ന്യൂഡല്‍ഹി: രാജ്യത്തെ സമ്പദ്ഘടനയില്‍ മാന്ദ്യത്തിന്റെ സൂചനകള്‍ കണ്ടുതുടങ്ങിയതിനെ തുടര്‍ന്ന് പ്രതിസന്ധി മറികടക്കാനുളള നടപടികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ തുടങ്ങി. 400 കോടിയിലധികം വിറ്റുവരവുള്ള കമ്പനികളുടെ കോര്‍പ്പറേറ്റ് നികുതി നിരക്ക് ക്രമേണ 25 ശതമാനമായി കുറയ്ക്കുമെന്നും സമ്പത്ത് സൃഷ്ടിക്കുന്നവരെ സര്‍ക്കാര്‍ പിന്തുണയ്ക്കുമെന്നും ധനമന്ത്രി നിര്‍മ്മല സീതാരാമന്.
നേരത്തെ കേന്ദ്ര ബജറ്റില്‍ 400 കോടി രൂപ വരെ വിറ്റുവരവുളള കമ്പനികള്‍ക്കാണ് നികുതി ഇളവ് പ്രഖ്യാപിച്ചത്. ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ബിസിനസുകളുടെ കോര്‍പ്പറേറ്റ് നികുതി 30 ശതമാനത്തില്‍ നിന്ന് 25 ശതമാനമായി സര്‍ക്കാര്‍ നേരത്തെ കുറച്ചിരുന്നു. എന്നാല്‍, മിക്ക മേഖലകളിലും ഇടിവ് ദൃശ്യമായതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ പരിധികളില്ലാതെ കോര്‍പ്പറേറ്റ് നികുതി വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചത്.

എന്നാല്‍ എത്രകാലംകൊണ്ട് എല്ലാ കമ്പനികളുടെയും നിരക്ക് 25% ആകുമെന്ന് മന്ത്രി വ്യക്തമാക്കിയില്ല.കോര്‍പ്പറേറ്റ് നികുതി കുറയ്ക്കുന്നത് ക്രമേണയായിരിക്കുമെന്നും സീതാരാമന് പറഞ്ഞു. കഴിഞ്ഞ വര്‍ഷം അന്നത്തെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി 250 കോടി ഡോളര്‍ വരെ വിറ്റുവരവുള്ള കമ്പനികള്‍ക്ക് കോര്‍പ്പറേറ്റ് വരുമാനനികുതി നിരക്ക് 25 ശതമാനമായി കുറച്ചിരുന്നു. എന്നാല്‍, നിരക്ക് കുറവ് എന്ന് നടപ്പാക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കിയില്ല. അന്താരാഷ്ട്ര -ആഭ്യന്തര സമ്മര്‍ദ്ദങ്ങളെ തുടര്‍ന്ന് മിക്ക വ്യവസായ മേഖലകളിലും ഇടിവ് രേഖപ്പെടുത്തി. ഇതോടെ നികുതി കുറയ്ക്കുന്ന നടപടി അധിക താമസമില്ലാതെ നടപ്പാക്കിയേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ നല്കുന്ന സൂചന.
രാജ്യത്തു സമ്പത്ത് സൃഷ്ടിക്കുന്നവര്‍ക്ക് പിന്തുണയേകുമെന്നും സംശയത്തോടെ വീക്ഷിക്കില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ പറഞ്ഞിരുന്നു.കോര്‍പ്പറേറ്റ് നികുതി വെട്ടിക്കുറക്കുന്നത് വഴി കേന്ദ്രസര്‍ക്കാറിന്റെ വരുമാനത്തില്‍ ഭീമമായ നഷ്ടം രേഖപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്. പ്രതിവര്‍ഷം 3,000 കോടി രൂപയുടെ നഷ്ടം ഉണ്ടാക്കുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം നിലവിലെ സാഹചര്യത്തില്‍ കോര്‍പ്പറേറ്റ് നികുതി വെട്ടിക്കുറക്കുക മാത്രമാമാണ് പോംവഴി
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications