സെൻസെക്സിൽ 700 പോയിൻ്റ് ഇടിവ്; എസ്‌ബി‌ഐ ഓഹരികൾ‌ക്ക് കനത്ത നഷ്ട്ടം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യൻ വിപണികളിൽ വിറ്റഴിക്കൽ തുടരുന്നു. സെൻസെക്സും നിഫ്റ്റിയും കുത്തനെ ഇടിഞ്ഞു. ഈ വർഷം മാർച്ചിന് ശേഷം ആദ്യമായാണ് സെൻസെക്സ് 700 പോയിൻറ് ഇടിഞ്ഞ് 37,000ൽ താഴെ എത്തുന്നത്. നിഫ്റ്റിയും 10,900ന് താഴെ എത്തി. യു‌എസ് ഡോളറിനെതിരെ രൂപയും കഴിഞ്ഞ അഞ്ച് ആഴ്ചയിലെ ഏറ്റവും കുറഞ്ഞ നിലയിലേക്ക് താഴ്ന്നു. താഴെ പറയുന്നവയാണ് ഓഹരി വിപണിയിലെ ഇടിവിന് പ്രധാന കാരണം.

 

രൂപയുടെ മൂല്യം

രൂപയുടെ മൂല്യം

യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്ന് 69.20 ആയി കുറഞ്ഞു. ബുധനാഴ്ച ഇത് 68.79 ആയിരുന്നു. ആറ് പ്രധാന കറൻസികളുടെ ഡോളർ സൂചിക 0.3 ശതമാനം ഉയർന്ന് 98.817 ൽ എത്തി. ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റുകളിലെ വിൽപ്പന സമ്മർദ്ദം കാരണം എൻ‌എസ്‌ഇയിലെ എല്ലാ മേഖലാ സൂചികകളും നഷ്ട്ടത്തിലാണ്. ഇതോടെ മാർക്കറ്റ് വോളറ്റിലിറ്റി സൂചകം 5 ശതമാനമാണ് ഉയർന്നിരിക്കുന്നത്.

യുഎസ് ഫെഡറൽ റിസർവ്

യുഎസ് ഫെഡറൽ റിസർവ്

യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറച്ചതാണ് ഓഹരി വിപണിയിലെ ഇടിവിന് പ്രധാന കാരണം. ഫെഡറൽ റിസർവ് പലിശ നിരക്ക് പ്രതീക്ഷിച്ചപോലെ 25 ബേസിസ് പോയിന്റെ കുറച്ചിരുന്നുവെങ്കിലും, വിപണികൾ പ്രതീക്ഷിച്ചതിലും കുറവായിരുന്നു ഇത്. പോളിസിയിലെ ഒരു അഡ്ജസ്റ്റ്മെന്റായാണ് നിരക്ക് കുറയ്ക്കലിനെ ജെറോം പവ്വൽ വിശേഷിപ്പിച്ചത്.

നഷ്ട്ടം രേഖപ്പെടുത്തുന്ന ഓഹരികൾ

നഷ്ട്ടം രേഖപ്പെടുത്തുന്ന ഓഹരികൾ

സെൻസെക്സ് ഓഹരികളിൽ വേദാന്ത, ടാറ്റ മോട്ടോഴ്‌സ് എന്നിവയാണ് ഏറ്റവും കൂടുതൽ നഷ്ട്ടം രേഖപ്പെടുത്തിയിരിക്കുന്നത്. 4 ശതമാനം വീതം ഇടിവാണ് ഈ രണ്ട് ഓഹരികൾക്കും ഉണ്ടായിരിക്കുന്നത്. ടാറ്റാ സ്റ്റീൽ, ഇൻ‌ഫോസിസ്, എൽ ആൻഡ് ടി, എസ്‌ബി‌ഐ, എച്ച്ഡി‌എഫ്സി, ടെക് മഹീന്ദ്ര എന്നിവയാണ് കനത്ത നഷ്ട്ടം രേഖപ്പെടുത്തിയ മറ്റ് ഓഹരികൾ. എൻ‌എസ്‌ഇയിൽ ഐടി മേഖലയിലെ ഓഹരികളാണ് ഏറ്റവും കൂടുതൽ നഷ്ട്ടം രേഖപ്പെടുത്തിയിരിക്കുന്നത്. 1.5 ശതമാനമാണ് ഐടി മേഖലയിലെ ഇടിവ്.

നേട്ടം കുറവ്

നേട്ടം കുറവ്

ജൂൺ പാദത്തിലെ ദുർബലമായ വരുമാന ഫലങ്ങൾ നിക്ഷേപകരുടെ വികാരത്തെ വ്രണപ്പെടുത്തിയിട്ടുണ്ട്. ഇതും ഓഹരി വിപണിയിൽ വിറ്റഴിക്കൽ വർദ്ധിക്കാൻ കാരണമായി. രാസവള നിർമ്മാതാക്കളായ യുപിഎൽ ലിമിറ്റഡിന്റെ പാദ ഫല റിപ്പോർട്ടുകൾ പുറത്തു വന്നതോടെ ഓഹരികൾ 3 ശതമാനം ഇടിവ് രേഖപ്പെടുത്തി.

മോശം പ്രകടനം

മോശം പ്രകടനം

ബജറ്റിലെ നിരാശ, കോർപ്പറേറ്റ് വരുമാനം, ക്രെഡിറ്റ് പ്രതിസന്ധി, ഉപഭോഗം എന്നിവ കാരണം 17 വർഷത്തിനിടയിലെ ഏറ്റവും മോശം പ്രകടനമാണ് ഇന്ത്യൻ ഓഹരികൾ കാഴ്ച്ച വയ്ക്കുന്നത്. ഉടൻ വരുമാനം പ്രഖ്യാപിക്കാനിരിക്കുന്ന ഭാരതി എയർടെൽ ഏകദേശം 3 ശതമാനം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. നിഫ്റ്റി 11,154 പോയിന്റിന് മുകളിൽ വരാത്തിടത്തോളം കാലം ഇന്ത്യൻ വിപണികളിൽ നഷ്ട്ടം തുടരുമെന്ന് എച്ച്ഡിഎഫ്സി സെക്യൂരിറ്റീസിലെ റീട്ടെയിൽ ഗവേഷണ വിഭാഗം മേധാവി ദീപക് ജസാനി വ്യക്തമാക്കി.

malayalam.goodreturns.in

English summary

സെൻസെക്സിൽ 700 പോയിൻ്റ് ഇടിവ്; എസ്‌ബി‌ഐ ഓഹരികൾ‌ക്ക് കനത്ത നഷ്ട്ടം

For the first time since March of this year, the Sensex has lost over 600 points. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X