റിസർവ് ബാങ്ക് (ആർബിഐ) വായ്പാ നിരക്ക് 35 ബേസിസ് പോയിന്റ് കുറച്ചതിന് പിന്നാലെ ഓഹരി വിപണിയിൽ ഇന്നും നഷ്ട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. റിപ്പോ നിരക്ക് 5.75 ശതമാനത്തിൽ നിന്ന് 5.4 ശതമാനമായാണ് കുറച്ചിരിക്കുന്നത്. ഉച്ചയ്ക്ക് ശേഷം ഇടിവ് രേഖപ്പെടുത്തി തുടങ്ങിയ വിപണി അവസാന മണിക്കൂറിൽ അസ്ഥിരമായിരുന്നതിനാലാണ് നഷ്ട്ടത്തിലേയ്ക്ക് കൂപ്പുകുത്തിയത്.
സെൻസെക്സ് 286.35 പോയിൻറ് ഇടിഞ്ഞ് 36,690.50 ലും നിഫ്റ്റി 92.80 പോയിൻറ് ഇടിഞ്ഞ് 10,855.50 ലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. 1107 ഓഹരികൾ ഇന്ന് നേട്ടമുണ്ടാക്കിയപ്പോൾ, 1348 ഓഹരികൾ ഇന്ന് നഷ്ട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. 159 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.

ഇന്ത്യാ ബുൾസ് ഹൗസിംഗ്, എം ആൻഡ് എം, ടാറ്റാ സ്റ്റീൽ, ടാറ്റ മോട്ടോഴ്സ്, ബിപിസിഎൽ എന്നീ ഓഹരികൾക്കാണ് ഇന്ന് നിഫ്റ്റിയിൽ വലിയ നഷ്ടം നേരിട്ടവരാണ്. സീ എന്റർടൈൻമെന്റ്, സിപ്ല, എച്ച്യുഎൽ, യെസ് ബാങ്ക്, ഹീറോ മോട്ടോകോർപ്പ് എന്നിവയാണ് നേട്ടം കൈവരിച്ചിരിക്കുന്ന ഓഹരികൾ.
ഐടി, ഫാർമ എന്നിവ ഒഴികെ മറ്റെല്ലാ മേഖല സൂചികകളും ഇന്ന് നഷ്ട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബാങ്ക്, മെറ്റൽ, ഓട്ടോ, എനർജി, ഇൻഫ്ര എന്നീ മോഖലകളിലെ ഓഹരികളാണ് ഏറ്റവും കൂടുതൽ നഷ്ട്ടം രേഖപ്പെടുത്തിയിരിക്കുന്നത്. ബിഎസ്ഇ മിഡ്ക്യാപ്പും സ്മോൾക്യാപ് സൂചികയും നാമമാത്ര നഷ്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു.
malayalam.goodreturns.in
More From GoodReturns

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

സോവറിൻ ഗോൾഡ് ബോണ്ട്: യൂണിറ്റൊന്നിന് 15,334 രൂപ; നിക്ഷേപകർക്ക് പണം അക്കൗണ്ടിലെത്തുന്നത് എപ്പോൾ?

SGB 2021-22 സീരീസ് VI: ഗ്രാമിന് 15,334 രൂപ; പണം അക്കൗണ്ടിലെത്താൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
