ഓഹരി വിപണിയിൽ തുടർച്ചയായ മൂന്നാം ദിവസവും ഇന്ന് നേട്ടം രേഖപ്പെടുത്തി. ധനക്കമ്മി ആശങ്കകൾ പരിഹരിക്കുന്നതിന്
1.76 ലക്ഷം കോടി രൂപ സർക്കാരിന് കൈമാറാൻ റിസർവ് ബാങ്ക് തീരുമാനിച്ചതിനെ തുടർന്നാണ് ഇന്നത്തെ നേട്ടം കൈവരിച്ചിരിക്കുന്നത്. രാവിലെ വ്യാപാരം ആരംഭിച്ചതു മുതൽ റിസർവ് ബാങ്കിന്റെ തീരുമാനം വിപണിയ്ക്ക് ഗുണകരമായിരുന്നു. ബിഎസ്ഇ സെൻസെക്സ് 147.15 പോയിന്റ് ഉയർന്ന് 37,641.27ലാണ് ഇന്ന് ക്ലോസ് ചെയ്തത്.
ഓഗസ്റ്റ് 9 ന് ശേഷം ആദ്യമായി നിഫ്റ്റി 11,100 പോയിന്റിന് മുകളിലും ക്ലോസ് ചെയ്തു. 47.50 പോയിൻറ് ഉയർന്ന് 11,105.40ലാണ് നിഫ്റ്റി ക്ലോസ് ചെയ്തത്. ബിഎസ്‌ഇയിൽ നഷ്ട്ടം രേഖപ്പെടുത്തുന്ന ഓരോ ഓഹരിയ്ക്കും രണ്ട് ഓഹരികൾ നേട്ടം കൈവരിച്ചാണ് മുന്നേറ്റം ഉണ്ടാക്കിയത്.

ടാറ്റാ മോട്ടോഴ്സ്, ടാറ്റ് സ്റ്റീൽ, യെസ് ബാങ്ക്, എൻടിപിസി, ഇൻഡസിന്റ് ബാങ്ക്, എം ആൻഡ് എം, എൽടി, പവർ ഗ്രിഡ്, എച്ച്‍ഡിഎഫ്സി, ഐസിഐസിഐ ബാങ്ക്, ഐടിസി, ഒഎൻജിസി, ബജാജ് ഓട്ടോ, റിലയൻസ്, എച്ച്സിഎൽ ടെക്ക്, ആക്സിസ് ബാങ്ക്, മാരുതി, എച്ച്ഡിഎഫ്സി ബാങ്ക്, ഏഷ്യൻ പെയിന്റ് എന്നിവയാണ് നേട്ടമുണ്ടാക്കിയ ഓഹരികൾ.
എന്നാൽ സൺ ഫാർമ, കൊട്ടക് ബാങ്ക്, ടിസിഎസ്, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികൾ നഷ്ട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
malayalam.goodreturns.in
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
