ഐടി റിട്ടേണ്‍ ഫയലിംഗ് എളുപ്പമാക്കാന്‍ ഇ ഫയലിംഗ് ലൈറ്റ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: ആദായ നികുതി ദായകര്‍ക്ക് ഐടി റിട്ടേണ്‍ ഫയലിംഗ് എളുപ്പമാക്കുന്നതിന് പുതിയ സംവിധാനവുമായി ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ്. ഇ-ഫയലിംഗ് ലൈറ്റ് എന്ന പുതിയ പോര്‍ട്ടലാണ് ഇതിനായി വകുപ്പ് ആരംഭിച്ചിരിക്കുന്നത്. നിലവിലുള്ള പോര്‍ട്ടലിന്റെ ഒരു ലഘു പതിപ്പാണിത്. ഐടി ഡിപ്പാര്‍ട്ട്‌മെന്റിന്റെ വെബ്‌സൈറ്റായ https://www.incometaxindiaefiling.gov.inല്‍ ഈ സൗകര്യം ലഭ്യമാണ്.

 

 ന്യൂജെൻ പിള്ളേർ കാശ് ധൂർത്തടിക്കുന്നവരല്ല; പിന്നെ ശമ്പളം ചെലവാക്കുന്നത് എന്തിന്? ന്യൂജെൻ പിള്ളേർ കാശ് ധൂർത്തടിക്കുന്നവരല്ല; പിന്നെ ശമ്പളം ചെലവാക്കുന്നത് എന്തിന്?

ആദായ നികുതി അടവ് അനായാസമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് നിലവിലെ ഇ-ഫയലിംഗ് പോര്‍ട്ടലിന്റെ ലൈറ്റ് വേര്‍ഷന്‍ പുറത്തിറക്കിയതെന്ന് ഐടി വകുപ്പ് അറിയിച്ചു. വെബ്‌സൈറ്റിലെ ഹോം പേജില്‍ നിലവിലെ ഇ ഫയലിംഗ് പോര്‍ട്ടലിലേക്കുള്ള ലിങ്കിനൊപ്പം ഇ-ഫയലിംഗ് ലൈറ്റ് എന്ന ലിങ്കും നല്‍കിയിട്ടുണ്ട്. ആളുകള്‍ക്ക് എളുപ്പത്തില്‍ അതിലേക്ക് പ്രവേശിക്കാന്‍ അവസരമൊരുക്കുന്നതിന് വേണ്ടിയാണിത്. നിലവിലെ വെബ്‌സൈറ്റിലേക്ക് പ്രവേശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ പോര്‍ട്ടല്‍ ലോഗിന്‍ എന്ന ബട്ടനില്‍ ക്ലിക്ക് ചെയ്താല്‍ പ്രവേശിക്കേണ്ടത്.

 
 ഐടി റിട്ടേണ്‍ ഫയലിംഗ് എളുപ്പമാക്കാന്‍ ഇ ഫയലിംഗ് ലൈറ്റ്

നേരത്തേ രജിസ്റ്റര്‍ ചെയ്ത നികുതി ദായകര്‍ക്ക് രജിസ്‌ട്രേഷന്‍ വേളയില്‍ ലഭിച്ച യൂസര്‍ നെയിമും പാസ്‌വേഡും ഉപയോഗിച്ച് തന്നെ ഇ-ഫയലിംഗ് ലൈറ്റിലേക്കും പ്രവേശിക്കാം. ഇതില്‍ ഐടി റിട്ടേണ്‍ ഫയലിംഗും ടിഡിഎസ്സുമായി ബന്ധപ്പെട്ട ഫോം 26എഎസ്സിലേക്കുള്ള പ്രവേശനം സാധ്യമാക്കുന്ന ലിങ്കുകള്‍ നല്‍കിയിട്ടുണ്ട്. അതോടൊപ്പം ഇലക്ട്രോണിക് രീതിയില്‍ തയ്യാറാക്കിയ പ്രീഫില്‍ഡ് ഐടിആര്‍ ഇതില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. ഇതുവഴി പഴയ ഐടി റിട്ടേണുകള്‍ കാണുവാനും സാധിക്കും.

എന്നാല്‍ ഐടി റിട്ടേണ്‍ ഫയലിംഗ് പോര്‍ട്ടലിലുള്ള ഇ പ്രൊസീഡിംഗ്‌സ്, ഇ നിവാരണ്‍, കോംപ്ലയന്‍സ്, വര്‍ക്ക്‌ലിസ്റ്റ്, പ്രൊഫൈല്‍ സെറ്റിംഗ് എന്നീ ടാബുകള്‍ ലൈറ്റ് വെര്‍ഷനില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. 2018-2019 വര്‍ഷത്തേക്കുള്ള ആദായ നികുതി ഫയലിംഗ് തീയതി ജൂലൈ 31ല്‍ നിന്ന് ആഗസ്ത് 31ലേക്ക് നീട്ടിയിരുന്നു.

English summary

ഐടി റിട്ടേണ്‍ ഫയലിംഗ് എളുപ്പമാക്കാന്‍ ഇ ഫയലിംഗ് ലൈറ്റ്

The Income Tax department launched 'e-filing Lite', a lighter version of online ITR filing facility, on Thursday to facilitate the easy and quick filing of returns by taxpayers,
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X