ബിഎസ്‌ഇ സെൻസെക്സ് ഇന്ന് നാമമാത്രമായ നഷ്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്സ് 80.32 പോയിൻറ് കുറഞ്ഞ് 36,644.42 എന്ന നിലയിലും നിഫ്റ്റി 3.20 പോയിന്റ് ഉയർന്ന് 10,847.90 എന്ന നിലയിലുമാണ് ഇന്ന് ക്ലോസ് ചെയ്തത്. 1433 ഓഹരികൾ ഇന്ന് മുന്നേറിയപ്പോൾ, 990 ഓഹരികൾ ഇടിഞ്ഞു, 133 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.
ടാറ്റാ മോട്ടോഴ്‌സ്, കോൾ ഇന്ത്യ, ഒഎൻജിസി, ബിപിസിഎൽ, യെസ് ബാങ്ക് എന്നിവയാണ് നിഫ്റ്റിയിൽ മികച്ച നേട്ടമുണ്ടാക്കിയത്. എച്ച്ഡിഎഫ്‌സി, ഐസിഐസിഐ ബാങ്ക്, ഇന്ത്യാബുൾസ് ഹൗസിംഗ്, ടിസിഎസ്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയ്ക്കാണ് നഷ്ടം നേരിട്ടത്. മെറ്റൽ, ഓട്ടോ, ഇൻഫ്ര, ഓയിൽ ആൻഡ് ഗ്യാസ്, ഫാർമ, എനർജി എന്നീ മേഖലകളാണ് ഇന്ന് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. മിഡ്‌ക്യാപ്, സ്‌മോൾക്യാപ് സൂചികകളും ഉയർന്ന നിരക്കിലാണ്.

ജിയോ ഫൈബർ ബ്രോഡ്‌ബാൻഡ് സേവനങ്ങൾ ഇന്ന് പുറത്തിറക്കുമെന്ന റിപ്പോർട്ടുകളെ തുടർന്ന് റിലയൻസ് ഇൻഡസ്ട്രീസ് ഓഹരികൾ ഇന്ന് കുതിച്ചുയർന്നു. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ഓഹരികൾ 0.6 ശതമാനം ഉയർന്നപ്പോൾ എതിരാളികളായ ഭാരതി എയർടെൽ ലിമിറ്റഡിന്റെ ഓഹരികൾ ഇന്ന് 0.6 ശതമാനം ഇടിഞ്ഞു. ഓഗസ്റ്റ് 12 മുതൽ അതിന്റെ ഓഹരി വില 3% കൂടുതലാണ്.
യുഎസ് ക്രൂഡ് ഇൻവെന്ററികൾ അപ്രതീക്ഷിതമായി ഉയർന്നതായി റിപ്പോർട്ട് പുറത്തുവന്നതിനെത്തുടർന്ന് വ്യാഴാഴ്ച എണ്ണ ബാരലിന് 60 യുഎസ് ഡോളറായി കുറഞ്ഞു. കഴിഞ്ഞ ദിവസം രൂപയുടെ വിനിമയ നിരക്ക് 2019 ലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയിരുന്നു. വരും ആഴ്ചകളിൽ ഡോളറിന് 71 മുതൽ 73.25 വരെ നിരക്കുകൾ വ്യത്യാസപ്പെടാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
malayalam.goodreturns.in
More From GoodReturns

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

ഐപിഒ അപേക്ഷിക്കാൻ അവസാന അവസരം; അലോട്ട്മെന്റ് ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ



Click it and Unblock the Notifications