ന്യൂഡല്‍ഹി: നിങ്ങള്‍ക്ക് ലോണ്‍ ആവശ്യമുണ്ടോ, എങ്കില്‍ ഇനി മുതല്‍ വായ്പ നിങ്ങളുടെ വീട്ടു പടിക്കല്‍ എത്തും. എന്താ സംഭവം എന്നല്ലേ ആലോചിക്കുന്നത് പറയാം.തപാല്‍ വകുപ്പിന്റെ ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് (ഐപിപിബി) സൂക്ഷ്മവായ്പകള്‍ നല്കുന്ന സ്മോള്‍ ഫിനാന്‍സ് ബാങ്ക് (എസ്എഫ്ബി)ആയി മാറുന്നു. 100 ദിവസം കൊണ്ട് ഒരു കോടി പുതിയ അക്കൗണ്ടുകള്‍ തുടങ്ങാനും ലക്ഷ്യമിടുന്നുണ്ട്.
ഇന്ത്യ പോസ്റ്റിന് പേയ്മെന്റ് ബാങ്കുകള്‍ക്ക് വായ്പ നല്കാന് അനുവാദമില്ല. എസ്എഫ്ബികള്‍ക്ക് ചെറുവായ്പകള്‍ നല്‍കാനാവും. പരിശീലനം സിദ്ധിച്ച ജീവനക്കാരെ ഉപയോഗിച്ച് വീട്ടുപടിക്കല്‍ വായ്പയെത്തിക്കാനാണു പുതിയ തീരുമാനം. ഇതിനായി കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ വിഹിതം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വ്യക്തികള്‍ക്കും ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കും വായ്പ ലഭിക്കും.ജമ്മുവില്‍ ചേര്‍ന്ന വിവിധ പോസ്റ്റല്‍ സര്‍ക്കിള്‍ മേധാവികളുടെ യോഗത്തിലാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയത്

ഇപ്പോള്‍ ഇന്ത്യ പോസ്റ്റിന് ഒരുലക്ഷം രൂപവരെ ഒരു ഉപഭോക്താവില്‍ നിന്നു നിക്ഷേപം സ്വീകരിക്കാനേ പേയ്മെന്റ് ബാങ്കുകള്‍ക്ക് അനുവാദമുള്ളൂ. മൂന്നാംകക്ഷി സേവനങ്ങളുടെ(ഇന്‍ഷുറന്‍സ് മുതലായവ) ഫീസാണ് മുഖ്യവരുമാനം. ഐപിപിബി നിലവില്‍ 15 രൂപ മുതല്‍ 25 രൂപ വരെയാണു സേവനങ്ങള്‍ക്ക് ഈടാക്കുന്നത്. സേവനങ്ങള്‍ വ്യാപിപ്പിക്കുമ്പോള്‍ ഇതില്‍ ചെറിയ ഇളവു വരുത്താനും അധികൃതര്‍ക്ക് ആലോചനയുണ്ടെന്നറിയുന്നു.
രാജ്യത്തൊട്ടാകെ 1.35 ലക്ഷം ബാങ്കിങ് പോയിന്റുകളുണ്ട്. എസ്എഫ്ബി ആകുമ്പോള്‍ ഇതിന്റെ എണ്ണം വര്‍ധിപ്പിക്കും. 200 കോടിയോളമാണ് ഇപ്പോള്‍ നിക്ഷേപമുള്ളത്. 85 ലക്ഷം ഉപഭോക്താക്കള്‍ പേയ്മെന്റ് ബാങ്ക് സേവനങ്ങള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്.നിലവില്‍ ഇന്ത്യ പോസ്റ്റിലെ നിക്ഷേപങ്ങള്‍ സര്‍ക്കാര്‍ ബോണ്ടുകളിലും മറ്റുമാണ് നിക്ഷേപിക്കുന്നത്. തപാല്‍വകുപ്പ് 2007 മുതല്‍ ബാങ്ക് സേവനങ്ങളാരംഭിക്കാന്‍ ശ്രമം നടത്തുന്നുണ്ടെങ്കിലും നടന്നില്ല. 2007ല്‍ അപ്പോഴത്തെ സാമ്പത്തിക മാന്ദ്യമായിരുന്നു കാരണം. പിന്നീട് 2013ല്‍ ശ്രമിച്ചെങ്കിലും ഒരു പൊതുമേഖലാ ബാങ്കു കൂടി വേണ്ടെന്ന നിലപാടില്‍ റിസര്‍വ് ബാങ്ക് അനുമതി നിഷേധിച്ചു. 2015ലാണ് പേയ്മെന്റ് ബാങ്കിനുള്ള ലൈസന്‍സ് ലഭിക്കുന്നത്.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications