വാഹന, ഭവന വായ്പകൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിന് പുതിയ പദ്ധതിയ്ക്ക് സർക്കാരിന്റെ അംഗീകാരം. വെറും 59 മിനിട്ടിനുള്ളിൽ വായ്പ ലഭ്യമാക്കുന്ന പദ്ധതിയ്ക്ക് കീഴിൽ വാഹന, ഭവന വായ്പകൾ കൂടി ഉൾപ്പെടുത്തണമെന്നാണ് സർക്കാർ ബാങ്കുകൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. കഴിഞ്ഞ ആറുമാസമായി റിസർവ് ബാങ്ക് പ്രഖ്യാപിച്ച നിരക്ക് കുറയ്ക്കാനും കേന്ദ്രം ബാങ്കുകൾക്ക് നിർദ്ദേശം നൽകി.
പലിശ നിരക്ക് കുറയ്ക്കും
കഴിഞ്ഞ മൂന്ന് വായ്പാനയ മീറ്റിഗുകളിലായി റിസർവ് ബാങ്ക് 75 ബേസിസ് പോയിന്റാണ് വെട്ടിക്കുറച്ചത്. എന്നാൽ ബാങ്കുകൾ ഇതുവരെ 10 മുതൽ 15 ബേസിസ് പോയിൻറുകൾ മാത്രമാണ് കുറച്ചിരിക്കുന്നത്.
വാഹന വിൽപ്പനയിലെ പ്രതിസന്ധി
ഉപഭോക്താക്കൾക്ക് വാഹനങ്ങൾ വാങ്ങുന്നതിനുള്ള വായ്പാ പിന്തുണ ബാങ്കുകൾ ശക്തമാക്കുന്നുണ്ടെന്നും ഇത് വാഹന കമ്പനികളുടെയും ഡീലർമാരുടെയും നിലവിലെ പ്രതസന്ധി കുറയ്ക്കാൻ സഹായിക്കുമെന്നും സർക്കാർ അറിയിച്ചു. 59 മിനിറ്റിനുള്ളിലെ വായ്പ പദ്ധതിയുടെ വ്യാപ്തി ഒരു കോടിയിൽ നിന്ന് 5 കോടി രൂപയായി ഉയർത്തുന്നതിനുള്ള നടപടികളും ഉടൻ ആരംഭിക്കും.
നടപടി ഉടൻ
റിസർവ് ബാങ്ക് മാർഗ നിർദേശങ്ങൾ അനുസരിച്ച് വായ്പാ നിരക്കുകൾ അവലോകനം ചെയ്യുന്നതിനായി ഉടൻ നടപടിയെടുക്കുമെന്ന് ബാങ്കുകൾ അറിയിച്ചതായി ധനമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസിന്റെ നേതൃത്വത്തിലുള്ള വായ്പാനയ സമിതി ഇന്ന് റിപ്പോ നിരക്ക് 25 ബേസിസ് പോയിൻറ് കുറയ്ക്കുമെന്നാണ് വ്യാപകമായുള്ള പ്രതീക്ഷ.
എസ്ബിഐയുടെ വായ്പ
രാജ്യത്ത് റിപ്പോ-ലിങ്ക്ഡ് വർക്കിംഗ് ക്യാപിറ്റലും ഭവനവായ്പയും അവതരിപ്പിക്കുന്ന ഏക സർക്കാർ ഉടമസ്ഥതയിലുള്ള ബാങ്ക് എസ്‌ബിഐ ആണെന്ന കാര്യവും ശ്രദ്ധേയമാണ്. കുറഞ്ഞ പലിശ നിരക്ക് കോർപ്പറേറ്റുകളെ കൂടുതൽ വായ്പയെടുക്കാൻ പ്രേരിപ്പിക്കുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ. എന്നാൽ പുതിയ വായ്പ നൽകുന്നത് മന്ദഗതിയിലാക്കണമെന്നാണ് റിസർവ് ബാങ്ക് ഉത്തരവിട്ടിരിക്കുന്നത്.
malayalam.goodreturns.in
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications