത് സര്‍ക്കാര്‍ ഫണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യേണ്ടത്. കമ്പനി ആക്ടുമായി ബന്ധപ്പെട്ട നിലവിലുള്ള ഓര്‍ഡിനന്‍സിന് പകരമായാണ് കേന്ദ്ര സര്‍ക്കാര്‍ കമ്പനീസ് (അമെന്റ്മെന്റ്) ബില്‍ 2019 കൊണ്ടു വരുന്നത്. കമ്പനികളുടെ സാമൂഹിക പ്രതിബന്ധ ശക്തിപ്പെടുത്താനും ഇത്തരം കാര്യങ്ങളില്‍ നല്ല രീതിയില്‍ പദ്ധതികള്‍ ആവിഷ്ക്കരിച്ച് നടപ്പിലാക്കാനും പുതിയ നിയമം കമ്പനികള്‍ക്ക് പ്രചോദനമാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

കേന്ദ്ര സര്‍ക്കാരിന്റെ കൈയിലുള്ള കണക്കുകള്‍ പ്രകാരം ഇന്ത്യന്‍ കമ്പനികള്‍ സാമൂഹിക പ്രതിബദ്ധതാ പ്രവര്‍ത്തനങ്ങള്‍ക്കായി 15000 കോടി രൂപ ഒരു വര്‍ഷം വകയിരുത്തുന്നുണ്ട്. 500 കോടിയുടെ മൂല്യമോ 1000 കോടിയുടെ വരുമാനമോ അഞ്ചു കോടിയുടെ ലാഭമോ കൈവരിക്കുന്ന കമ്പനികള്‍ തങ്ങളുടെ അറ്റാദായത്തിന്റെ രണ്ടു ശതമാനം കോര്‍പറേറ്റ് സോഷ്യല്‍ റെസ്പോണ്സിബിലിറ്റി ഫണ്ടിലേക്ക് വകയിരുത്തണമെന്നാണ് നിയമം. ഇത്രയും തുക മാറ്റി വയ്ക്കാത്ത കമ്പനികള്‍ അതിന്റെ വാര്‍ഷിക ഫിനാന്‍ഷ്യല്‍ സ്റ്റേറ്റ്മെന്റില്‍ ഇക്കാര്യം വ്യക്തമാക്കുകയും കാരണം വിശദീകരിക്കുകയും വേണം.
പ്രൈവറ്റ് ലിമിറ്റഡ് കമ്പനികളുടെ ഓഹരികള്‍ ഡിമാറ്റ് ഫോര്‍മാറ്റിലേക്ക് മാറ്റണമെന്ന വ്യവസ്ഥയും പുതിയ ഭേദഗതി നിയമം അനുശാസിക്കുന്നുണ്ട്. ഓഹരികളില്‍ കൃത്രിമവും അവയുടെ മോഷണവും തടയിടുകയെന്ന ലക്ഷ്യത്തോടെയാണിത്. നാഷനല്‍ ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ടിംഗ് അതോറിറ്റിയുടെ സുഗമമായ പ്രവര്‍ത്തനം ഉറപ്പുവരുത്തുന്നതിനായി അതിന് കൂടുതല്‍ ഭരണപരമായ അധികാരങ്ങള്‍ നല്‍കാനും പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
