ഓഹരി വിപണിയിൽ ഇന്ന് വൻ നഷ്ട്ടം. കഴിഞ്ഞ രണ്ട് മാസത്തിനിടയിലെ ഏറ്റവും വലിയ ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയത്. എഫ്‌പിഐ സർചാർജിൽ വർദ്ധനവുണ്ടായേക്കുമെന്ന പ്രതീക്ഷ ധനമന്ത്രി നിർമ്മല സീതാരാമൻ തകർത്തതിനെത്തുടർന്ന് ഇന്ന് ബെഞ്ച്മാർക്ക് സൂചികകൾ രണ്ട് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലായിലെത്തിയത്. ക്യു 1 റിസൾട്ടുകളും മാർക്കറ്റിനെ തളർത്തിയ ഘടകമാണ്.
ബിഎസ്‌ഇ സെൻസെക്സ് 560.45 പോയിൻറ് അഥവാ 1.44 ശതമാനം ഇടിഞ്ഞ് 38,337.01 ൽ എത്തി. നിഫ്റ്റി 50 177.60 പോയിൻറ് അഥവാ 1.53 ശതമാനം ഇടിഞ്ഞ് 11,419.30 ലെത്തി. ബിഎസ്‌ഇയിൽ ഉയരുന്ന ഓരോ ഷെയറിനും ഏകദേശം മൂന്ന് ഓഹരികൾ വീതമാണ് ഇന്ന് കുറഞ്ഞത്. കൂടാതെ നിഫ്റ്റി മിഡ്‌ക്യാപ്പ് 2.15 ശതമാനവും സ്‌മോൾകാപ്പ് സൂചിക 1.8 ശതമാനവും ഇടിവ് രേഖപ്പെടുത്തി.

എൻടിപിസി, ടൈറ്റാൻ കമ്പനി, കോൾ ഇന്ത്യ, ടിസിഎസ്, ബിപിസിഎൽ എന്നിവയാണ് നിഫ്റ്റിയിൽ ഇന്ന് നേട്ടം കൈവരിച്ച ഓഹരികൾ. എം ആൻഡ് എം, ബജാജ് ഫിനാൻസ്, ഐച്ചർ മോട്ടോഴ്സ്, ഹീറോ മോട്ടോകോർപ്സ്, ടാറ്റാ മോട്ടോഴ്സ് എന്നീ ഓഹരികളാണ് ഏറ്റവും കൂടുതൽ നഷ്ട്ടം നേരിട്ടത്. ഇന്ത്യൻ രൂപ ഇന്ന് 7 പൈസ ഉയർന്ന് 68.89ൽ എത്തി.
malayalam.goodreturns.in
More From GoodReturns

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
