പാവപ്പെട്ടവരുടെ എസി യാത്ര മുടങ്ങുമോ ? പുതിയ നീക്കവുമായി കേന്ദ്രസര്‍ക്കാര്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പാവപ്പെട്ടവര്‍ക്ക് കുറഞ്ഞ ചെലവിലുളള എസി യാത്രയ്ക്ക് അവസരമൊരുക്കുന്ന ഗരീബ് രഥ് എക്‌സ്പ്രസ് ട്രെയിനുകള്‍ നിര്‍ത്തലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. ഈ ട്രെയിനുകള്‍ക്കായി പുതിയ കോച്ചുകള്‍ നിര്‍മ്മിക്കുന്നത് നിര്‍ത്തിവയ്ക്കാന്‍ നേരത്തെ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് സര്‍വ്വീസുകള്‍ നിര്‍ത്തിവയ്ക്കാനുളള തീരുമാനം.

 

 ഒന്നിലധികം അക്കൗണ്ടുകളില്‍ നിന്നായി പണം പിന്‍വലിച്ചാലും ഇനി കുടുങ്ങും ഒന്നിലധികം അക്കൗണ്ടുകളില്‍ നിന്നായി പണം പിന്‍വലിച്ചാലും ഇനി കുടുങ്ങും

ഗരീബ് രഥ് ട്രെയിനുകള്‍ വിവിധ ഘട്ടങ്ങളിലായി പൂര്‍ണ്ണമായും നിര്‍ത്തലാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതിയെന്നാണ് സൂചന. ഇതു നടപ്പായില്ലെങ്കില്‍ ഇവയെ മെയിലുകളോ എക്‌സ്പ്രസ് ട്രെയിനുകളോ ആക്കിമാറ്റും. കത്‌ഗോദം-ജമ്മു, കത്‌ഗോദം- കാണ്‍പൂര്‍ റൂട്ടുകളിലോടുന്ന ഗരീബ് രഥ് ട്രെയിനുകള്‍ ഇപ്പോള്‍ത്തന്നെ മെയില്‍, എക്‌സ്പ്രസ് ട്രെയിനുകളാക്കി മാറ്റിക്കഴിഞ്ഞു. ഇതോടെ ഈ ട്രെയിനുകളുടെ ടിക്കറ്റ് ചാര്‍ജും വര്‍ധിച്ചിട്ടുണ്ട്. തീരുമാനം നടപ്പാവുകയാണെങ്കില്‍ മറ്റ് റൂട്ടുകളിലും ഗരീബ് രഥ് ട്രെയിനുകളുടെ ചാര്‍ജ് കൂടും. 10 മുതല്‍ 14 വര്‍ഷം വരെ പഴക്കമുളളതാണ് നിലവിലുളള ഗരീബ് രഥ് ട്രെയിനുകള്‍. അതിനാല്‍ ഇവ നവീകരിക്കുന്നതിന് വന്‍ തുക ചെലവാകും. ഗരീബ് രഥ് ട്രെയിനുകളെ തേര്‍ഡ് എസി എക്‌സ്പ്രസ് ട്രെയിനുകളാക്കി മാറ്റാനും ആലോചനയുണ്ട്.

 
 പാവപ്പെട്ടവരുടെ എസി യാത്ര മുടങ്ങുമോ ? പുതിയ നീക്കവുമായി കേന്ദ്രസര്‍ക്കാര്‍

സാധാരണക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ എസി യാത്രാ സൗകര്യമൊരുക്കാനായി 2006ല്‍ ലാലുപ്രസാദ് യാദവ് റെയില്‍വെ മന്ത്രിയായിരുന്ന കാലത്താണ് ഗരീബ് രഥ് ട്രെയിനുകള്‍ ആരംഭിച്ചത്. ബീഹാറിലെ സഹര്‍സയില്‍ നിന്ന് പഞ്ചാബിലെ അമൃത്‌സറിലേക്കായിരുന്നു ട്രെയിനിന്റെ ആദ്യ സര്‍വ്വീസ്. ഗരീബ് രഥ് ട്രെയിനുകള്‍ നിര്‍ത്തലാക്കാനുളള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.

English summary

പുതിയ നീക്കവുമായി കേന്ദ്രസര്‍ക്കാര്‍- പാവപ്പെട്ടവരുടെ എസി യാത്ര മുടങ്ങുമോ

Indian Railway is planning to shut down Garib Rath Express train.It has already asked to stop making new coaches for this train
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X