ബെഞ്ച്മാർക്ക് സൂചികകൾ കഴിഞ്ഞ ദിവസത്തെ തകർച്ചയ്ക്ക് ശേഷം ഇന്ന് നേട്ടം കൈവരിച്ചു. സെൻസെക്സ് 118.69 പോയിൻറ് ഉയർന്ന് 37,137.01 ലും നിഫ്റ്റി 17.40 പോയിൻറ് ഉയർന്ന് 10,997.40 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 1104 ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ 1339 ഓഹരികൾ ഇന്ന് ഇടിവ് രേഖപ്പെടുത്തി. 132 ഓഹരികൾ മാറ്റമില്ലാതെയും തുടർന്നു.
എന്നാൽ നിഫ്റ്റിയ്ക്ക് ഇന്നും 11,000 പോയിന്റിന് മുകളിൽ കടക്കാനായില്ല. ഇന്ത്യാബുൾസ് ഹൗസിംഗ്, ടാറ്റ സ്റ്റീൽ, എസ്‌ബിഐ, കോൾ ഇന്ത്യ, വിപ്രോ എന്നിവയ്ക്കാണ് ഇന്ന് നിഫ്റ്റിയിൽ വലിയ നഷ്ടം നേരിട്ടത്. ഭാരതി എയർടെൽ, ഏഷ്യൻ പെയിന്റ്സ്, ഐഷർ മോട്ടോഴ്സ്, ബജാജ് ഓട്ടോ, മാരുതി സുസുക്കി എന്നീ ഓഹരികൾ ഇന്ന് മികച്ച പ്രകടനം കാഴ്ച്ച വച്ചു.

ഓട്ടോ, ഇൻഫ്ര, ഐടി മേഖലകൾ ഇന്ന് നേട്ടമുണ്ടാക്കിയപ്പോൾ പൊതുമേഖലാ ബാങ്ക്, മെറ്റൽ, ഊർജ മേഖലകൾ നഷ്ട്ടത്തിൽ വ്യാപാരം തുടർന്നു. മിഡ്‌ക്യാപ് സൂചികകളിൽ ഇന്ന് കാര്യമായ വ്യതിയാനം സംഭവിച്ചില്ലെങ്കിലും സ്‌മോൾകാപ്പ് സൂചിക 0.5 ശതമാനം ഇടിഞ്ഞു.
malayalam.goodreturns.in
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
