കയറ്റുമതിയുമായി ബന്ധപ്പെട്ട സേവന നിരക്കുകള്‍ സെപ്റ്റംബര്‍ 1 മുതല്‍ എസ്ബിഐ പരിഷ്‌കരിക്കും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡല്‍ഹി: വ്യാപാരികള്‍ക്ക് ചെലവ് ഘടനയുടെ വ്യക്തമായ ധാരണ നല്‍കുന്നതിനായി കയറ്റുമതി ഇടപാടുകളുമായി ബന്ധപ്പെട്ട സേവന നിരക്കുകള്‍ പരിഷ്‌കരിക്കുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ).പുതുക്കിയ നിരക്കുകള്‍ സെപ്റ്റംബര്‍ 1 മുതല്‍ ബാധകമാകുമെന്ന് രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് പ്രസ്താവനയില്‍ പറഞ്ഞു.

 

നിങ്ങൾ അറിഞ്ഞോ? കൈയിലുള്ള സ്വർണം വിൽക്കാൻ ആളുകൾ ഉടൻ ജൂവലറികളിലേയ്ക്ക് ഓടും

2019 സെപ്റ്റംബര്‍ 1 മുതല്‍ കയറ്റുമതി ഇടപാടുകളുമായി ബന്ധപ്പെട്ട സേവന നിരക്കുകള്‍ രണ്ട് പ്രധാന വിഭാഗങ്ങളായി വേര്‍തിരിക്കും - കയറ്റുമതി ക്രെഡിറ്റ് ഉപഭോക്താക്കള്‍ എന്നും കയറ്റുമതി ഇതര ക്രെഡിറ്റ് ഉപഭോക്താക്കള്‍ എന്നുമാണ് തരംതിരിക്കുക.എംഎസ്എംഇ, എംഎസ്എംഇ ഇതര ഉപഭോക്താക്കള്‍ക്കായി നിരക്കുകള്‍ കൂടുതല്‍ വിഭജിക്കപ്പെടും.കൂടാതെ, കയറ്റുമതി ക്രെഡിറ്റ് ഉപഭോക്താക്കളുടെ കയറ്റുമതി ഇടപാടുകളുമായി ബന്ധപ്പെട്ട സേവന നിരക്കുകള്‍ കയറ്റുമതി ക്രെഡിറ്റ് പരിധിയുടെ പ്രതിവര്‍ഷം 0.1 ശതമാനം (ജിഎസ്ടി ഒഴികെ) നിശ്ചയിക്കും, പരിധി അനുവദിക്കുന്ന / പുതുക്കുന്ന സമയത്ത് ഇത് വീണ്ടെടുക്കും.


കയറ്റുമതിയുമായി ബന്ധപ്പെട്ട സേവന നിരക്കുകള്‍ സെപ്റ്റംബര്‍ 1 മുതല്‍ എസ്ബിഐ പരിഷ്‌കരിക്കും


കയറ്റുമതിയുമായി ബന്ധപ്പെട്ട സേവന നിരക്കുകള്‍ യുക്തിസഹമാക്കുന്നതായും ബിസിനസ്സ് എളുപ്പമാക്കുന്നതിനും കയറ്റുമതിക്കാര്‍ക്ക് ചെലവ് ഘടനയുടെ വ്യക്തമായ ധാരണ നല്‍കുവാന്‍ ഇതുകൊണ്ട് സാധിക്കുമെന്ന് എസ്ബിഐ പറഞ്ഞു.ചാര്‍ജുകള്‍ പരിഷ്‌കരിക്കുന്നതിനിടെ, വിവിധ കയറ്റുമതി പ്രമോഷന്‍ കൗണ്‍സിലുകളില്‍ നിന്നുള്ള കാഴ്ചപ്പാടുകളും പ്രാതിനിധ്യങ്ങളും എസ്ബിഐ കണക്കിലെടുത്തിട്ടാണ് ഇത്തരമൊരു തീരുമാനത്തിലെതത്തിയത്

നേരത്തെ എസ്ബിഐ ഓണ്‍ലൈന്‍ ഇടപാടുകളുടെ സര്‍വീസ് ചാര്‍ജുകള്‍ ഒഴിവാക്കിയിരുന്നു. എസ്ബിഐയുടെ യോനോ , ഇന്റര്‍നെറ്റ് ബാങ്കിങ്, മൊബൈല്‍ ബാങ്കിങ് ഉപയോക്താക്കള്‍ക്ക് ഇനി മുതല്‍ ആര്‍ടിജിഎസ്, എന്‍ഇഎഫ്ടി, ഐഎംപിഎസ് വഴി സൗജന്യമായി പണമിടപാട് നടത്താം. സര്‍വീസ് ചാര്‍ജ് ഈടാക്കില്ല. ഓണ്‍ലൈന്‍ വഴിയുള്ള എന്‍ഇഎഫ്ടി, ആര്‍ടിജിഎസ് ഇടപാടുകളുടെ സര്‍വീസ് ചാര്‍ജ് ജൂലൈ 1 മുതല്‍ ഒഴിവാക്കിയിരുന്നു. ആഗസ്റ്റ് 1 മുതല്‍ ഐഎംപിഎസും ഓണ്‍ലൈന്‍ ഉപയോക്താക്കള്‍ക്ക് സൗജന്യമായി ഉപയോഗിക്കാവുന്നതാണ്.

ബാങ്കിന്റെ ശാഖകള്‍ വഴി ആര്‍ടിജിഎസ്, എന്‍ഇഎഫ്ടി സേവനങ്ങള്‍ ഉപയോഗിക്കുമ്പോഴുള്ള ചാര്‍ജുകളില്‍ 20 ശതമാനം കുറവ് വരുത്തിയട്ടുണ്ട്. നിലവില്‍ ഓരോ ഇടപാടിനും 2 രൂപ മുതല്‍ 12 രൂപ വരെയാണ് ബാങ്കിന്റെ ശാഖകളില്‍ നിന്നും ഐഎംപിഎസ് ഇടപാടിന് ഈടാക്കുന്ന ചാര്‍ജ്. ഇത് ആഗസ്റ്റ് 1 ശേഷവും തുടരും.

Read more about: sbi എസ്ബിഐ
English summary

കയറ്റുമതിയുമായി ബന്ധപ്പെട്ട സേവന നിരക്കുകള്‍ സെപ്റ്റംബര്‍ 1 മുതല്‍ എസ്ബിഐ പരിഷ്‌കരിക്കും

SBI to revise export transactions related service charges from September 1
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X