ദില്ലി: ആരംഭിച്ച് ഒന്നര വര്‍ഷം തികയുന്നതിന് മുമ്പ് തന്നെ ധനകാര്യ സ്ഥാപനമായ ആദിത്യ ബിര്‍ള ഐഡിയ പേമെന്റ് ബാങ്ക് ലിമിറ്റഡ് അടച്ചുപൂട്ടുന്നു. 'അപ്രതീക്ഷിതമായ ചില സംഭവവികാസങ്ങള്‍' ചൂണ്ടിക്കാട്ടിയാണ് ബാങ്ക് പ്രവര്‍ത്തനം നിര്‍ത്തുന്നതായി പ്രഖ്യാപിച്ചത്. ബാങ്ക് ലാഭകരമല്ലെന്നും നിയമാനുസൃതമുള്ള അറിയിപ്പില്‍ കമ്പനി വ്യക്തമാക്കി.
ചുരുങ്ങിയ കാലത്തിനുള്ളില്‍ അടച്ചുപൂട്ടുന്ന അഞ്ചാമത്തെ പേമെന്റ് ബാങ്കാണിത്. നേരത്തേ ടെക് മഹീന്ദ്ര, ചോളമണ്ഡലം ഇന്‍വെസ്റ്റ്മെന്റ് ആന്റ് ഫിനാന്‍സ് കമ്പനി, ഐഡിഎഫ്സി ബാങ്ക് ലിമിറ്റഡ്, ടെലിനെര് ഫിനാന്‍ഷ്യല്‍ സര്‍വീസസ് എന്നീ സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം നിര്‍ത്തിയിരുന്നു. 2015 ആഗസ്തില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് ലൈസന്‍സ് ലഭിച്ച 11 കമ്പനികളില്‍ പ്രവര്‍ത്തനം ആരംഭിച്ച നാലാമത്തെ കമ്പനിയായിരുന്നു ആദിത്യ ബിര്‍ള ഐഡിയ പേമെന്റ് ബാങ്ക്. 2018 ഫെബ്രുവരിയിലായിരുന്നു ബാങ്ക് ആരംഭിച്ചത്.

ബാങ്കില്‍ നിലവിലുള്ള 200ഓളം ജീവനക്കാരില്‍ ഭൂരിപക്ഷം പേരെയും സഹോദര സ്ഥാപനങ്ങളില്‍ പുനര്‍വിന്യസിക്കാനാണ് പരിപാടി. ബാക്കിയുള്ളവരെ പുതിയ ജോലി കണ്ടെത്താന്‍ സഹായിക്കും. ബാങ്കില്‍ ഗ്രാസിം ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന് 51ഉം വൊഡഫോണ്‍ ഐഡിയക്ക് 49ഉം ഓഹരികളാണുള്ളത്. കമ്പനിക്ക് 24 കോടിയുടെ നഷ്ടം സംഭവിച്ചതായാണ് ആര്‍ബിഐക്ക് നല്കിയ നിയമപ്രകാരമുള്ള റിപ്പോര്‍ട്ടില്‍ പറയുന്നത്.
ബാങ്കില്‍ 20 കോടിയുടെ നിക്ഷേപമുണ്ടെന്നാണ് കണക്ക്. ഇത് പിന്‍വലിക്കാനോ മറ്റേതെങ്കിലും അക്കൗണ്ടിലേക്ക് ട്രാന്‍സഫര്‍ ചെയ്യാനോ നിക്ഷേപകര്‍ക്ക് അവസരം നല്‍കും. മൂന്നു മാസം കൊണ്ട് മാത്രമേ ബാങ്ക് പ്രവര്‍ത്തനം പൂര്‍ണമായി അവസാനിപ്പിക്കുകയുള്ളൂ. നിക്ഷേപകര്‍ ഒന്നുകൊണ്ടും ഭയപ്പെടേണ്ടതില്ലെന്നും ഓരോരുത്തരുടെയും നിക്ഷേപങ്ങള്‍ തിരികെ നല്കിയ ശേഷം മാത്രമേ ബാങ്ക് പ്രവര്‍ത്തനം അവസാനിപ്പിക്കുയുള്ളൂ എന്നും കമ്പനി അറിയിച്ചു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
