എന്താണ് കിസാന്‍ മിലാന്‍? കര്‍ഷകര്‍ തീർച്ചയായും അറിയേണ്ട പദ്ധതി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: കര്‍ഷകരെ സഹായിക്കാന്‍ പുതിയ പദ്ധതിയുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ.രാജ്യത്തെ കര്‍ഷകരോടുള്ള പ്രതിജ്ഞാബദ്ധത ഉറപ്പാക്കുന്നതിന്റെ ഭാഗമായി കര്‍ഷകരുടെ മെഗാ മീറ്റ് സംഘടിപ്പിക്കാനൊരുങ്ങുകയാണ് എസ്.ബി.ഐ. രാജ്യത്തെ 14,000 ഗ്രാമീണ -അര്‍ധ നഗര ബ്രാഞ്ചുകളിലൂടെ ആഗസ്റ്റ് 20 ന് 'കിസാന്‍ മിലന്‍'എന്ന മെഗാ മീറ്റ് പദ്ധതിയാണ് എസ്.ബി.ഐ സംഘടിപ്പിക്കുന്നത്. 1.40 കോടി കര്‍ഷക ഉപഭോക്താക്കളുള്ള എസ്ബിഐ, കിസാന്‍ മിലനിലൂടെ 10 ലക്ഷം കര്‍ഷകരുടെ പങ്കാളിത്തം എസ്ബിഐ പ്രതീക്ഷിക്കുന്നു.

 

ഉപഭോക്താക്കളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും ബാങ്കിന്റെ വിവിധ പരിപാടികളെയും അവരുടെ അവകാശങ്ങളെക്കുറിച്ചും ബോധവാന്മാരാക്കുകയുമാണ് കിസാന്‍ മിലനിലൂടെ എസ്.ബി.ഐ ലക്ഷ്യമിടുന്നത്. അഗ്രി വായ്പയെക്കുറിച്ചും അനുബന്ധ ഉല്‍പ്പന്നങ്ങളെക്കുറിച്ചും സേവനങ്ങളെക്കുറിച്ചും ഉപഭോക്താക്കളെ ബോധവല്‍ക്കരിക്കും.മെഗാ പരിപാടിയില്‍, ബാങ്കുകളുടെ ഏറ്റവും പുതിയ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം യോനോയെക്കുറിച്ചും കാര്‍ഷിക മേഖലയിലെ നേട്ടങ്ങളെക്കുറിച്ചും കര്‍ഷക ഉപഭോക്താക്കളെ അറിയിക്കും.

വാഹന വിപണിയിലെ ഇടിവ്: മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര 1,500 ജീവനക്കാരെ പിരിച്ചുവിട്ടു

എന്താണ് കിസാന്‍ മിലാന്‍? കര്‍ഷകര്‍ തീർച്ചയായും അറിയേണ്ട പദ്ധതി

ഈ പദ്ധതിയിലൂടെ കര്‍ഷകര്‍ക്ക് പുതിയ കാര്‍ഷിക വായ്പകള്‍ ലഭ്യമാക്കാനും കിസാന്‍ ക്രെഡിറ്റ് കാര്‍ഡിനു (കെസിസി)കീഴില്‍ നിലവിലുള്ള വായ്പകള്‍ പുതുക്കി നല്‍കാനും സഹായിക്കും. കെസിസി റുപേ കാര്‍ഡിലൂടെ ഡിജിറ്റല്‍ ബാങ്കിങ് സേവനങ്ങള്‍ കൂടുതലായി ഉപയോഗിക്കാനും മെഗാ മീറ്റില്‍ ബോധവല്‍ക്കരിക്കും.കെസിസി സാച്ചുറേഷന്‍ ബോധവല്‍ക്കരണ പരിപാടിയില്‍ പുതിയ വിള വായ്പ ലഭിക്കുന്നതിന് കര്‍ഷകരെ സഹായിക്കാനും കെസിസികള്‍ക്ക് കീഴില്‍ നിലവിലുള്ള വായ്പകള്‍ പുതുക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും കിസാന്‍ മിലാനിലൂടെ എസ്ബിഐ പദ്ധതിയിടുന്നു. ഡിജിറ്റല്‍ ചാനലുകളിലൂടെ ബാങ്കിംഗ് ഇടപാടുകള്‍ നടത്തുന്നതിന് കെസിസി രൂപ കാര്‍ഡുകളുടെ ഉപയോഗവും ഇത് വര്‍ദ്ധിപ്പിക്കും.

ഇന്ത്യയില്‍ നികുതി രഹിത വരുമാനം നല്‍കുന്ന 6 സ്ഥാപനങ്ങള്‍ ഇവയാണ്

ബാങ്കിന്റെ മാനദണ്ഡമനുസരിച്ച് കിസാന്‍ മിലാന്‍ കര്‍ഷകര്‍ക്ക് അവരുടെ കുടിശ്ശിക ഒറ്റത്തവണ തീര്‍പ്പാക്കാനുള്ള സൗകര്യം നല്‍കും,ബാങ്കിന്റെ ഏറ്റവും പുതിയ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ യോനോയെയും കാര്‍ഷിക മേഖലയിലെ അതിന്റെ നേട്ടങ്ങളെ കുറിച്ചും കര്‍ഷക ഉപഭോക്താക്കളെ പരിചയപ്പെടുത്തും. ബാങ്കിന്റെ നിബന്ധനകള്‍ പ്രകാരം പഴയ വായ്പകളുടെ മുടക്കങ്ങള്‍ ഒറ്റത്തവണ തീര്‍പ്പാക്കാനും കിസാന്‍ മിലനില്‍ അവസരം ഒരുക്കും

Read more about: sbi എസ്ബിഐ
English summary

എന്താണ് കിസാന്‍ മിലാന്‍? കര്‍ഷകര്‍ തീർച്ചയായും അറിയേണ്ട പദ്ധതി

Kisan Milan SBI to connect with 10 lakh farmers through mega meet
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X