രണ്ടാഴ്ചയ്ക്കുള്ളിൽ ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച നിർണായക റിപ്പോർട്ട് ഉദ്യോഗസ്ഥർ പുറത്തുവിടും. ഓഗസ്റ്റ് 30നാണ് സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള ത്രൈമാസ ആരോഗ്യ പരിശോധന റിപ്പോർട്ട് പുറത്തു വിടുക. ജൂൺ പാദത്തിലെ ജിഡിപി വളർച്ച മാർച്ചിലെ 5.8 ശതമാനത്തിൽ നിന്ന് 5.4 മുതൽ 5.6 ശതമാനമായി കുറയാനുള്ള സാധ്യതകൾ വളരെ കൂടുതലാണെന്നും ഇത് അഞ്ച് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലായിരിക്കുമെന്നും നിരീക്ഷകർ പറയുന്നു.
ആഗോള പ്രശ്നങ്ങൾ
ഇന്ത്യയുടെ സാമ്പത്തിക സ്ഥിതിയെ ബാധിക്കുന്ന ആഗോള പ്രശ്നങ്ങൾ താഴെ പറയുന്നവയാണ്.
- യുഎസ്-ചൈന വ്യാപാര യുദ്ധം
- ആഗോള സാമ്പത്തിക മാന്ദ്യം
- ബ്രെക്സിറ്റ് അനിശ്ചിതത്വം
- ആഗോള എണ്ണവില
- കറൻസി ആഘാതം
- വാഹന വിൽപ്പന
- കയറ്റുമതി
- നിക്ഷേപം
- വേതനം
- സമ്പാദ്യം
നഷ്ടം നേരിടുന്ന മേഖലകൾ
താഴെ പറയുന്ന മേഖലകളാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിടുന്നത്.
വാഹന മേഖല
കഴിഞ്ഞ ഒരു വർഷമായി ഏറ്റവും കൂടുതൽ നഷ്ടം നേരിടുന്നത് വാഹന മേഖലയാണ്. ഇതിനെ തുടർന്ന് ആദ്യം വാഹന നിർമ്മാതാക്കൾ ഉൽപാദനം കുറയ്ക്കാൻ തുടങ്ങി. പിന്നീട് ഇപ്പോൾ പ്ലാന്റുകൾ വരെ അടയ്ക്കുന്ന സ്ഥിതിയാണ്. ഓട്ടോ ഡീലർമാരാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. അവസാനമായി പുറത്തു വന്ന കണക്കനുസരിച്ച്, ഓട്ടോ മേഖലയിൽ കുറഞ്ഞത് 2.15 ലക്ഷം പേർക്കാണ് തൊഴിൽ നഷ്ട്ടപ്പെട്ടത്. ഇത് 10 ലക്ഷം വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് വിവരം.
ചെലവ് കുറഞ്ഞു
ദൈനംദിന ഗാർഹിക ചെലവുകളിൽ പോലും വൻ കുറവാണ് നിലവിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. 5 രൂപ വിലയുള്ള ബിസ്ക്കറ്റ് പായ്ക്കുകളുടെ പോലും ചെലവ് കുറഞ്ഞു. ഇന്ത്യയിലെ രണ്ടാമത്തെ വലിയ ബിസ്ക്കറ്റ് കമ്പനിയായ ബ്രിട്ടാനിയ ഇൻഡസ്ട്രീസ് 7 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വസ്ത്രം, ഫാഷൻ തുടങ്ങിയ മേഖലകളിലും നഷ്ട്ടം നേരിട്ടു കൊണ്ടിരിക്കുകയാണ്.
റിയൽ എസ്റ്റേറ്റ്
30 നഗരങ്ങളിലായി 1.28 ദശലക്ഷം വീടുകളാണ് വിറ്റഴിയാതെ കിടക്കുന്നത്. റിയൽ എസ്റ്റേറ്റ് മേഖലയിലെ മാന്ദ്യം കൂടുതൽ കൂടുതൽ വഷളായിക്കൊണ്ടിരിക്കുകയാണ്. ഗവേഷണ സ്ഥാപനമായ ലിയേസ് ഫോറസിന്റെ അഭിപ്രായത്തിൽ ഇത് പരിഹരിക്കാൻ കുറഞ്ഞത് മൂന്നര വർഷം എങ്കിലും ആവശ്യമാണ്. ഭവന നിർമ്മാണത്തിലെ ജിഎസ്ടി സർക്കാർ കുറച്ചിരുന്നെങ്കിലും എൻബിഎഫ്‌സി പണലഭ്യത പ്രതിസന്ധി റിയൽ എസ്റ്റേറ്റ് മേഖലയെ ദോഷകരമായി ബാധിച്ചു.
ടെലികോം മേഖല
ടെലികോം മേഖലയും ഏറ്റവും മോശം സമയത്തെ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഉയർന്ന സ്‌പെക്ട്രം വിലയും കുറഞ്ഞ വരുമാനവുമാണ് ടെലികോം മേഖലയുടെ നഷ്ട്ടത്തിന് കാരണം. കൂടാതെ റിലയൻസ് ജിയോയിൽ നിന്നുള്ള കടുത്ത മത്സരം മറ്റ് കമ്പനികളെ കൂടുതൽ നഷ്ടത്തിലേക്ക് നയിച്ചു.
malayalam.goodreturns.in
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
