ഇന്നാണ് ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി എന്ന് ഓര്‍മ്മയുണ്ടല്ലോ അല്ലേ? റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള തീയതി ഇനി നീട്ടി നല്‍കില്ലെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഡയറക്ട് ടാക്സസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. നിങ്ങള്‍ക്ക് ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതില്‍ എന്തെങ്കിലും തെറ്റുപറ്റിയോ. ബാങ്ക് അക്കൗണ്ട് നല്കിയപ്പോള് മാറിപ്പോയോ. വരുമാനം രേഖപ്പെടുത്തിയപ്പോള്‍ കൂടിയോ കുറഞ്ഞോ പോയോ. പലിശവരുമാനം നല്കാന് വിട്ടുപോയോ. ടി.ഡി.എസ് പിടിച്ച തുക ക്ലെയിം ചെയ്യാന്‍ പറ്റിയില്ലേ. അര്‍ഹതയുള്ള കിഴിവ് ക്ലെയിം ചെയ്യാന്‍ വിട്ടുപോയോ. ഇത്തരത്തിലുള്ള എന്തെങ്കിലും തെറ്റുകള്‍ നിങ്ങള്‍ സമര്‍പ്പിച്ച റിട്ടേണില്‍ സംഭവിച്ചുപോയെങ്കില്‍ പേടിക്കേണ്ടതില്ല. തെറ്റുതിരുത്തി പുതിയ റിട്ടേണ്‍ സമര്‍പ്പിക്കാവുന്നതേയുള്ളൂ.

നിങ്ങള്‍ക്ക് 2020 മാര്‍ച്ച് 31 ന് മുമ്പായി എപ്പോള്‍ വേണമെങ്കിലും എത്ര തവണ വേണമെങ്കിലും ഇത്തരത്തിലെ തെറ്റുതിരുത്തി പുതിയ റിട്ടേണ്‍ സമര്‍പ്പിക്കാം. ആദായനികുതി നിയമത്തിലെ വകുപ്പ് 139(5) പ്രകാരമാണ് നികുതിദായകര്‍ക്ക് ഇതിന് അവസരം ലഭിക്കുന്നത്.ഇത്തരത്തില്‍ തിരുത്തി സമര്‍പ്പിക്കുന്ന റിട്ടേണിനെ റിവൈസ്ഡ് റിട്ടേണ്‍ എന്നാണ് വിളിക്കുന്നത്. റിവൈസ്ഡ് റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ പഴയ റിട്ടേണിലെ കാര്യങ്ങള്‍ സൂചിപ്പിക്കാന്‍ മറക്കരുത്. റിവൈസ്ഡ് റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന സമയം അസസ്മെന്റ് ഇയര്‍ എന്നാണോ അവസാനിക്കുന്നത് അന്നുവരെയാണ് . അതായത് ഇപ്പോള്‍ 2018-19 സാമ്പത്തിക വര്‍ഷത്തിലേക്കുള്ള റിട്ടേണ്‍ ആണല്ലോ സമര്‍പ്പിച്ചുകൊണ്ടിരിക്കുന്നത്. 2018-19 സാമ്പത്തികവര്‍ഷത്തിലെ ആദായ നികുതി കണക്കാക്കുന്ന അസസ്മെന്റ് ഇയര്‍ എന്ന് പറയുന്നത് 2019-20 ആണ്. അതുകൊണ്ട് 2020 മാര്‍ച്ച് 31 വരെ റിവൈസ്ഡ് റിട്ടേണ്‍ സമര്‍പ്പിക്കാം.
ഒരാള്‍ക്ക് എത്രതവണ വേണമെങ്കിലും റിവൈസ്ഡ് റിട്ടേണ്‍ സമര്‍പ്പിക്കാം. റിവൈസ്ഡ് റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ അതും വെരിഫൈ ചെയ്തിരിക്കണം. ഒറിജിനല്‍ റിട്ടേണ്‍ സമര്‍പ്പിച്ചപ്പോഴുള്ള നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കുകയും വേണം.അസസിങ് ഓഫീസര്‍ നിങ്ങള്‍ സമര്‍പ്പിച്ച റിട്ടേണ്‍ സൂക്ഷ്മ പരിശോധന നടത്തും മുമ്പ് മാത്രമേ റിവൈസ് ചെയ്യാന്‍ അവസരം ലഭിക്കൂ. അസസ്മെന്റ് ഇയറിന്റെ അവസാന ദിവസം വരെ ഇതിനായി നിഷ്കര്ഷിച്ചിരിക്കുന്നതും അതുകൊണ്ടാണ്
ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുളള അവസാന തീയതി ജൂലായ് 31 വരെയായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ നികുതി ദായകര്‍ക്ക് ഫോം ഉള്‍പ്പെടെ നികുതി റിട്ടേണിനുള്ള രേഖകള്‍ ലഭിക്കാന്‍ വൈകിയതു കൊണ്ടാണ് ഒരുമാസത്തെ സമയം കൂടിനീട്ടിനല്കിയത്. നിശ്ചിത സമയത്തിനകം റിട്ടേണ്‍ സമര്‍പ്പിക്കാനായില്ലെങ്കില്‍ പിഴ ഇടക്കുന്നതാണ്. നിയമപ്രകാരം ഡിസംബര്‍ 31 ന് വരെ അടക്കുന്നതിന് 5000 രൂപയായിരിക്കും പിഴയായി അടക്കേണ്ടി വരിക. ഡിസംബര്‍ 31 കഴിഞ്ഞിട്ടും അടച്ചില്ലെങ്കില്‍ അത് 10000 രൂപയായി ഉയരും
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
