ദില്ലി: ഇന്ത്യന്‍ ബാങ്കുകള്‍ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ ചെറുകിട-ഇടത്തരം വ്യവസായങ്ങളെയും സ്ഥാപനങ്ങളെയും രക്ഷിക്കാന്‍ വിദേശ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വായ്പയെടുക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. കിട്ടാക്കടങ്ങളില്‍ കുടുങ്ങി ചക്രശ്വാസം വലിക്കുന്ന ഇന്ത്യന്‍ ബാങ്കുകള്‍ക്ക് ഈ മേഖലയാക്കായി വായ്പ നല്കാന് സാധിക്കാത്ത സാഹചര്യത്തിലാണിത്.
ആദ്യഘട്ടത്തില്‍ 1450 കോടി ഡോളര്‍ വായ്പയെടുക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് വേള്‍ഡ് ബാങ്ക്, ജര്‍മന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഡെവലപ്മെന്റ് ബാങ്കായ കെഎഫ്ഡബ്ല്യു ഗ്രൂപ്പ്, ചില കനേഡിയന്‍ സ്ഥാപനങ്ങള്‍ തുടങ്ങിയവുമായി കേന്ദ്ര സര്‍ക്കാര്‍ ഇതിനകം ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു. ചെറുകിട വ്യാപാര രംഗത്ത് സോളാര്‍ വൈദ്യുതി ഉല്‍പ്പാദനം പ്രോല്സാഹിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇന്ത്യന്‍ സര്‍ക്കാരുമായി ഇതിനകം നടത്തിക്കഴിഞ്ഞതായി ജര്‍മന്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ചര്‍ച്ചകള്‍ പ്രാഥമിക ഘട്ടത്തിലാണെന്നും അവര്‍ പറഞ്ഞു.

വായ്പ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ അധികൃതരുമായി ആദ്യഘട്ട ചര്‍ച്ചകള്‍ കഴിഞ്ഞതായും വരുംദിവസങ്ങളില്‍ ഇതിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ഉരുത്തിരിയുമെന്നും വേള്‍ഡ് ബാങ്കും വ്യക്തമാക്കി. രാജ്യത്തെ തൊഴില്‍ മേഖലയെ ശക്തിപ്പെടുത്തുന്നതിന് ചിറുകിട-ഇടത്തരം വ്യവസായങ്ങളെയും സ്ഥാപനങ്ങളെയും പ്രോല്‍സാഹിപ്പിക്കണമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. ഇതിനായി ചുരുങ്ങിയത് ഒരു ലക്ഷം കോടി രൂപ വിദേശത്ത് നിന്ന് കടമെടുക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതുമായി ബന്ധപ്പെട്ട് എംഎസ്എംഇ മന്ത്രാലയമാണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഓവര്‍സീസ് സോവറിന്‍ ബോണ്ടുകളിലൂടെ 700 ബില്യണ്‍ രൂപ സ്വരൂപിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
രാജ്യത്ത് സൂക്ഷ്മ-ചെറുകിട-ഇടത്തരം മേഖലകളില്‍ 63 ദശലക്ഷം സ്ഥാപനങ്ങള്‍ പ്രവര്ത്തക്കുന്നുവെന്നാണ് കണക്ക്. രാജ്യത്തെ നിര്‍മാണ-സേവന രംഗത്തെ 25 ശതമാനത്തിലേറെ ഉല്‍പ്പന്നങ്ങളും ഈ മേഖലയില്‍ നിന്നാണ് ലഭിക്കുന്നത്. സാമ്പത്തിക രംഗത്തിന്റെ വളര്‍ച്ചയുടെ ഈ മേഖലയുടെ പുരോഗതി അനിവാര്യമാണ്. എന്നാല്‍ ഈ മേഖലയെ ശക്തിപ്പെടുത്തുന്നതിന് ആവശ്യമായ ഫണ്ട് കണ്ടെത്താന്‍ ഇന്ത്യന്‍ ബാങ്കുകള്‍ക്ക് സാധിക്കാത്ത സാഹചര്യത്തിലാണ് വിദേശ ബാങ്കുകളെ ആശ്രയിക്കാന്‍ കേന്ദ്രം നിര്‍ബന്ധിതരായത്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications