ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പുതിയ ഇമിഗ്രേഷൻ നിയമങ്ങൾ പ്രഖ്യാപിച്ചു. ഇതനുസരിച്ച് സയൻസ്, എഞ്ചിനീയറിംഗ്, ടെക്നോളജി മേഖലകളിലെ പ്രൊഫഷണലുകൾക്ക് എളുപ്പത്തിൽ യുകെ വിസ ലഭിക്കും. സയൻസ്, എഞ്ചിനീയറിംഗ്, ടെക്നോളജി എന്നീ മേഖലകളിലെ ഗവേഷകരെയും വിദഗ്ധരെയും ആകർഷിക്കുകയാണ് പുതിയ ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ പരിഷ്കരണത്തിന്റെ ലക്ഷ്യം.
ആകർഷകമായ രാജ്യം
താമസിക്കാൻ ഏറ്റവും ആകർഷകമായ രാജ്യമാണ് യു.കെ. അതുകൊണ്ട് തന്നെ വർഷം തോറും നിരവധിയാളുകളാണ് യുകെയിലേയ്ക്ക് കുടിയേറാൻ ശ്രമിക്കുന്നത്. ടയർ 1 അസാധാരണ ടാലന്റ് വിസയ്ക്ക് കീഴിലുള്ള അപേക്ഷകരുടെ പരിധി നിർത്തലാക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. വിസ ഉടമകളെ ആശ്രയിക്കുന്നവർക്കും (ഡിപ്പെൻഡന്റ്) യുകെയിൽ ജോലി ചെയ്യാൻ അനുവദിക്കുന്നതിനുള്ള നിയമ പരിഷ്കരണത്തിനും സർക്കാർ ഉടൻ തീരുമാനമാക്കുമെന്നാണ് വിവരം.
ജോലി തേടൽ
യുകെയിൽ എത്തിച്ചേരുന്നതിനു മുമ്പ് തന്നെ തൊഴിൽ വാഗ്ദാനം ചെയ്യേണ്ടതിന്റെ ആവശ്യകത നീക്കം ചെയ്യാനുള്ള സാധ്യതയും യുകെ സർക്കാർ പരിശോധിക്കുന്നുണ്ട്. ഏറ്റവും മികച്ച ആഗോള പ്രതിഭകളെ ആകർഷിക്കുന്ന ഇമിഗ്രേഷൻ സംവിധാനമാകും ഇനി യുകെയുടേതെന്നും യൂറോപ്പിലെ ഏറ്റവും സമ്പന്നമായ സമ്പദ്‌വ്യവസ്ഥയായി ബ്രിട്ടനെ മാറ്റുകയാണ് ലക്ഷ്യമെന്നും യുകെ ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ പറഞ്ഞു.
പോയിന്റ് അടിസ്ഥാന ഇമിഗ്രേഷൻ
ആളുകൾ രാജ്യത്തിന് എന്ത് സംഭാവന നൽകുമെന്നതിനെ ആശ്രയിച്ച് യുകെയിൽ പോയിന്റ് അടിസ്ഥാനമാക്കിയുള്ള ഇമിഗ്രേഷൻ സംവിധാനം ഏർപ്പെടുത്താനാണ് പദ്ധതി. ഈ വർഷം അവസാനത്തോടെ ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ റൂട്ട് ആരംഭിക്കാൻ സാധിക്കുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ. ഓസ്‌ട്രേലിയൻ രീതിയിലുള്ള, പോയിന്റ് അധിഷ്ഠിത ഇമിഗ്രേഷൻ സംവിധാനത്തിന് വേണ്ടിയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വാദിച്ചിരുന്നത്.
കാനഡയിൽ ജോലി
രണ്ട് വർഷം മുമ്പ് പ്രാബല്യത്തിൽ വന്ന ഗ്ലോബൽ സ്കിൽസ് സ്ട്രാറ്റജി വഴിയാണ് കൂടുതൽ ആളുകളും കാനഡയിൽ ജോലി തേടുന്നത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ 24,000 ത്തോളം ആളുകൾ തടസ്സരഹിതവും വേഗതയേറിയതുമായ ഈ മാർഗത്തിലൂടെ കാനഡയിൽ എത്തിയിട്ടുണ്ട്. കനേഡിയൻ സർക്കാർ പുറത്തു വിട്ട കണക്കുകളാണിത്. കാനഡയിലേയ്ക്കുള്ള വിസാ അപേക്ഷകരിൽ ഭൂരിഭാഗവും ഇന്ത്യൻ പൗരന്മാരാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
