ന്യൂഡല്‍ഹി : ഇലട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ 64 നഗരങ്ങളിലേക്ക് 5595 വൈദ്യുത ബസുകള്‍ വാങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്കി. ഡല്‍ഹി മെട്രോ റെയിലിന്റെ അനുബന്ധ സര്‍വീസിനായി 100 എണ്ണവും 400 എണ്ണം ദീര്‍ഘ ദൂര സര്വീസുകള്ക്കുമാവുമെന്നും അധികൃതര്‍ അറിയിച്ചു.
മിച്ചമുള്ള ബസുകളെല്ലാം സിറ്റി സര്‍വീസുകള്‍ക്കും വേണ്ടിയാകും ഉപയോഗിക്കുക. കേരളത്തിനായി മിക്കവാറും 150 ബസുകള്‍ ലഭിക്കാനാണ് സാധ്യത.തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളില്‍ 100 വീതവും കോഴിക്കോട്ട് അന്‍പതും വൈദ്യുത ബസ് സിറ്റി സര്‍വീസിനായി വാങ്ങാം. കേരളത്തിന് ദീര്‍ഘദൂര ബസ് അനുവദിച്ചിട്ടില്ല.

ഇലട്രിക് വാഹന പ്രോത്സാഹന പദ്ധതിയായ 'ഫെയിം' രണ്ടാം ഘട്ടത്തിന്റെ ഭാഗമായാണിത്. പദ്ധതി നിബന്ധനകള്‍ക്കനുസരിച്ചുള്ള ബസ് വാങ്ങാന്‍ ഓര്‍ഡര്‍ നല്‍കുകയാണ് സംസ്ഥാനങ്ങള്‍ ഇനി ചെയ്യേണ്ടത്. പദ്ധതി കാലമായ 3 വര്‍ഷംകൊണ്ട് ഇത്രയും ബസുകള്‍ ആകെ 400 കോടി കിലോമീറ്റര്‍ ഓടുമെന്നും ഇതുവഴി 120 കോടി ലീറ്റര്‍ ഡീസല്‍ ലാഭിക്കാനാകുമെന്നുമാണു കണക്കാക്കുന്നത്. കാര്‍ബണ്‍ നിര്‍ഗമനം 26 ലക്ഷം ടണ്‍ കുറയ്ക്കാനുമാകും.
2025 ഓടെ രാജ്യത്തെ നിരത്തുകളെ ഇലക്ട്രിക് വാഹനങ്ങളാല്‍ സമ്പന്നമാക്കുകയെന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം. അതുകൊണ്ടുതന്നെ ഇലക്ട്രിക്ക് വാഹനങ്ങള്‍ ഇപ്പോള്‍ വാങ്ങുന്നവര്‍ക്ക് നല്ലകാലമാണ്. രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള ജിഎസ്ടി നിരക്ക് 12 ശതമാനത്തില്‍നിന്ന് അഞ്ചുശതമാനമാക്കി കുറയ്ക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം.
ധനമന്ത്രി നിര്‍മലാ സീതാറാമിന്റെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ഇലക്ട്രിക് വാഹനങ്ങളുടെ ചാര്ജറിനുള്ള നികുതി 18 ശതമാനത്തില്‍ നിന്നും അഞ്ചുശതമാനമാക്കിയും കുറച്ചിട്ടുണ്ട്. ആഗസ്ത് ഒന്ന് മുതല്‍ പുതിയ നികുതി നിരക്ക് പ്രാബല്യത്തില്‍ വരുമെന്നായിരുന്നു പ്രഖ്യാപനം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
