യുഎഇയിൽ കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യുന്നവർക്കും ഇനി കുടുംബത്തെ കൂടെ കൂട്ടാം. വരുമാനം മാത്രം മാനദണ്ഡമാക്കി പുതിയ സ്പോണ്‍സര്‍ഷിപ്പ് നിയമമാണ് യുഎഇയിൽ ഭേദഗതി ചെയ്തിരിക്കുന്നത്. പുതിയ നിയമ പ്രകാരം കുറഞ്ഞ ശമ്പളമുള്ള തൊഴിലാളികള്‍ക്കും ആനുകൂല്യം ലഭിക്കും. ഫാമിലി സ്പോൺസർഷിപ്പ് നടപ്പിലാക്കിയതോടെ ആശ്രിതരെ സ്പോൺസർ ചെയ്യുന്നതിന് ഇനി പ്രവാസികളുടെ പ്രൊഫഷണൽ ശീർഷകങ്ങൾ തടസ്സമാകില്ല.
ശമ്പള പരിധി ഇങ്ങനെ
4000 ദിര്‍ഹം പ്രതിമാസ വരുമാനമുള്ള എല്ലാ വിദേശികള്‍ക്കും ഇനി കുടുംബത്തെ കൂടെ കൊണ്ടുവരാം എന്നാണ് പുതിയ നിയമം. കമ്പനി വക താമസ സൗകര്യമുണ്ടെങ്കില്‍ 3000 ദിര്‍ഹം ശമ്പളമായി ലഭിക്കുന്നവർക്കും കുടുംബത്തെ കൊണ്ടുവരാം. പുരുഷനോ സ്ത്രീക്കോ പതിനെട്ടു വയസ്സിനു താഴെയുള്ള കുട്ടികളെ ഉള്‍പ്പെടെയാണ് പുതിയ നിയമം അനുസരിച്ച് സ്പോണ്സര് ചെയ്യാനാകുന്നത്. വിവാഹിതരല്ലാത്ത 18 വയസ്സിന് മുകളിലുള്ള പെണ്മക്കള്ക്കും ഈ ആനുകൂല്യം ലഭിക്കും.
പ്രവാസികൾക്ക് ആശ്വാസം
നേരത്തെ ചില ജോലി ചെയ്യുന്നവര്‍ക്ക് വരുമാനമുണ്ടെങ്കിലും ഫാമിലി വിസ ലഭിക്കില്ലായിരുന്നു. കുറഞ്ഞ ശമ്പളമുള്ളവര്‍ക്കും കുടുംബത്തെ സ്പോണ്സര് ചെയ്യാന്‍ സാധിക്കുക എന്നത് പ്രവാസികള്‍ക്ക് ഏറെ ആശ്വാസകരമാണ്. ഇതോടെ എല്ലാ വിഭാഗക്കാര്‍ക്കും ഫാമിലി വിസ എന്ന സ്വപ്നം സാധ്യമാകുകയാണെന്നാണ് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് എമിറേറ്റ്സ് അറിയിച്ചു.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഫാമിലി വിസയിൽ കുടുംബാംഗങ്ങളെ കൊണ്ടു വരുമ്പോൾ എല്ലാ അംഗങ്ങള്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി എടുക്കണം. സ്ത്രീകളാണ് സ്പോണ്സര് ചെയ്യുന്നതെങ്കില്‍ ഭര്‍ത്താവിന്റെ സമ്മത പത്രവും കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള സാക്ഷ്യപത്രവും വേണം. കുടുംബത്തെ കൂടെ നിര്‍ത്തുന്നതിലൂടെ പ്രവാസികള്‍ക്ക് ജീവിത സംതൃപ്തി ഉറപ്പാക്കുക എന്നതാണ് യുഎഇ ഭരണകൂടത്തിന്റെ ലക്ഷ്യം.
കുട്ടികൾക്ക് സൗജന്യ വിസ
രക്ഷിതാക്കള്‍ക്കൊപ്പം യുഎഇ സന്ദര്‍ശിക്കുന്ന 18 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഇനി മുതൽ സൗജന്യ വിസയും അനുവദിക്കും. ഫെഡറല്‍ അതോരിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. എല്ലാ വര്‍ഷവും ജൂലൈ 15 മുതല്‍ സെപ്തംബര്‍ 15 വരെയായിരിക്കും വിദേശികൾക്ക് ഈ ആനുകൂല്യം ലഭിക്കുക. കഴിഞ്ഞ വര്‍ഷം സെപ്തംബറിൽ യുഎഇ മന്ത്രിസഭ കുട്ടികള്‍ക്ക് സൗജന്യ വിസ അനുവദിക്കാനുള്ള തീരുമാനമെടുത്തിരുന്നു. എന്നാൽ ഇതുവരെ നടപ്പിലാക്കിയിരുന്നില്ല.
സൗജന്യ വിസയ്ക്കുള്ള നിബന്ധനകൾ
- യാത്ര ചെയ്യുന്ന രക്ഷിതാവ് ടൂറിസ്റ്റ് വിസയിലായിരിക്കണം.
- രക്ഷിതാവിന്റെ വിസയുടെ കാലാവധി പ്രശ്നമല്ല
- 30 ദിവസത്തെ ടൂറിസ്റ്റ് വിസയില്‍ വരുന്നവര്‍ക്കും, 90 ദിവസത്തെ ടൂറിസ്റ്റ് വിസയില്‍ വരുന്നവര്‍ക്കും ഈ ആനൂകൂല്യം ലഭിക്കും.
- ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസന്‍ഷിപ്പിന്റെ www.ica.gov.ae എന്നിവ വഴിയോ, സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ വഴിയോ ടൂറിസ്റ്റ് വിസക്ക് അപേക്ഷിക്കാം.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
