ഇന്ന് രാവിലെ മുതൽ സമ്മർദ്ദത്തിലായിരുന്ന സെൻസെക്സ് ഉച്ചയ്ക്ക് ശേഷം 700 പോയിന്റിനടുത്ത് ഇടിവ് രേഖപ്പെടുത്തിയെങ്കിലും അവസാന മണിക്കൂർ ആശ്വാസമായി. അവസാന മണിക്കൂരിലെ മികച്ച വ്യാപാരം നിഫ്റ്റിയെ 11,000 പോയിന്റിനും സെൻസെക്സിനെ 37,000 പോയിന്റിനും അടുത്തെത്തിച്ചു. സെൻസെക്സ് 462.80 പോയിൻറ് ഇടിഞ്ഞ് 37,018.32 ലും നിഫ്റ്റി 138 പോയിൻറ് ഇടിഞ്ഞ് 10,980 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഏകദേശം 830 ഓഹരികൾ മാത്രമാണ് ഇന്ന് മികച്ച പ്രകടനം കാഴ്ച്ച വച്ചത്. 1587 ഓഹരികൾ ഇടിവ് രേഖപ്പെടുത്തി. 147 ഓഹരികൾ മാറ്റമില്ലാതെയും തുടർന്നു.

വേദാന്ത, ജെഎസ്ഡബ്ല്യു സ്റ്റീൽ, ഹിൻഡാൽകോ ഇൻഡസ്ട്രീസ്, എസ്ബിഐ, ടാറ്റ മോട്ടോഴ്സ് എന്നീ ഓഹരികൾക്കാണ് നിഫ്റ്റിയിൽ ഏറ്റവും വലിയ നഷ്ടം നേരിട്ടത്. വിപ്രോ, ഭാരതി ഇൻഫ്രാടെൽ, മാരുതി സുസുക്കി, റിലയൻസ് ഇൻഡസ്ട്രീസ്, പവർ ഗ്രിഡ് കോർപ്പറേഷൻ എന്നിവയാണ് നേട്ടമുണ്ടാക്കിയ ഓഹരികൾ.
ഊർജ്ജം ഒഴികെയുള്ള മറ്റെല്ലാ സൂചികകളും ഇന്ന് നഷ്ട്ടത്തിലായിരുന്നു. മെറ്റൽ 3 ശതമാനവും പൊതുമേഖലാ ബാങ്ക് രണ്ട് ശതമാനവും ഐടി 1.8 ശതമാനവും ഇടിവ് രേഖപ്പെടുത്തി. ഇൻഫ്ര, ഫാർമ, എഫ്എംസിജി മേഖലകളും ഇന്ന് നഷ്ട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. വാഹന നിർമാതാക്കളായ അശോക് ലെയ്ലാൻഡിന്റെ ഓഹരികൾ ഇന്ന് ഏകദേശം 4 ശതമാനം ഇടിഞ്ഞു.
malayalam.goodreturns.in
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

NHAI ടോൾ നിരക്കിൽ വൻ മാറ്റം: യാത്രക്കാർക്കും ഓട്ടോ ഓഹരികൾക്കും ഇനി സുവർണ്ണകാലം?

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

IRFC Q1 ഫലങ്ങൾ ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക സൂചനകൾ ഇവയാണ്

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?



Click it and Unblock the Notifications