ഇന്ത്യയുടെ 73-ാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ ചെങ്കോട്ടയിൽ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്തു. അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി 100 ലക്ഷം കോടി രൂപ സർക്കാർ നിക്ഷേപിക്കുമെന്നും അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യൻ സമ്പദ്വ്യവസ്ഥ 5 ട്രില്യൺ ഡോളറായി ഉയരാൻ ഇത് സഹായിക്കുമെന്നും പ്രധാനമന്ത്രി പ്രസംഗത്തിൽ വ്യക്തമാക്കി.
എളുപ്പത്തിൽ ബിസിനസ്സ് ആരംഭിക്കാൻ കഴിയുന്ന രാജ്യങ്ങളുടെ പട്ടികയിൽ മികച്ച 50 രാജ്യങ്ങളിൽ ഇടം നേടാൻ ഇന്ത്യയെ സഹായിക്കുന്നതിനുള്ള പരിഷ്കാരങ്ങൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു. അഞ്ചുവർഷത്തിനുള്ളിൽ ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ വലിപ്പം 5 ട്രില്യൺ യുഎസ് ഡോളറായി ഇരട്ടിയാക്കുകയെന്നത് അൽപ്പം ബുദ്ധിമുട്ടുള്ള കാര്യമാണ്.

എന്നാൽ സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷമുള്ള 70 വർഷത്തിനിടയിൽ നേടിയ 2 ട്രില്യൺ യുഎസ് ഡോളറിനെ അപേക്ഷിച്ച് ബിജെപി ഭരിച്ച കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ഒരു ട്രില്യൺ ഡോളർ കൂട്ടാനായതിനാൽ അഞ്ച് ട്രില്യൺ ഡോളർ എന്ന ലക്ഷ്യം തീർച്ചയായും കൈവരിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
സർക്കാരിന്റെ ചില പുതിയ ദൗത്യങ്ങളും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. രാജ്യത്തെ ജല സംരക്ഷണത്തിനായി 'ജൽ ജീവൻ മിഷൻ' അവതരിപ്പിക്കും. മൊത്തം 3.5 ലക്ഷം കോടി രൂപ ഈ ദൗത്യത്തിനായി അനുവദിക്കുമെന്നും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇതിനായി ഒരുമിച്ച് പ്രവർത്തിക്കുമെന്നും മോദി വ്യക്തമാക്കി.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications