പാപ്പരത്ത നിയമപ്രകാരം, ദുരിതത്തിലായ ചെറുകിട വായ്പക്കാരുടെ കടം എഴുതിത്തള്ളാൻ സർക്കാരിന്റെ പദ്ധതി. പാപ്പരത്ത നിയമ ചട്ടക്കൂടിനു കീഴിൽ "ചെറുകിട ദുരിതബാധിതരായ വായ്പക്കാർക്ക്" കടാശ്വാസം നൽകാൻ സർക്കാർ പദ്ധതിയിടുന്നുണ്ടെന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥനാണ്
വ്യക്തമാക്കിയിരിക്കുന്നത്. വായ്പ എഴുതിത്തള്ളുന്നതിനുള്ള മാനദണ്ഡങ്ങൾ സംബന്ധിച്ച് മൈക്രോഫിനാൻസ് മേഖലയുമായി സർക്കാർ ചർച്ച നടത്തിയതായും കോർപ്പറേറ്റ് അഫയേഴ്സ് സെക്രട്ടറി ഇഞ്ചെതി ശ്രീനിവാസ് പറഞ്ഞു.
ഇളവ് - വ്യക്തിഗത പാപ്പരത്തത്തിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരിക്കൽ നിങ്ങൾക്ക് വായ്പയിൽ ഇളവ് ലഭിച്ചിട്ടുണ്ടെങ്കിൽ പിന്നീട് അഞ്ച് വർഷത്തേക്ക് ഇളവ് നേടാൻ കഴിയില്ല. കൂടാതെ കടക്കാരന്റെ മൊത്ത വാർഷിക വരുമാനം 60,000 രൂപയിൽ കവിയാനും പാടില്ല.

കൂടാതെ കടക്കാരന്റെ ആസ്തികളുടെ ആകെ മൂല്യം 20,000 രൂപയിൽ കവിയരുത്. വായ്പാ തുക 35,000 രൂപയിലും കൂടാൻ പാടില്ല. വായ്പ തിരിച്ചടയ്ക്കാൻ കഴിയാത്ത ചെറുകിട വായ്പക്കാർക്ക് ചില മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് കടബാധ്യതകളിൽ ഇളവ് നൽകുന്നത്. ഈ മാനദണ്ഡങ്ങൾ മൈക്രോഫിനാൻസ് ഇൻഡസ്ട്രിയുമായി വിശദമായി ചർച്ച ചെയ്തിട്ടുണ്ടെന്നും സെക്രട്ടറി പറഞ്ഞു.
കോർപ്പറേറ്റ് വായ്പക്കാരുടെ വ്യക്തിഗത ജാമ്യക്കാരുമായി ബന്ധപ്പെട്ട ഐബിസി വ്യവസ്ഥകൾ ഉടനടി പ്രാബല്യത്തിൽ വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
