രാജ്യത്തെ ഓട്ടോമൊബൈല്‍ സ്ഥാപനങ്ങള്‍ ക്യാമ്പസ് റിക്രൂട്ട്‌മെന്റ് കുറയ്ക്കുന്നു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: വിപണിയിലെ ഏറ്റവും മോശം മാന്ദ്യം കാരണം ഓട്ടോ കമ്പനികള്‍ ക്യാമ്പസ് നിയമനം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പകുതിയോ അതിലും താഴെയോ ആയി കുറയ്ക്കും. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടാറ്റ മോട്ടോഴ്‌സ്എന്‍എസ്ഇ 0.37%, മാരുതി സുസുക്കിഎന്‍എസ്ഇ 2.73%, അശോക് ലെയ്ലാന്‍ഡ്എന്‍എസ്ഇ 1.76% പേരെയാണ് ഒഴിവാക്കുന്നത്. ആയതിനാല്‍ കാമ്പസുകളില്‍ നിന്നുള്ള ഫ്രെഷറുകളുടെ നിയമിക്കുന്നത് കുറയ്ക്കുന്നുവൊണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍

 

മഹീന്ദ്ര

രാജ്യത്തെ ഏറ്റവും വലിയ യൂട്ടിലിറ്റി വാഹനങ്ങളും ട്രാക്ടറുകളും നിര്‍മ്മിക്കുന്ന മഹീന്ദ്രയില്‍ എന്‍ട്രി ലെവല്‍ കാമ്പസ് നിയമനം പകുതിയായി കുറയും. ''ഞങ്ങള്‍ ജോലിക്കെടുത്തിരുന്ന 400 ഓളം പേരെ അപേക്ഷിച്ച് ഈ വര്‍ഷം 200 ഓളം മാത്രമേ എടുക്കൂ,'' ചീഫ് പീപ്പിള്‍ ഓഫീസര്‍ രാജേശ്വര്‍ ത്രിപാഠി പറഞ്ഞു. പുതിയ നിയമനം കുറയ്ക്കുക, ഉല്‍പാദനക്ഷമത വര്‍ദ്ധിപ്പിക്കുക എന്നിവയാണ് ഇപ്പോള്‍ സമീപനമെന്നും രാജേശ്വര്‍ ത്രിപാഠി പറഞ്ഞു

മാന്ദ്യം

മാന്ദ്യത്തിന്റെ തുടക്കം മുതല്‍, ഞങ്ങളുടെ ബാഹ്യ ജോലിക്കാരെ കുറച്ചിരുന്നു. ക്യാമ്പസ് നിയമനം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഞങ്ങള്‍ വളരെ വിവേചനാധികാരമുള്ളവരാണ് ഞങ്ങളെന്ന് ടാറ്റ മോട്ടോഴ്സ് വക്താവ് പറഞ്ഞു.എന്നാല്‍ ഈ ചോദ്യങ്ങളോട് മാരുതിയും അശോക് ലെയ്ലാന്‍ഡും ഇതുവരെ പ്രതികരിച്ചിട്ടില്ല.

സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്സ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ജൂലൈയില്‍ വാഹനങ്ങളുടെ വില്‍പ്പന 19 വര്‍ഷത്തിനിടയില്‍ ഏറ്റവും കൂടുതല്‍ ഇടിഞ്ഞിരിക്കുകയാണ് 18.7 ശതമാനമാണ് അത്. പാസഞ്ചര്‍ വാഹന വിഭാഗത്തില്‍ ഏകദേശം 31% ഇടിവ് ഇതുവരെ രേഖപ്പെടുത്തിയിട്ടുണ്ട്.

സാമ്പത്തിക മാന്ദ്യം:അശോക് ലെയ്‌ലാന്‍ഡ് ജീവനക്കാര്‍ക്ക് എംപ്ലോയി സെപ്പറേഷന്‍ സ്‌കീം നല്‍കുന്നു

ഐഐഎം

ഐഐഎം പോലുള്ള ബി-സ്‌കൂളുകളില്‍ നിന്ന് ഓട്ടോ മേഖല വലിയ തോതില്‍ നിയമനം ഉണ്ടാകാറില്ല. എഞ്ചിനീയറിംഗ് കോളേജുകളിലാണ് അവര്‍ കൂടുതല്‍ ഉള്ളത്, അതിനാല്‍ അവര്‍ക്കാണ് കൂടുതല്‍ നഷ്ടമുണ്ടാകുക, ''ദി ഹെഡ് ഹണ്ടേഴ്സ് ഇന്ത്യയുടെ സ്ഥാപക എക്സിക്യൂട്ടീവ് ക്രിസ് ലക്ഷ്മികാന്ത് പറഞ്ഞു. വ്യാവസായിക പരിശീലന സ്ഥാപനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെയും ഇവര്‍ ബാധിക്കുമെന്ന് ലക്ഷ്മികാന്ത് പറഞ്ഞു.

സാമ്പത്തിക മാന്ദ്യത്തെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ നരേന്ദ്ര മോദി നിര്‍മ്മല സീതാരാമനോട് ആവശ്യപ്പെട്ടു

മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി

ഇപ്പോള്‍ ഓട്ടോ കമ്പനികളില്‍ നിയമനം നടക്കുന്നത് കുറവാണെന്ന് മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ ഇന്‍ഡസ്ട്രിയല്‍ ലൈസന്‍സിംഗ് ആന്റ് പ്ലെയ്‌സ്‌മെന്റുകളുടെ അസോസിയേറ്റ് ഡയറക്ടര്‍ ഹരീഷ് കുമാര്‍ പറഞ്ഞു.

''ഇപ്പോള്‍ മുതല്‍ ഓട്ടോ കമ്പനികളില്‍ നിന്നുള്ള ഓഫറുകളുടെ എണ്ണം വളരെ കുറവാണ്.'' പരമ്പരാഗത കോര്‍ എഞ്ചിന്‍ സാങ്കേതികവിദ്യയില്‍ നിന്നുള്ള വൈദ്യുതീകരണത്തിലേക്കുള്ള മാറ്റം കാമ്പസ് നിയമനത്തെയും ബാധിച്ചേക്കാമെന്നും ഹരീഷ് കുമാര്‍ പറഞ്ഞു.

സ്വർണ വില ഇനി ഉടൻ കുറയില്ല; ഇപ്പോൾ വാങ്ങിയാൽ 10 വർഷത്തിനുള്ളിൽ വൻ ലാഭം

വാഹനത്തിന്റെ ആവശ്യകത

വാഹനത്തിന്റെ ആവശ്യകതയിലുണ്ടായ ഇടിവ് കണക്കിലെടുത്ത് വാഹന നിര്‍മാതാക്കള്‍ ഉല്‍പാദനം വെട്ടിക്കുറച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ വാഹന നിര്‍മാണം, ഘടകങ്ങള്‍, വിതരണ മേഖലകളിലുടനീളം 3,50,000 ജോലികളെ ബാധിച്ചു. ജീവനക്കാരില്‍ ഡീലര്‍മാരില്‍ 2,30,000, ഓട്ടോ ഘടക വ്യവസായത്തില്‍ 100,000, കാഷ്വല്‍, താല്‍ക്കാലിക തൊഴിലാളികള്‍ എന്നിവ ഉള്‍പ്പെടുന്നു. വ്യവസായ കണക്കനുസരിച്ച്, മാന്ദ്യം തുടരുകയാണെങ്കില്‍ ഒരു ദശലക്ഷം അധിക ജോലികള്‍ ഓട്ടോ ഘടക നിര്‍മാണത്തെ ഇത് നേരിട്ട് ബാധിക്കും. ഓട്ടോമോട്ടീവ് വ്യവസായത്തില്‍ ഏതാണ്ട് 37 ദശലക്ഷം ആളുകള്‍ ജോലി ചെയ്യുന്നുണ്ട് കണക്കുകള്‍ പറയുന്നത്

Read more about: company കമ്പനി
English summary

രാജ്യത്തെ ഓട്ടോമൊബൈല്‍ സ്ഥാപനങ്ങള്‍ ക്യാമ്പസ് റിക്രൂട്ട്‌മെന്റ് കുറയ്ക്കുന്നു

lump hit auto firms are halving their fresher intake
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X