ഓഹരി വിപണിയില്‍ നിന്നും പണമുണ്ടാക്കുന്നതിനെ കുറിച്ച് ഭൂരിഭാഗം പേരും സ്വപ്നം കാണാറുണ്ട്. പലപ്പോഴും ഏത് ഓഹരികള്‍ വാങ്ങണമെന്ന കാര്യത്തിലുള്ള ആശയകുഴപ്പമാണ് നിക്ഷേപകരെ പിറകോട്ട് വലിക്കുന്നത്.
ബജറ്റിലെ ഇന്‍കം ടാക്സ് സര്‍ചാര്‍ജ് നിര്‍ദ്ദേശത്തെ തുടര്‍ന്ന് പല വിദേശ നിക്ഷേപകരും കൂട്ടത്തോടെ പിന്‍വാങ്ങിയത് ഓഹരിക്ക് തിരിച്ചടിയായിട്ടുണ്ടെങ്കിലും വിദഗ്ധര്‍ ചില ഓഹരികള്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ നേട്ടമുണ്ടാക്കുമെന്ന് പ്രവചിച്ചിട്ടുണ്ട്.
നിലവിലുള്ള വിപണിയിലെ സാധ്യതകള്‍ പരിഗണിച്ച് അടുത്ത മൂന്നാഴ്ചയ്ക്കുള്ളില്‍ നേട്ടം ലഭിക്കാന്‍ സാധ്യതയുള്ള ചില ഓഹരികളെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ ശ്രമിക്കാം.

ഇന്ദ്രപ്രസ്ഥ ഗ്യാസ് (ഐജിഎല്‍)
ഇപ്പോള്‍ 314 രൂപ വിലയുള്ള ഈ ഓഹരി 350 രൂപയിലെത്താനുള്ള സാധ്യതയുണ്ട്. ശ്രദ്ധിക്കേണ്ട കാര്യം 310ല്‍ നിന്ന് താഴേക്ക് ഇറങ്ങുകയാണെങ്കില്‍ വിറ്റൊഴിവാക്കണം.
ജസ്റ്റ് ഡയല്
860 രൂപ വരെ എത്താനുള്ള ശേഷി ഈ ഓഹരിക്കുണ്ടെന്നാണ് വിലയിരുത്തല്‍. 723 രൂപ ലെവലിലാണ് ഇപ്പോള്‍ വില്‍പ്പന നടക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസമായി താഴേക്കുള്ള ട്രെന്‍ഡിലാണെങ്കിലും ഇത് തിരിച്ചുവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 750 രൂപ കടന്നിട്ട് വാങ്ങുന്നതാണ് ബുദ്ധി.
ഗുജറാത്ത് സ്റ്റേറ്റ് പെട്രോനെറ്റ്
190നും 200നും ഇടയില്‍ എപ്പോള്‍ വേണമെങ്കിലും വാങ്ങാവുന്നതാണ്. 230 രൂപ എത്താനുള്ള സാധ്യതയുണ്ട്. ഇപ്പോഴത്തെ വില 205.70 രൂപയാണ്.
ഇന്‍ഫോസിസ്
ശക്തമായ കമ്പനിയാണ് ഇന്‍ഫോസിസ്.
795 രൂപ ലെവലിലാണ് വില്‍പ്പന നടക്കുന്നത്. 740 വരെ താഴ്ന്നാല്‍ കുഴപ്പമില്ല. എപ്പോള്‍ വേണമെങ്കിലും വാങ്ങാം. ടാര്‍ജറ്റ് 830 രൂപയാണ്.
കാവേരി സീഡ് കമ്പനി
കാവേരി സീഡ് കമ്പനിയില്‍ നിന്നും വലിയ ലാഭമൊന്നും പ്രതീക്ഷിക്കണ്ട. 415നും 450നും ഇടയില്‍ വാങ്ങാം. ഇപ്പോള്‍ 468 ലെവലിലാണ് വില്‍പ്പന. ടാര്‍ജറ്റ് 480 രൂപ.
എന്‍ജിനിയേഴ്സ് ഇന്ത്യ
105 രൂപയാണ് ഇപ്പോഴത്തെ വില. 101 രൂപയാണ് സ്റ്റോപ്പ് ലോസ് നല്‍കേണ്ടത്. 115 രൂപ ടാര്‍ജറ്റ് വെയ്ക്കാം.
ബിഇഎംഎല്‍(BEML)
1017 രൂപ എന്ന ടാര്‍ജറ്റില്‍ വാങ്ങാവുന്ന ഓഹരിയാണ്. 894 രൂപയാണ് ഇപ്പോഴത്തെ വില. പക്ഷേ, 890ന് താഴേക്ക് പോകുന്നതു കണ്ടാല്‍ വാങ്ങരുത്. സ്റ്റോപ് ലോസ് കൃത്യമായി പാലിക്കണം.
പവര്‍ ഗ്രിഡ് കോര്പ്പറേഷന് ഓഫ് ഇന്ത്യ
212.65 രൂപയാണ് വില. ടാര്‍ജറ്റ് 220-225 രൂപയാണ്. 190 രൂപയാണ് സ്റ്റോപ്പ് ലോസ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
