വാഹന മേഖല നേരിടുന്ന സമ്മർദ്ദത്തെ നേരിടാൻ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) വാഹന ഡീലർമാരുടെ വായാപാ തിരിച്ചടവ് കാലയളവ് നീട്ടിയാണ് എസ്ബിഐ രംഗത്തെത്തിയിരിക്കുന്നത്. ഓട്ടോ ഡീലർമാരുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് പരിഹാരമായാണ് തിരിച്ചടവ് കാലയളവ് നീട്ടിയിരിക്കുന്നതെന്ന് എസ്‌ബിഐ മാനേജിംഗ് ഡയറക്ടർ അറിയിച്ചു.
തിരിച്ചടവ് കാലയളവ്
സാധാരണഗതിയിൽ ക്രെഡിറ്റ് കാലയളവ് 60 ദിവസമാണ്. ഇത് 75 ദിവസമായും അല്ലെങ്കിൽ 90 ദിവസമായുമാണ് ബാങ്ക് നീട്ടിയിരിക്കുന്നത്. ഒരു ബാങ്ക് എന്ന നിലയിൽ തങ്ങൾക്ക് ധനകാര്യ മേഖലയിൽ മാത്രമേ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കൂവെന്നും ഓട്ടോ മേഖലയെ പുനരുജ്ജീവിപ്പിക്കാൻ, സർക്കാരിന് മാത്രമേ കഴിയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. കാറുകൾ വാങ്ങാൻ താൽപ്പര്യമുള്ള റീട്ടെയിൽ ഉപഭോക്താക്കൾക്ക് കുറഞ്ഞ നിരക്കിൽ ഫണ്ട് ലഭ്യമാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം അറിയിച്ചു.
വാഹന വായ്പയിൽ ഇടിവ്
വിവിധ കാരണങ്ങളാൽ ബാങ്കുകളിൽ നിന്നുള്ള വാഹന വായ്പകളിൽ നേരിയ ഇടിവ് ഉണ്ടായിട്ടുണ്ട്. വാഹനമേഖല ഏറ്റവും മോശമായ പ്രതിസന്ധിയാണ് ഇപ്പോൾ നേരിടുന്നതെന്ന് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വാഹന നിർമ്മാണ മേഖലകളിൽ തൊഴിൽ നഷ്ട്ടപ്പെടുന്നവരുടെ എണ്ണവും വളരെ കൂടുതലാണ്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഇന്ത്യയിലെ ഓട്ടോമൊബൈൽ ഡീലർഷിപ്പുകളിൽ രണ്ട് ലക്ഷത്തോളം ജോലികൾ വെട്ടിക്കുറച്ചിട്ടുണ്ട്.
വിൽപ്പനയിൽ ഇടിവ്
സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സ് (സിയാം) കണക്കുകൾ പ്രകാരം എല്ലാ വിഭാഗങ്ങളിലുമുള്ള വാഹന മൊത്തക്കച്ചവടം 12.35 ശതമാനം ഇടിഞ്ഞ് 60,85,406 യൂണിറ്റായി കുറഞ്ഞു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 69,42,742 യൂണിറ്റായിരുന്നു. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ വാഹന റീട്ടെയിൽ വിൽപ്പന 6 ശതമാനം കുറഞ്ഞ് 51,16,718 യൂണിറ്റായി. ഈ വർഷം ആദ്യ പാദത്തിൽ ഇത് 54,42,317 യൂണിറ്റായിരുന്നു വിൽപ്പന.
കാറുകളുടെ വിൽപ്പന
പാസഞ്ചർ വെഹിക്കിൾസ് (പിവി) വിഭാഗത്തിലാണ് ഏറ്റവും കൂടുതൽ ഇടിവ് രേഖപ്പെടുത്തുന്നത്. ഒരു വർഷത്തോളമായി വിൽപ്പന കുറയാൻ ആരംഭിച്ചിട്ട്. ജൂലൈയിൽ മാർക്കറ്റ് ലീഡർ മാരുതി സുസുക്കി ആഭ്യന്തര പിവി മൊത്തവ്യാപാരത്തിൽ 36.3 ശതമാനം ഇടിവ് രേഖപ്പെടുത്തി. ഹ്യൂണ്ടായി 10 ശതമാനം ഇടിവ് രേഖപ്പെടുത്തി.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
