ഇന്ത്യൻ സൂചികകൾ ഇന്ന് നഷ്ട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചപ. നിഫ്റ്റി ഇന്ന് 11,200 ലെവലിനു താഴെ പോയി. സെൻസെക്സ് 196.42 പോയിൻറ് ഇടിഞ്ഞ് 37,686.37 ലും നിഫ്റ്റി 95.10 പോയിൻറ് ഇടിഞ്ഞ് 11,189.20 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഏകദേശം 797 ഓഹരികൾ നേട്ടം കൈവരിച്ചപ്പോൾ 1614 ഓഹരികളാണ് ഇന്ന് ഇടിഞ്ഞത്. 124 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.
ഇന്ത്യാബുൾസ് ഹൗസിംഗ്, ഗ്രാസിം ഇൻഡസ്ട്രീസ്, ടാറ്റ മോട്ടോഴ്സ്, വേദാന്ത, ഭാരതി ഇൻഫ്രാറ്റെൽ എന്നിവയാണ് നിഫ്റ്റിയിൽ വലിയ നഷ്ടം നേരിട്ട ഓഹരികൾ. എന്നാൽ ഐസിഐസിഐ ബാങ്ക്, എച്ച്സിഎൽ ടെക്, ഇൻഡസ് ഇൻഡ് ബാങ്ക്, ടിസിഎസ്, ഇൻഫോസിസ് എന്നിവ മികച്ച നേട്ടമുണ്ടാക്കി.

ഐടി ഒഴികെ മറ്റെല്ലാ മേഖലകളിലും ഇന്ന് നഷ്ട്ടത്തിലാണ് വ്യാപാരം നടന്നത്. ഏറ്റവും കൂടുതൽ നഷ്ട്ടം രേഖപ്പെടുത്തിയത് ഓട്ടോ, മെറ്റൽ, ഇൻഫ്ര, ഫാർമ, എഫ്എംസിജി, എനർജി എന്നീ മേഖലകളാണ്. ബിഎസ്‌ഇ മിഡ്‌കാപ്പ് സൂചിക 0.7 ശതമാനവും ബിഎസ്‌ഇ സ്‌മോൾകാപ്പ് സൂചിക ഒരു ശതമാനവും ഇടിഞ്ഞു.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
