രാജ്യത്ത് വൈദ്യുത വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നല്കുന്ന സബ്സിഡി വാണിജ്യാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് മാത്രമെന്ന് കേന്ദ്രസര്‍ക്കാര്‍.സ്വകാര്യാവശ്യത്തിനായുളള വാഹനങ്ങള്‍ക്ക് സബ്സിഡി നല്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയില്ല. വാണിജ്യാധിഷ്ഠിതമായി ഉപയോഗിക്കുന്ന വാഹനങ്ങളിലൂടെ രാജ്യത്ത് വൈദ്യുത വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് കേന്ദ്രമന്ത്രി അര്ജുന് രാം മേഘ് വാള് പറഞ്ഞു.
ഇന്ത്യ-യുകെ ഇലക്ട്രിക് മൊബിലിറ്റി ഫോറം 2019 ല്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വൈദ്യുതവാഹനങ്ങള് പ്രോത്സാഹിപ്പിക്കുന്നതിനായി ആവിഷ്ക്കരിച്ച ഫെയിം പദ്ധതിയുടെ ഭാഗമായി വാണിജ്യാടിസ്ഥാനത്തില്‍ ഉപയോഗിക്കുന്ന ത്രീവീലറുകള്‍ക്കും ഫോര്വീലറുകള്ക്കുമായിരിക്കും സര്‍ക്കാര്‍ സബ്സിഡി നല്‍കുക. എന്നാല്‍ സ്വകാര്യാവശ്യങ്ങള്ക്കുളള ടൂവീലറുകള്‍ക്ക് ഇതു ബാധകമല്ല. ഇവയെ സബ്സിഡിയ്ക്ക് പരിഗണിക്കും.

വാഹനങ്ങള്‍ പുറന്തളളുന്ന കാര്‍ബണ്‍ അന്തരീക്ഷത്തിലുണ്ടാക്കുന്ന മലിനീകരണം ചില്ലറയല്ല. ഇത് തടയേണ്ടത് അത്യാവശ്യമായതിനാല്‍ രാജ്യം വൈദ്യുതവാഹനങ്ങളിലേക്ക് മാറിയേ തീരൂ. ഭാവിതലമുറയെങ്കിലും വായുമലിനീകരണത്തില്‍ നിന്ന് മുക്തി തേടണമെന്നും അദ്ദേഹം പറഞ്ഞു. വൈദ്യുതിവാഹനങ്ങള്ക്കായി വന്‍ നഗരങ്ങളില്‍ ബാറ്ററി ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിനായി ഹെവി ഇന്‍ഡസ്ട്രി മന്ത്രാലയം താത്പര്യപത്രം ക്ഷണിച്ചുകഴിഞ്ഞു.
ആദ്യഘട്ടത്തില്‍ 1,000 സ്റ്റേഷനുകളാണ് സ്ഥാപിക്കുക. താത്പര്യപത്രം ലഭിക്കുന്നതിനനുസരിച്ച് വിവിധ നഗരങ്ങളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനാണ് തീരുമാനം. ഗ്രിഡ് വഴി ബന്ധിപ്പിച്ചിട്ടുളള സൗരോര്‍ജ പ്ലാന്റ് വഴി ചാര്‍ജിങ് സ്റ്റേഷനുകളെയെല്ലാം ബന്ധിപ്പിക്കാനും പദ്ധതിയുണ്ട്. ഇതിന്റെ ഭാഗമായി ഇലക്ട്രിക് ഹൈവേ നിര്‍മ്മാണവും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്.
More From GoodReturns

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

സ്വർണം വാങ്ങാൻ കാത്തിരിക്കുകയാണോ? ഞായറാഴ്ചയിലെ സ്വർണ-വെള്ളി നിരക്കുകൾ അറിയാം

ഉത്സവ സീസൺ വരുന്നു; കാർ വില കുത്തനെ ഉയരുന്നു, നിക്ഷേപകർക്ക് തിരിച്ചടിയോ?

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; കേരളത്തിലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications