ബൈജൂസ് ആപ്പ് ഇനി മുതല്‍ കേരളത്തിലും; കൊച്ചിയിലും തിരുവനന്തപുരത്തും പ്രൊഡക്ഷന്‍ സെന്ററുകള്‍

തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും വലിയ എഡ്യൂക്കേഷന്‍ ആപ്പായ ബൈജൂസ് ഒടുവില്‍ കേരളത്തില്‍ നിക്ഷേപത്തിനൊരുങ്ങുന്നു. ബൈജൂസിന്റെ വമ്പന്‍ ടെക്‌നോളജി സെന്ററാണ് കേരളത്തില്‍ സ്ഥാപിക്കാമൊരുങ്ങുന്നത്.

കൊച്ചിയിലും തിരുവനന്തപുരത്തും സെന്റര്‍ സ്ഥാപിക്കാനാണ് കമ്പനിയുടെ പദ്ധതി. തിരുവനന്തപുരം കിന്‍ഫ്രാ പാര്‍ക്കില്‍ കെട്ടിടം ഏറ്റെടുക്കുന്നത് സംബന്ധിച്ചുളള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. കൊച്ചിയിലും ക്യാമ്പസിനായി സ്ഥലം നോക്കുന്നുണ്ട് .ഈഴ്ചയ്ക്കുള്ളില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടായേക്കും. തുടര്‍ന്ന് സര്‍ക്കാരുമായി ധാരണാപത്രം ഒപ്പിടാനാണ് ബൈജൂസ് ആലോചിക്കുന്നത് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

1

കണ്ണൂര്‍ സ്വദേശിയായ ബൈജു രവീന്ദ്രന്‍ ആരംഭിച്ച എഡ്യൂടെക് കമ്പനിയാണ് ബൈജൂസ് ആപ്പ്. എഡ്യൂടെക് രംഗത്ത് ലോകത്ത് ഏറ്റവും മൂല്യമുളള സംരംഭമാണ് ബൈജൂസ് ആപ്പ്. സംരംഭം ആരംഭിച്ച് വെറും എട്ട് വര്‍ഷം കൊണ്ടാണ് ഈ നേട്ടം ബൈജൂസ് സ്വന്തമാക്കിയത്. 40,000 കോടി രൂപയാണ് കമ്പനിയുടെ ഇപ്പോഴത്തെ ആകെ മൂല്യം. ബാംഗ്ലൂരാണ് കമ്പനിയുടെ ആസ്ഥാനം. ഇവിടുത്ത പ്രധാന പ്രൊഡക്ഷന്‍ സെന്ററില്‍ 1,500 ജീവനക്കാരുണ്ട്

2

നാലാം ക്ലാസുമുതല്‍ 12 വരെയുള്ള വിദ്യാര്‍ത്ഥികളെ ലക്ഷ്യംവെച്ചുകൊണ്ടാണ് ബൈജൂസ് ആപ്പ് പ്രവര്‍ത്തിക്കുന്നത്. സ്‌കൂള്‍ കുട്ടികളുടെ വിദ്യാഭ്യാസ അടിത്തറ ശക്തമാക്കുകയെന്നതാണ് ബൈജൂസ് ആപ്പിന്റെ ലക്ഷ്യം. മൊബൈല്‍ ആപ്ലിക്കേഷന്റെ സഹായത്തോടെ വീട്ടിലിരുന്ന് സ്വന്തമായി പഠിക്കാന്‍ കുട്ടികളെ പ്രാപ്തരാക്കുന്നതാണ് ബൈജൂസ് ആപ്പ്. പൊതുവെ പഠിക്കാന്‍ പ്രയാസമായ ശാസ്ത്ര, ഗണിത വിഷയങ്ങളെ മികച്ച രീതിയില്‍ ഗ്രാഫിക്സ് സംവിധാനത്തോടെ കുട്ടികളുമായി സംവദിക്കാന്‍ കഴിയുന്നതാണ് ആപ്പിന്റെ വിജയം

3

ബൈജൂസ് തിരുവനന്തപുരത്ത് വെര്‍ച്വല്‍ റിയാലിറ്റി സ്റ്റുഡിയോ ഉള്‍പ്പടെയുളള അത്യാധൂനിക സൗകര്യങ്ങളുളള വമ്പന്‍ ടെക് പ്രൊഡക്ഷന്‍ സെന്ററാണ് സ്ഥാപിക്കാനാണ് പദ്ധതിയിടുന്നത്. മറ്റ് കമ്പനികളുമായി സഹകരിച്ചായിരിക്കും പ്രവര്‍ത്തനമെന്നാണ് ലഭിക്കുന്ന സൂചന. തിരുവനന്തപുരം സെന്ററില്‍ 1,000 പ്രഫഷണലുകള്‍ക്ക് തൊഴില്‍ ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. തുടക്കത്തില്‍ 300 പേരെ ഉള്‍പ്പെടുത്തിയായിരിക്കും ക്യാമ്പസിന്റെ പ്രവര്‍ത്തനം.

4

ഇന്ന് ഇന്ത്യയില്‍ ഏറ്റവുമധികം മൂലധന നിക്ഷേപം ലഭിച്ച എഡ്ടെക് സ്റ്റാര്‍ട്ടപ്പ് സംരംഭമാണ് ബൈജൂസ് ലേണിംഗ് ആപ്പ്.സിനിമാതാരം മോഹന്‍ലാലാണ് ബൈജൂസ് ആപ്പിന്റെ കേരളത്തിലെ ബ്രാന്‍ഡ് അംബാസഡര്‍. ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ ആണ് കേരളത്തിന് പുറത്തെ ബ്രാന്‍ഡ് അംബാസഡര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X