2018-19 സാമ്പത്തിക വർഷത്തിലെ ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള സമയപരിധി ഇന്ന് അവസാനിക്കും. ഒരു വർഷത്തിൽ നിർദ്ദിഷ്ട വരുമാനം നേടുന്ന വ്യക്തികളാണ് ആദായനികുതി റിട്ടേൺ (ഐടിആർ) ഫയൽ ചെയ്യേണ്ടത്. സമയപരിധിക്കുള്ളിൽ റിട്ടേൺ സമർപ്പിക്കാത്തവർക്ക് പിന്നീടും റിട്ടേൺ സമർപ്പിക്കാൻ അവസരം ലഭിക്കും. എന്നാൽ ഇതിന് കാലതാമസത്തിന് അനുസരിച്ച് പിഴ നൽകേണ്ടി വരും. കാലതാമസം വരുത്തിയ ആദായനികുതി റിട്ടേൺ ആദായനികുതി നിയമത്തിലെ സെക്ഷൻ 234 എഫ് പ്രകാരം വൈകിയുള്ള ഫയലിംഗിന് ഫീസും നൽകേണ്ടി വരും.
ആഗസ്റ്റ് 31ന് ശേഷം ഫയൽ ചെയ്യുന്ന റിട്ടേണിന് 5000 മുതൽ 10000 രൂപ വരെ പിഴയായി നൽകേണ്ടി വരും. കൂടുതൽ താമസിച്ചാൽ പിഴ തുകയും കൂടും. ഡിസംബർ 31നും മാർച്ച് 31നും ഇടയിലുള്ള റിട്ടേൺ ഫയലിംഗിന് 10000 രൂപ വരെയാണ് പിഴ നൽകേണ്ടത്. ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഉത്തരവ് വ്യാജമാണെന്ന് ആദായനികുതി വകുപ്പ് ഇന്നലെ അറിയിച്ചിരുന്നു.

ട്വിറ്റർ, വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ ഉൾപ്പെടെ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്ന അവസാന ദിനം സെപ്റ്റംബർ 30 വരെ നീളുമെന്ന വ്യാജ വാർത്തയാണ് പ്രചരിച്ചത്. ആദായനികുതി റിട്ടേൺ സമർപ്പിക്കാൻ മുൻകൂട്ടി നിശ്ചയിച്ചിരുന്ന തീയതി ജൂലൈ 31 ആയിരുന്നു. ഇതാണ് പിന്നീട് ഓഗസ്റ്റ് 31ലേയ്ക്ക് നീട്ടിയത്.
റിട്ടേൺ സമർപ്പിച്ച ശേഷം, വ്യക്തികൾ അവരുടെ വരുമാനം പരിശോധിക്കേണ്ടതുണ്ട്. ഐടിആറിന്റെ സ്ഥിരീകരണത്തിനായി ഐ-ടി വകുപ്പ് അഞ്ച് വഴികൾ വാഗ്ദാനം ചെയ്യുന്നു: നെറ്റ് ബാങ്കിംഗ്, ബാങ്ക് എടിഎം, ആധാർ ഒടിപി, ബാങ്ക് അക്കൗണ്ട്, ഡീമാറ്റ് അക്കൗണ്ട്, ഐ-ടി യുടെ ഇ-ഫയലിംഗ് പോർട്ടൽ എന്നിവ വഴി പരിശോധിക്കാം.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications