ബെഞ്ച്മാർക്ക് സൂചികകളായ സെൻസെക്സും നിഫ്റ്റിയും കനത്ത നഷ്ടത്തോടെയാണ് ഇന്ന് വ്യാപാരം തുടങ്ങിയത്. കാശ്മീരിലെ പ്രതിസന്ധിയാണ് ഇന്ത്യന്‍ ഓഹരി വിപണിയിലും പ്രതിഫലിക്കുന്നത്. ഏഷ്യന്‍ വിപണിയിലെ തകര്‍ച്ചയും കാശ്മീരിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച ആശങ്കയും ഇന്ത്യന്‍ വിപണിയെ വളരെയേറെ ബാധിച്ചിട്ടുണ്ട്.
കാശ്മീരിൽ പ്രശ്നം രൂക്ഷമായിരിക്കെ ഞായറാഴ്ച രാത്രി ശ്രീനഗറിൽ സെക്ഷൻ 144 സിആർപിസി ചുമത്തുകയും മുൻ മുഖ്യമന്ത്രിയായ മെഹ്ബൂബ മുഫ്തി, ഒമർ അബ്ദുള്ള കോൺഗ്രസ് നേതാവ് ഉസ്മാൻ മജീദ്, സിപിഎം നേതാവ് എം വൈ തരിഗാമ, പീപ്പിൾസ് കോൺഫറൻസ് നേതാവ് സജ്ജാദ് ലോണൺ എന്നിവരെ വീട്ടുതടങ്കലിലാക്കുകയും ചെയ്തു.

30 ഓഹരികളുള്ള ബിഎസ്ഇ സെൻസെക്സിന് 531.94 പോയിൻറ് നഷ്ടപ്പെട്ട് 36,586.28 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. 50 ഓഹരികളുള്ള നിഫ്റ്റി 171.05 പോയിൻറ് കുറഞ്ഞ് 10,826.30 ലെത്തി. കഴിഞ്ഞ സെഷനിൽ സെൻസെക്സ് 99.90 പോയിന്റ് ഉയർന്ന് 37,118.22 എന്ന നിലയിലെത്തി. നിഫ്റ്റി 17.35 പോയിന്റ് ഉയർന്ന് 10,997.35 ൽ എത്തി.
പൊതുമേഖല ബാങ്ക്, മെറ്റല്‍, ഓട്ടോ, എനര്‍ജി, എഫ്എംസിജി, ഇന്‍ഫ്ര, ഐടി ഓഹരികളെല്ലാം നഷ്ടത്തിലാണ്. യെസ് ബാങ്ക്, ടാറ്റ മോട്ടോഴ്സ്, വേദാന്ത, എസ്ബിഐ, ടാറ്റ സ്റ്റീൽ, പവർ ഗ്രിഡ്, ഐസിഐസിഐ ബാങ്ക്, ഒഎൻജിസി, റിലയൻസ്, മാരുതി എന്നിവയാണ് 8.49 ശതമാനം വരെ ഇടിവ് രേഖപ്പെടുത്തിയത്. എന്നാൽ ടിസിഎസ്, ഇൻഫോസിസ്, ഭാരതി എയർടെൽ, എച്ച്ഡിഎഫ്സി എന്നിവ നേട്ടത്തിലാണ്. ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. വിനിമയനിരക്കില്‍ ഡോളറിനെതിരെ 70.14 എന്ന നിരക്കിലാണ് ഇന്നത്തെ ഇന്ത്യന്‍ രൂപയുടെ മൂല്യം. 55 പൈസയാണ് ഇന്ന് ഇടിഞ്ഞത്. കഴിഞ്ഞ മെയ് 17 ന് ശേഷം ആദ്യമായാണ് രൂപയുടെ മൂല്യം 70 ന് മുകളിലാകുന്നത്.
malayalam.goodreturns.in
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
