എസ്ബിഐ ഉപയോക്താക്കളുടെ ശ്രദ്ധയ്ക്ക്; രാത്രി 11 മുതല്‍ രാവിലെ ആറ് വരെ എടിഎം സേവനങ്ങള്‍ ഇനിയുണ്ടാവില്ല

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തിരുവനന്തപുരം: എസ്ബിഐ ഉപയോക്താക്കളുടെ ശ്രദ്ധയ്ക്ക് എടിഎം കാര്‍ഡ് ഉപയോഗിച്ചുള്ള വിനിമയങ്ങള്‍ക്ക് സമയനിയന്ത്രണം വരുന്നു. 24 മണിക്കൂറും ലഭിച്ചിരുന്ന സേവനങ്ങള്‍ ഇനി രാത്രി 11 മുതല്‍ രാവിലെ ആറുമണിവരെ ലഭ്യമാവില്ല. എടിഎം കാര്‍ഡ് ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ കുറക്കാനാണ് പുതിയ നീക്കമെന്നാണ് എസ്ബിഐ വ്യക്തമാക്കുന്നത്.

 

അതേ സമയം എസ്്ബിഐ അക്കൗണ്ടില്‍ നിന്ന്‌നിലവില്‍ 40,000 രൂപവരെ എടിഎം വഴി വേറെ അക്കൗണ്ടിലേക്കോ കാര്‍ഡിലേക്കോ കൈമാറാന്‍ സൗകര്യമുണ്ടായിരുന്നു. വ്യാപക തട്ടിപ്പ് നടക്കുന്നതായി പരാതി വന്നതോടെ ചില നിയന്ത്രണങ്ങള്‍ കൊണ്ടുവന്നെങ്കിലും ഫലപ്രദമായിരുന്നില്ല. ഇതോടെയാണ് രാത്രി 11 മുതല്‍ രാവിലെ ആറുവരെ ഈ സൗകര്യം പൂര്‍ണമായി നിര്‍ത്തിയത്. ഇത് സംബന്ധിച്ച വിവരങ്ങള്‍ എസ്ബിഐ ഐടി വിഭാഗം ജനറല്‍ മാനേജര്‍ രാജേഷ് സിക്ക പുറത്തിറക്കിയ സര്‍ക്കുലറിലാണ് ഉള്ളത്.

വാഹന വിപണിയിലെ ഇടിവ്: മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര 1,500 ജീവനക്കാരെ പിരിച്ചുവിട്ടു

എസ്ബിഐ ഉപയോക്താക്കളുടെ ശ്രദ്ധയ്ക്ക്; രാത്രി 11 മുതല്‍ രാവിലെ ആറ് വരെ എടിഎം സേവനങ്ങള്‍ ഇനിയുണ്ടാവില്ല

രാത്രി 12ന് തൊട്ടുമുമ്പും 12 കഴിഞ്ഞും കാര്‍ഡ് വഴി ഇടപാട് നടത്തി രണ്ട് ദിവസം പിന്‍വലിക്കാവുന്ന തുക പിന്‍വലിക്കുന്ന രീതി വ്യാപകമായി ശ്രദ്ധയില്‍പ്പെടുന്നുവെന്നാണ് വിശദീകരണം. ഇത്തരത്തില്‍ ഒന്നിച്ച് പണം പിന്‍വലിക്കുന്നത് ബാങ്കിന് അസൗകര്യമുണ്ടാക്കുന്നുവെന്നാണ് നിരീക്ഷണം. പുതിയ മാറ്റത്തെക്കുറിച്ച് എടിഎം സ്‌ക്രീനിലും ശാഖകളിലും പ്രദര്‍ശിപ്പിച്ച് ഇടപാടുകാരെ അറിയിക്കണമെന്ന് സര്‍ക്കുലറില്‍ നിര്‍ദ്ദേശമുണ്ട്.

ഇന്ത്യയില്‍ നികുതി രഹിത വരുമാനം നല്‍കുന്ന 6 സ്ഥാപനങ്ങള്‍ ഇവയാണ്

2019 ഓഗസ്റ്റ് മുതല്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഓണ്‍ലൈന്‍ ഇടപാടുകളുടെ സര്‍വീസ് ചാര്‍ജുകള്‍ ഒഴിവാക്കിയിട്ടുണ്ട്. എസ്ബിഐയുടെ യോനോ , ഇന്റര്‍നെറ്റ് ബാങ്കിങ്, മൊബൈല്‍ ബാങ്കിങ് ഉപയോക്താക്കള്‍ക്ക് ഇനി മുതല്‍ ആര്‍ടിജിഎസ്, എന്‍ഇഎഫ്ടി, ഐഎംപിഎസ് വഴി സൗജന്യമായി പണമിടപാട് നടത്താവുന്നതാണ്. സര്‍വീസ് ചാര്‍ജ് ഈടാക്കില്ല. ഓണ്‍ലൈന്‍ വഴിയുള്ള എന്‍ഇഎഫ്ടി, ആര്‍ടിജിഎസ് ഇടപാടുകളുടെ സര്‍വീസ് ചാര്‍ജ് ജൂലൈ 1 മുതല്‍ ഒഴിവാക്കിയിരുന്നു. ഈ മാസം1 മുതല്‍ ഐഎംപിഎസും ഓണ്‍ലൈന്‍ ഉപയോക്താക്കള്‍ക്ക് സൗജന്യമായി ഉപയോഗിക്കാവുന്നതാണ്‌

English summary

എസ്ബിഐ ഉപയോക്താക്കളുടെ ശ്രദ്ധയ്ക്ക്: രാത്രി 11 മുതല്‍ രാവിലെ ആറ് വരെ എടിഎം സേവനങ്ങള്‍ ഇനിയുണ്ടാവില്ല

the SBI curbs card transactions during night
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X