ദില്ലി: രാജ്യത്ത് ഈ സാമ്പത്തിക വര്‍ഷം ഇതുവരെ ഫയല്‍ ചെയ്യപ്പെട്ടത് 1.46 കോടി ഇന്‍കം ടാക്സ് റിട്ടേണുകള്‍. ഇതില്‍ 90.8 ലക്ഷം ഐടി റിട്ടേണുകളും ഫയല്‍ ചെയ്തിരിക്കുന്നത് 50 ലക്ഷം രൂപയില്‍ താഴെ വരുമാനമുള്ള വ്യക്തികളാണ്. ജൂലൈ 16നു മാത്രം 7.94 ലക്ഷം ഐടി റിട്ടേണുകള്‍ ഫയല്‍ ചെയ്യപ്പെടുകയുണ്ടായി. ഇതില്‍ 5.26 ലക്ഷവും ഐടിആര്‍-1 അഥവാ സഹജ് ഐടി റിട്ടേണാണ്.
ശമ്പളം, വാടക വീട്, കാര്‍ഷിക വരുമാനം, പലിശ ഉള്‍പ്പെടെയുള്ള സ്രോതസ്സുകളില്‍ നിന്നായി 50 ലക്ഷത്തില്‍ കുറഞ്ഞ വാര്‍ഷിക വരുമാനമുള്ള വ്യക്തികളാണ് ഐടിആര്‍-1 ഫയല്‍ ചെയ്യുന്നത്. ഇതുവരെ ലഭിച്ച ഐടി റിട്ടേണുകളില്‍ 9.68 ലക്ഷം ഐടിആര്‍-2 ആണ്. ലാഭം, ബിസിനസ്, ജോലി തുടങ്ങിയവയില്‍ നിന്ന് ആദായമൊന്നും ലഭിക്കാത്ത വ്യക്തികള്‍, ഹിന്ദു അവിഭക്ത കുടുംബങ്ങള്‍ എന്നിവരാണ് ഐടിആര്‍-2 ഫയല്‍ ചെയ്യേണ്ടത്. ബിസിനസ്, ജോലി എന്നിവയില്‍ നിന്ന് ലാഭം ലഭിക്കുന്ന വ്യക്തികള്‍, ഹിന്ദു അവിഭക്ത കുടുംബങ്ങള്‍ എന്നിവര്‍ ഫയല്‍ ചെയ്യുന്ന ഐടിആര്‍-3 ഇതിനകം 14.94 എണ്ണമാണ് ലഭിച്ചത്.

ഇതിനകം 24000 കമ്പനികള്‍ ഐടി റിട്ടേണ്‍ (ഐടിആര്‍-6) ഫയല്‍ ചെയ്തതായി കണക്കുകള്‍ വ്യക്തമാക്കുന്നു. അക്കൗണ്ടുകള്‍ ഓഡിറ്റ് ചെയ്യേണ്ടതില്ലാത്ത വ്യക്തികള്‍, ഹിന്ദു അവിഭക്ത കുടുംബങ്ങള്‍, കമ്പനികള്‍ എന്നിവര്‍ക്ക് ഐടിആര്‍ ഫയല്‍ ചെയ്യേണ്ട അവസാന തീയതി ജൂലൈ 31ഉം അക്കൗണ്ടുകള്‍ ഓഡിറ്റിന് വിധേയമാക്കേണ്ടവര്ക്ക് സെപ്റ്റംബര്‍ 30 ഉം ആണ്.
ഐടി റിട്ടേണ്‍ സമര്‍പ്പണം കൂടുതല്‍ എളുപ്പമായതാണ് റിട്ടേണുകളുടെ എണ്ണം വര്‍ധിക്കാന്‍ കാരണമായതെന്നാണ് ഐടി വകുപ്പ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. ഈ വര്‍ഷം മുതല്‍ ആദായ നികുതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മുന്‍കൂട്ടി പൂരിപ്പിച്ച പ്രീ-ഫില്‍ഡ് റിട്ടേണുകള്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കാനുള്ള സൗകര്യം ഐടി വകുപ്പ് ഒരുക്കിയിരുന്നു. ഇവ എഡിറ്റ് ചെയ്ത് മാറ്റങ്ങള്‍ വരുത്താനും സംവിധാനമുണ്ട്. അതേസമയം ഐടിആര്‍ ഫോമുകളില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയതായുള്ള സോഷ്യല്‍ മീഡിയ റിപ്പോര്‍ട്ടുകള്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ തള്ളി. സോഫ്റ്റ്വെയറില് മാത്രമാണ് മാറ്റം വരുത്തിയതെന്നും അത് ഇ-ഫയലിംഗിനെ ഒരു വിധത്തിലും ബാധിക്കില്ലെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
