ആദായ നികുതി റിട്ടേൺ സമയ പരിധി നീട്ടിയോ? വിശദീകരണം ഇങ്ങനെ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഉത്തരവ് വ്യാജമാണെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു. ഐടി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള നിശ്ചിത തീയതി നീട്ടി എന്ന തരത്തിൽ ഒരു ഉത്തരവ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ടെന്ന് സിബിഡിടിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും എന്നാൽ ഈ ഉത്തരവ് വ്യാജമാണെന്നും ആദായ നികുതി വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

 

2019 ആ​ഗസ്റ്റ് 31ന് തന്നെ റിട്ടേൺ സമർപ്പിക്കണമെന്നും വകുപ്പ് നികുതിദായകരോട് ട്വിറ്ററിലൂടെ പറഞ്ഞു. ട്വീറ്റിനൊപ്പം വ്യാജ ഓർഡറും അറ്റാച്ച് ചെയ്തിട്ടുണ്ട്. കഴിഞ്ഞ മാസമാണ് ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയപരിധി ഓഗസ്റ്റ് 31 ലേക്ക് നീട്ടിയത്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ ഉത്തരവ് പ്രകാരം ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയപരിധി സെപ്റ്റംബർ 30 വരെ നീട്ടി എന്നാണ്.

ആദായ നികുതി റിട്ടേൺ സമയ പരിധി നീട്ടിയോ? വിശദീകരണം ഇങ്ങനെ

സമയപരിധിക്കുള്ളിൽ ആദായനികുതി റിട്ടേൺ സമർപ്പിക്കാൻ നിങ്ങൾക്ക് കഴിഞ്ഞില്ലെങ്കിൽ അസസ്മെന്റ് വർഷത്തിനുള്ളിൽ (2019-20) റിട്ടേൺ സമർപ്പിക്കാനുള്ള ഓപ്ഷനുണ്ട്. അതായത് 2020 മാർച്ച് 31വരെ നിങ്ങൾക്ക് പിഴയോട് കൂടി റിട്ടേൺ സമർപ്പിക്കാൻ അവസരമുണ്ട്. നിശ്ചിത തീയതിക്ക് ശേഷവും എന്നാൽ ഡിസംബർ 31 ന് മുമ്പായും റിട്ടേൺ ഫയൽ ചെയ്യുകയാണെങ്കിൽ, പിഴയായി 5,000 രൂപ നൽകേണ്ടി വരും. 2020 ജനുവരി 1 നും മാർച്ച് 31 നും ഇടയിലാണ് റിട്ടേൺ ഫയൽ ചെയ്യുന്നതെങ്കിൽ 10000 രൂപ പിഴ നൽകേണ്ടി വരും.

5 ലക്ഷം രൂപയിൽ കൂടുതൽ വരുമാനമുള്ള വ്യക്തികൾക്കാണ് ഈ പിഴ ബാധകമാകുന്നത്. വരുമാനം 5 ലക്ഷത്തിന് താഴെയാണെങ്കിൽ, നിങ്ങൾ 1,000 രൂപ മാത്രം പിഴ നൽകിയാൽ മതി.

malayalam.goodreturns.in

English summary

ആദായ നികുതി റിട്ടേൺ സമയ പരിധി നീട്ടിയോ? വിശദീകരണം ഇങ്ങനെ

The Income Tax Department said in a statement that the CBDT had noticed that an order was being circulated on social media in order to extend the deadline for filing IT returns. Read in malayalam.
Story first published: Friday, August 30, 2019, 14:46 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X